Roshal Ro Alex

ഏകദേശം ഒരേ രീതിയിൽ രണ്ടു കഥയിൽ പോകുന്ന രണ്ടു ചിത്രങ്ങളാണ് ലോഹം, മോൺസ്റ്റർ എന്നിവ. നായികയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന പാചകക്കാരനും വാചകക്കാരനുമായി കടന്നു വരുന്ന നായകൻ.അയാൾ നായികയുടെ വീടുമടുക്കളയുമടക്കം എല്ലായിടത്തും ഇടിച്ചു കയറുന്നു.പാചക വാചകത്തിലൂടെ ആ വീട്ടിൽ ഉള്ളവരെ കയ്യിലെടുക്കുന്നു.ആദ്യമൊക്കെ നായിക യെ വെറുപ്പിക്കുന്ന നായകനെ നായികക്കു പതുക്കെ മതിപ്പുണ്ടാകുന്നു. ഈ അവസരത്തിൽ ഒരു സംഭവം ഉണ്ടാകുന്നു.അവിടെ നായകന്റ ട്രാൻസ്‌ഫോർമേഷൻ.നിസ്സഹായ നായികയുടെ അവസ്ഥ മനസ്സിലാക്കി പൊലിസ് കാർ നായകനെ തിരയാൻ തുടങ്ങുന്ന സമയം നായകൻ താൻ സെട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെന്ന കാര്യം വിളമ്പുന്നു. ഇങ്ങനെ വരാനുള്ള കാര്യ കാരണമോക്കെ പറയുന്നതോടെ നായകൻ തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു. പക്ഷെ രഞ്ജിത് “ലോഹ”ത്തിൽ ട്വിസ്റ്റ് ഒരു പടി കൂടെ മുന്നോട്ടു ചിന്തിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ലോഹം മോൺസ്റ്റർ മായുള്ള താരതമ്യത്തിൽ മുന്നിൽ നിൽക്കുന്നു.

********************************************


ലോഹം കേരളത്തിലെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കഥ പറയുന്ന ഒരു ചിത്രമാണ് .മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് എന്നിവർ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.കൊച്ചി, കോഴിക്കോട് ,ദുബായ് എന്നിവിടങ്ങളിലായാണ് ലോഹത്തിന്റെ ചിത്രീകരണം പൂർത്തിയായത്..ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം 2015 ലെ ഓണ ചിത്രമായി തിയറ്ററിൽ എത്തി.രാജു എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ഇടവേളയ്ക്ക് മുൻപ് മോഹൻ ലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ ജയന്തി (ആൻഡ്രിയ ജെർമിയ) രാജുവിന്റെ കാറിൽ യാത്ര ചെയ്യുന്നതിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കാണാതായ ഭർത്താവിനെ തേടി വരുന്ന ജയന്തിയുടെ കാർ ഡ്രൈവറായി ലാൽ വേഷമിടുന്നത് ജയന്തിയിലൂടെ ഭർത്താവ് സഹായം ചെയ്ത് നടത്തിയ സ്വർണ്ണ കള്ളക്കടത്തിന്റെ ഉള്ളറകളിലേക്കെത്താനായിരുന്നു. ഇടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പോരാട്ടമായി സിനിമ മുന്നേറിയത്.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടുമൊന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
സുദേവ് നായര്‍, ഹണി റോസ്ഗ, ണേഷ് കുമാര്‍, സിദ്ദിഖ്, കൈലാഷ്, ജോണി ആന്റണി, ബിജു പപ്പന്‍, ലഷ്മി മഞ്ജു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.ബികെ ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം നല്‍കിയത്‌. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്.യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.2022 ഒക്ടോബർ 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മോൺസ്റ്റർ റിലീസ് ചെയ്തു, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രതികൂലമായ അവലോകനങ്ങൾ ലഭിച്ചു

ഷീ ടാക്സി ഡ്രൈവറാണ് ഭാമിനി (ഹണി റോസ്). ഒരു ദിവസം, ഭാമിനി എയർപോർട്ടിൽ നിന്നും ലക്കി സിംഗ് എന്ന യാത്രക്കാരനെ പിക്ക് ചെയ്യുന്നു. ടർബൻ (പഞ്ചാബികളുടെ തലയിൽ കെട്ട്) കെട്ടി, കയ്യിലൊരു ബാഗുമായി എത്തുന്ന ലക്കി സിംഗിനെ ഒരു സന്ദർഭത്തിൽ സ്വന്തം ഫ്ളാറ്റിലേക്കും ക്ഷണിക്കാൻ ഭാമിനി നിർബന്ധിതയാവുന്നു. ഭർത്താവിനും മകൾക്കുമൊപ്പം സമാധാനപൂർണമായ ജീവിതം നയിക്കുന്ന ഭാമിനിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഇടിച്ചു കയറി വരുന്ന ലക്കി സിംഗ് യഥാർത്ഥത്തിൽ ആരാണ്? എന്താണ് അയാളുടെ വരവിന്റെ ഉദ്ദേശം? ‘മോൺസ്റ്റർ’ പറയുന്നത് ലക്കി സിംഗിന്റെ വരവിനു പിന്നിലെ ആ ഉദ്ദേശത്തിന്റെ കഥയാണ്.

ഇൻട്രോ സീൻ മുതൽ അങ്ങോട്ട് അൽപ്പം ഓവറല്ലേ ഇയാളെന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുന്ന ലക്കി സിംഗ് ആദ്യകാഴ്ചയിൽ പ്രേക്ഷകർക്ക് ദഹിക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള കഥാപാത്രമാണ്. എന്നാൽ ക്രമേണ കഥയുടെ പ്ലോട്ട് തന്നെ മാറി മറിയുന്നതോടെ, പാത്രസൃഷ്ടിയ്ക്ക് അതാവശ്യമായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് ചിത്രം. എന്നിരുന്നാലും, ഇതു വരെ സ്ക്രീനിൽ കണ്ടതിനപ്പുറം പുതിയതൊന്നും മോഹൻലാലിൽ പ്രേക്ഷകർക്ക് കാണാനാവില്ല.ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം. ഒരർത്ഥത്തിൽ ഭാമിനിയുടെ കഥയാണ് ‘മോൺസ്റ്റർ’ എന്നു തന്നെ പറയാം. ആദ്യം മുതൽ അവസാനം വരെ ഇത്രത്തോളം പ്രാധാന്യത്തോടെ ഒരു കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിക്കുന്നതും ഒരുപക്ഷേ ഇതാദ്യമാവാം. ഭാമിനിയെ മികവോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഹണി.

Leave a Reply
You May Also Like

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘…

പോൺ നടി തായിന ഫീൽഡ്സ് മരിച്ച നിലയിൽ, മരണം വിവാദ വെളിപ്പെടുത്തലിനു പിന്നാലെ

അശ്ലീല വ്യവസായത്തിലെ ദുരുപയോഗത്തെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച് മാസങ്ങൾക്ക് ശേഷം, പെറുവിയൻ മുതിർന്ന ചലച്ചിത്ര താരം തൈന…

ലോലിപോപ്പ് നുണഞ്ഞു റിമയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്

ലോലിപോപ്പ് നുണഞ്ഞു റിമയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ…

‘കൊറോണ പേപ്പേഴ്സ് ‘ ഒരു അടിപൊളി ത്രില്ലെർ സിനിമ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന…