Connect with us

Entertainment

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Published

on

ഒരു ഭൂതകാല ടൈമിൽ സ്റ്റാർട്ട് ചെയ്തു ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തി,അതിന്റെ അന്ത്യത്തിൽ, ആ പ്രവർത്തി ആരംഭിച്ച അതേ ടൈമിലേക്കു തന്നെ തിരിച്ചു പോകുന്നു, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ … ഇപ്പോള്‍ നടക്കുന്ന ഒരു പ്രവര്‍ത്തി ഒരു നിശ്ചിത സമയത്തിനു ശേഷം ആവർത്തിക്കുന്നു. മാത്രമല്ല, ഇത് ഒരു അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.

‘ലൂപ്‌ഡ് ‘മൂവിക്കു വോട്ട്ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ADARSH S NAIR സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ് ലൂപ്ഡ് (Looped) . നമ്മൾ അധികം പരിചയിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ് Looped .എന്നാൽ ഇംഗ്ലീഷ് സിനിമകളിൽ ടൈം ലൂപ്പ് പ്രമേയമായ ഷോർട്ട് മൂവീസ് അനവധി വന്നിട്ടുണ്ട്.. ലൂപ്പ് എന്നാൽ ആവർത്തനം, ചുറ്റ് എന്നൊക്കെ പറയാം . ഇതിലെ കഥാപാത്രത്തിനു ഒരു വാച്ച് തന്റെ വീടിന്റെ വരാന്തയിൽ നിന്നും അപ്രതീക്ഷിത സമ്മാനമായി കിട്ടുന്നു. അയാൾ അത് കെട്ടുമ്പോൾ അയാൾ തന്റെ വിധിയുമായി ബന്ധപ്പെടുത്തി അറിയാതെ തന്നെ ടൈം ലൂപ്പിൽ പെട്ടുപോകുന്നു.

ടൈം ലൂപ്പും ടൈം ട്രാവലും ഒന്നല്ല. ടൈം ലൂപ്പ് സിനിമകളെ ചിലപ്പോഴെങ്കിലും ടൈം ട്രാവൽ സിനിമകളുടെ ഗണത്തിൽ ചിലർ കാണാറുണ്ട്. എന്നാൽ ‘സമയയാത്ര’ ചെയ്യാതെ തന്നെ വർത്തമാനകാല സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ടൈം ലൂപ്പില്‍ ഉള്‍പ്പെട്ടു പോകുന്ന കഥാപാത്രങ്ങളും ചില സിനിമകളിൽ കാണുന്നുണ്ട് .അപ്പോള്‍ പൂര്‍ണമായും ഇത്തരം സിനിമകളെ ടൈം ട്രാവല്‍ ഗണത്തിൽ ഉള്‍പ്പെടുത്താന്‍ സാധിക്കുകയില്ല.

ഈ കഥയിലെ നായകന് ലൂപ്പിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ? ‘ലൂപ്‌ഡ് ‘ കണ്ടുതന്നെ അറിയേണ്ടതുണ്ട്.

Looped സംവിധാനം, എഡിറ്റിങ് നിർവ്വഹിച്ച ADARSH S NAIR ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ ഒരു ഷോപ്പിൽ സ്റ്റാഫാണ്. പിന്നെ ഷോർട്ട് മൂവീസിന്റെ അസോസിയേറ്റ് ആയി വർക്ക് ചെയ്യുന്നുണ്ട്, രണ്ടെണ്ണം അങ്ങനെ വർക്ക് ചെയ്തു. അതിനിടയ്ക്കാണ് ലൂപ്‌ഡ് ഞാൻ ചെയ്യുന്നത്. ഡയറക്ഷനും എഡിറ്റിങ്ങും ആണ് ഇഷ്ടം.”

ലൂപ്‌ഡ് ഷോർട്ട് മൂവിയെ കുറിച്ച്

‘”ലൂപ്‌ഡ് ‘ എന്ന മൂവിക്കു കാരണമായത്, ഈ മേഖലയിൽ തന്നെയുള്ള എന്റെ ചില സുഹൃത്തുക്കളുമായി ഞാൻ ചാറ്റിംഗ് ചെയ്തപ്പോൾ ഈ ഒരു ഐഡിയയെ കുറിച്ച് ഞാൻ പറഞ്ഞു. അതായതു ഇങ്ങനെയൊരു സംഭവം , അറിയാതെയെങ്കിലും ഒരു ലൂപ്പിൽ പെട്ടുപോയാൽ  എന്തായിരിക്കും ആ ഒരു സിറ്റുവേഷൻ എന്ന് നമുക്ക് കൺവെ ചെയ്യാം എന്ന് പറഞ്ഞു. രാവിലെ സ്റ്റോറി പറഞ്ഞു, ഉച്ചയ്ക്ക് ഷൂട്ട് തുടങ്ങി വൈകുന്നേരത്തോടെ എഡിറ്റിങ്ങും തുടങ്ങി. ഒട്ടും പ്ലാനിങ് ഇല്ലാതെയാണ് ചെയ്തത്. കാരണം എല്ലാര്ക്കും സമയപരിമിതി ഉണ്ട്. എല്ലാരും നല്ല നിലയിൽ നിൽക്കുന്നവർ ആയിരുന്നില്ല. പ്രൊഡ്യൂസ് ചെയ്യാൻ മുന്നോട്ടു വരുന്നവരും ആരും ഇല്ല. നമുക്ക് ഒരു DOP ഉണ്ട് പ്രകാശ്. പുള്ളി അവൈലബിൾ ആണോ കാമറയുണ്ട് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ സ്റ്റോറി എഴുതി.  ഇതിൽ അഭിനയിച്ച ഷമീം എന്റെ ഫ്രണ്ട് ആണ് , പുള്ളിയുമായി സംസാരിച്ചു. ഉച്ചയ്ക്ക് തന്നെ ഷൂട്ട് തുടങ്ങുകയും ചെയ്തു.”

