ലോഹി ഒരോര്‍മ്മ അനുസ്മരണം നടത്തി

അരവിന്ദന്‍ നെല്ലുവായ്
(സിനിമാസംവിധായകന്‍)

ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബിന്‍റെ 14-ാം വാര്‍ഷികവും ലോഹിതദാസിന്‍റെ 14-ാം ചരമവാര്‍ഷികദിനവും കേരള സാഹിത്യഅക്കാദമി വൈലോപ്പിള്ളിഹാളില്‍ വച്ച് നടന്നു. അനുസ്മരണയോഗത്തില്‍ ദൂര്‍ദര്‍ശന്‍ മുന്‍ഡയറക്ടര്‍ സി.കെ.തോമസ് ലോഹിതദാസിന്‍റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ നായകനിരയിലേക്ക് കടന്നുവന്ന വിനുമോഹന്‍ എന്നിവര്‍ അനുസ്മരണ സംഭാഷണം നടത്തി. ലോഹിതദാസിന്‍റെ ചായചിത്രത്തില്‍ ബഹുമാനപ്പെട്ട തൃശ്ശൂര്‍ എം.പി. പ്രതാപന്‍ പുഷ്പാര്‍ച്ചന നടത്തി.
ലോഹിതദാസിന്‍റെ നാമധേയത്തില്‍ ഈ വര്‍ഷം ആദ്യമായി നടത്തിയ ഷോര്‍ട്ട്ഫിലിം തിരക്കഥാമത്സരത്തില്‍ വിജയിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം സംവിധായകന്‍ പ്രിയനന്ദന്‍ നല്‍കി.
 ചില്‍ഡ്രന്‍സ് ഫിലിംക്ലബ്ബിന്‍റെ 14-ാം വാര്‍ഷിക ഉദ്ഘാടനം സംഗീത സംവിധായകന്‍ ശ്രീ.വിദ്യാധരന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ڇഇന്നലെയെതേടിچچ എന്ന കുട്ടികളുടെ ഹ്രസ്വചിത്രത്തിലൂടെ കടന്നുവന്ന അപര്‍ണബാലമുരളിയെ ആദരവ് നല്‍കി. ബഹു.തൃശ്ശൂര്‍ എം.പി. ടി.എന്‍.പ്രതാപന്‍ പൊന്നാട അണിയിച്ച് പുരസ്കാരം നല്‍കി.

ഇന്നലെയെതേടി എന്ന ഹ്രസ്വചിത്രത്തിന്‍റെ തിരക്കഥ ഐബുക്കസ് കോഴിക്കോടിന്‍റെ നേതൃത്വത്തില്‍ മലയാളം ഓമാന്‍ ചാപ്ടറിന്‍റെ ജനറല്‍ സെക്രട്ടറിയായ രതീഷ് പട്ടിയാത്ത് വിദ്യാധരന്‍മാസ്റ്റര്‍ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍, നടډാരായ നന്ദകിഷോര്‍, ലിഷോയ് സാഹിത്യകാരന്‍ തുളസിദാസ്, ശങ്കരന്‍പണിക്കര്‍, സിനിമാസംവിധായകന്‍ അരവിന്ദന്‍ നെല്ലുവായ്, അനില്‍കമലാകൃഷ്ണന്‍, കെ.എസ്.സുനില്‍കുമാര്‍ എന്നിവര്‍ അനുസ്മരണവും ആശംസകളും നല്‍കി. അപര്‍ണബാലമുരളി മറുപടി പ്രസംഗം നടത്തി. സജീഷ്കുട്ടനെല്ലൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ڇഇന്നലെയെതേടിچچ പ്രദര്‍ശനം നടത്തി.

അരവിന്ദന്‍ നെല്ലുവായ്
മൊ: 9747368106

Leave a Reply
You May Also Like

ചില ആഗ്രഹങ്ങൾ നേടാൻ ശ്രമിക്കുമ്പോൾ ഉണ്ടാവാൻ ഇടയുള്ള ചില പ്രശ്നങ്ങളുടെ കഥ

പ്രേക്ഷകാഭിപ്രായങ്ങൾ Arunima Krishnan സുജയുടെയും ഗ്ലൈനയുടെയും സൗഹൃദത്തിൻ്റെ കഥ പറയുന്ന ‘സോളമൻ്റെ തേനീച്ചകൾ’ ഇന്നലെ വൈകിട്ടാണ്…

ചില സിനിമകൾക്ക് മാത്രം നൽകാൻ കഴിയുന്ന ഒരു തരം ആശ്വസിപ്പിക്കൽ ഉണ്ട് …

Ahnas Noushad ചില സിനിമകൾക്ക് മാത്രം നൽകാൻ കഴിയുന്ന ഒരു തരം ആശ്വസിപ്പിക്കൽ ഉണ്ട് .ജീവിതത്തിൽ…

ബിഗ്‌ബോസ് റോൺസന്റെ ബോഡി ബിൽഡിങ് വീഡിയോ വൈറലാകുന്നു

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് റോൺസൺ വിൻസന്റ്. തെലുങ്ക് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള താരം പിന്നീട് മലയാളം…

“അച്ഛനൊരു വാഴ വെച്ചു”എന്ന ചിത്രത്തിലെ ഈ തെരുവിലെ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ

“അച്ഛനൊരു വാഴ വെച്ചു”എന്ന ചിത്രത്തിലെ ഈ തെരുവിലെ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി .…