ഇളയ ദളപതി വിജയുടെ പേരുകേട്ടാൽ തന്നെ നമുക്കോർമ്മ വരിക അദ്ദേഹത്തിന്റെ സ്റ്റൈലും അഭിനയവും എന്നപോലെ തന്നെ അടിപൊളി ഡാൻസ് ചെയ്തുകൊണ്ടുള്ള ഗാനങ്ങളും കൂടിയാണ്. ഒരർത്ഥത്തിൽ ഗാനങ്ങൾ ഇല്ലാത്തൊരു വിജയ് ചിത്രം ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും വയ്യ. അപ്പോഴാണ് ഗാനവും നായികയും ഒന്നും ഇല്ലാത്തൊരു വിജയ് ചിത്രം അണിയറയിൽ ഒരുങ്ങാൻ പോകുന്നത്.
സൂപ്പർ ഹിറ്റായ മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് വിജയ്‌യെ നായകനാക്കി ചെയുന്ന സിനിമയ്ക്കാണ് നായികയും ഗാനങ്ങളും ഒന്നും ഇല്ലാത്തത്. ‘ദളപതി 67 ‘ എന്നാണു ചിത്രത്തിന്റെ പേര്. ഈ വര്ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. ലോകേഷിന്റെ മുൻ ചിത്രങ്ങളായ മാ മഗരത്തിലും കൈതിയിലും ഗാനങ്ങളും പാട്ടുകളും ഒന്നും ഇല്ലായിരുന്നു. എങ്കിലും വിജയ്‌യെ വച്ച് അദ്ദേഹം ചെയ്ത മാസ്റ്ററിൽ ഗാനങ്ങളും നായികയായി മാളവിക മോഹനനും ഉണ്ടായിരുന്നു. ലോകേഷിന്റെ അടുത്ത ചിത്രം കമൽ ഹാസൻ നായകനായ വിക്രം ആണ്.