ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമാണ് വിക്രം. ചിത്രം ബോക്സഫീസിൽ വന്നും വൻ തുക തേടിയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമുള്ള കമൽ ഹാസന്റെ തിരിച്ചുവരവായിരുന്നു ചിത്രം. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ മത്സരിച്ചു അഭിനയിച്ച ചിത്രമാണ് വിക്രം . ചിത്രത്തിൽ അതിഥിവേഷത്തിൽ കൊടുംവില്ലനായി എത്തിയ സൂര്യ അവതരിപ്പിച്ച കഥാപാത്രമായിരുന്നു റോളക്സ്. പ്രതിഫലം വാങ്ങാതെയായിരുന്നു സൂര്യ ചിത്രത്തിൽ അഭിനയിച്ചത്.സൂര്യക്ക് 2856000 ന്റെ റോളക്‌സ് ഒയിസ്റ്റർ 40എംഎം യെല്ലോ ഗോൾഡ് വാച്ച് കമൽഹാസൻ സമ്മാനിച്ചിരുന്നു.

റോളക്സ് എന്ന കഥാപാത്രം നായകനായി ഒരു ലോകേഷ് കനകരാജ് ചിത്രം കാണാനുള്ള ആഗ്രഹം വിക്രം റിലീസായതുമുതൽ ആരാധകർ പറഞ്ഞുതുടങ്ങിയതാണ്.. എന്നാൽ ആരാധകരുടെ ആവശ്യം ലോകേഷ് പരിഗണിച്ചിട്ടുണ്ട് എന്നാണു പുറത്തുവരുന്ന വിവരം. ഒരു ആരാധക കൂട്ടായ്മയില്‍ വച്ച് സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റോളക്സിന്‍റെ ഒരു സ്പിന്‍ ഓഫ് സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായാണ് ലോകേഷ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ വണ്‍ ലൈന്‍ ലോകേഷ് തന്നോട് പറഞ്ഞെന്ന് ആരാധകരോട് സൂര്യ പറഞ്ഞതായും ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

Leave a Reply
You May Also Like

ആദ്യഭാഗത്തിനടുത്തെത്താൻ കഴിയാതെ കിതയ്ക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’ , ബോക്‌സ് ഓഫീസ് സ്റ്റാറ്റസ്

ആദ്യഭാഗത്തിനടുത്തെത്താൻ കഴിയാതെ കിതയ്ക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’,  ബോക്‌സ് ഓഫീസ് സ്റ്റാറ്റസ് നോക്കാം. മണിരത്നം സംവിധാനം…

ഒരുകാലത്തു തെന്നിന്ത്യയിൽ ശോഭിച്ചു നിന്ന നായകനടിയായിരുന്നു റീന

Roy VT 70 – കളിലും 80 – കളുടെ തുടക്കത്തിലും സജീവമായിരുന്ന അഭിനേത്രി. ഷീല,…

ഫാഷൻ വ്യവസായത്തിലേക്കുള്ള ലൂസിജയുടെ പ്രവേശനം ഒരു പ്രധാന മാറ്റം അടയാളപ്പെടുത്തി എന്ന് തന്നെ പറയാം

പാരമ്പര്യസൗന്ദര്യ മാനദണ്ഡങ്ങൾ ഫാഷൻ വ്യവസായത്തിൽ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, ശരീരത്തിന്റെ പോസിറ്റീവിറ്റിയുടെയും ഇൻക്ലൂസിവിറ്റിയുടെയും ഒരു…

ഏറ്റവും കൂടുതൽ വയലൻസും, ന്യൂഡിറ്റിയുമുള്ള ചരിത്ര സീരിസ്

ഏറ്റവും കൂടുതൽ വയലൻസും, ന്യൂഡിറ്റിയുമുള്ള ചരിത്ര സീരിസ് .. ‘സ്പാർട്ടക്കസ്’(SPARTACUS). Vineesh Cheenikkal റോമൻ സാമ്രാജ്യത്തിലെ…