Advertisement

ഇത്തരം വിഷയങ്ങളും സ്വീകാര്യതയും

“ഇത് പ്രേക്ഷകർക്കു എങ്ങനെ ഉൾക്കൊള്ളാൻ കഴിയും, ഇല്ലെങ്കിൽ മനസിലാക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ …ഇതിന്റെ കണ്ടന്റിനെ കുറിച്ച് പറയുകയാണെങ്കിൽ ടൈം ലൂപ്പ് എന്നത് ടൈം ട്രാവലിൽ നിന്നും തികച്ചും ഡിഫറൻറ് ആണ്. രണ്ടും രണ്ടു പോയിന്റ് ആണ്. ടൈം ട്രാവലിനെ ബന്ധപ്പെടുത്തി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ടൈം ട്രാവൽ ഒരു ട്രെൻഡ് ആയി വന്നപ്പോൾ അത് വിട്ടിട്ടു ടൈം ലൂപിനെ വച്ച് എന്തെങ്കിലും ചെയ്യാം പറ്റുമോ എന്ന ചിന്തയിൽ ആണ് ആ മൂവി ചെയ്തത്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ ഇവിടെ കേൾക്കാം

BoolokamTV InterviewADARSH S NAIR

 

‘ലൂപ്‌ഡ്’ –  ടൈം ലൂപ്പിന്റെ സയന്റിഫിക് വേർഷൻ അല്ല

“ടൈം ലൂപ്പ് എന്നാൽ ശരിക്കും ഒരു സയന്റിഫിക് വേർഷൻ ആയി കാണിക്കാതെ ശരിക്കും ഒരാളിന്റെ ജീവിതത്തിൽ ടൈം ലൂപ്പ് ആഡ് ആയി വന്നാൽ എന്തുസംഭവിക്കും എന്ന് കാണിക്കുക ആയിരുന്നു ഉദ്ദേശം. മൂവി കണ്ടാൽ മനസിലാകും, അയാൾ ഒരു ടൈം മേക്കറോ മെഷീൻ മേക്കറോ ഒന്നുമല്ല, അയാളുടെ കൈയിൽ രാവിലെ ഒരു വാച്ച് കിട്ടുന്നു. അയാളുടെ ദുർവിധി കൂടി ആഡ് ആയിക്കൊണ്ട് അയാൾ ആ ലൂപ്പിൽ പെടുന്നു. ആ വാച്ച് കിട്ടിയതിനു ശേഷം അയാൾക്കൊരു മോശമായ അവസ്ഥവന്നു. അതും ലൂപ്പും ചേർത്തുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്. കുറച്ചുകൂടി ഡെവലപ് ചെയ്തു നല്ല രീതിയിൽ ചെയ്യണമെന്നൊക്കെ ഉണ്ടായിരുന്നു”

സിനിമാപഠനം

Advertisement

‘ലൂപ്‌ഡ് ‘മൂവിക്കു വോട്ട്ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ഞാൻ നാലഞ്ച് വര്ഷത്തിനിടയ്ക്കാണ് സിനിമയുമായി ബന്ധപ്പെട്ടു പലതും പഠിക്കുന്നതുതന്നെ. പത്തുപതിനഞ്ചുവർഷമായി ഞാൻ സിനിമ വളരെ ശ്രദ്ധിക്കുന്ന ഒരാളാണ്. സിനിമയെ അതിന്റെ ഉള്ളിലേക്ക് നോക്കി മനസിലാക്കാൻ ശ്രമിക്കുന്നത് പത്തു വര്ഷം മുന്നെയാണ്. ഞാൻ ഒരു സിനിമയുടെ ഉള്ള് എന്താണെന്ന് മനസിലാക്കി കാണുന്ന ആദ്യത്തെ സിനിമ ‘ഇൻഫക്ഷൻ’ ആണ് .ആ മൂവിയാണ് സിനിമയിലേക്ക് എന്നെ ആകർഷിച്ചത്,, അതായത് ഇതുപോലൊരു സബ്ജക്റ്റ് ഞാൻ മുന്നോട്ടുവച്ചാൽ എന്താകും..എന്നൊരു ചോദ്യത്തിലാണ് ഞാൻ സിനിമയെന്ന ക്രിയേറ്റിവ് ആയ ഫീൽഡിലേക്കു ഇറങ്ങുന്നത്.,”

” സിനിമ ഒരിടത്തും പോയി പഠിച്ചിട്ടില്ല . ഇതുപോലെ കണ്ടുകണ്ടു തന്നെയാണ് പഠിച്ചത്. പിന്നെ യുട്യൂബ് പോലുള്ള ഇടങ്ങൾ വന്നപ്പോൾ നമുക്ക് പഠിക്കാനുള്ള റിസോഴ്‌സ് കിട്ടി. ലക്ഷങ്ങൾ മുടക്കി ഡയറക്ഷൻ പഠിക്കുക എന്നത് എന്നെ പോലുള്ളവർക്കു സാധിക്കാത്ത കാര്യമാണ്. നാലഞ്ചുവര്ഷമായി ഈ മേഖലയിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു. അതിൽ പലരോടും നിന്ന് മൂന്നോനാലോ ഷോർട്ട് മൂവീസ് ചെയ്തു, അതിൽ നിന്നൊക്കെ കുറെ പഠിച്ചു , ഒരെണ്ണം സ്വന്തമായി ചെയ്തു. ചെറിയൊരു സമയത്തിൽ പറയാൻ എന്നെക്കൊണ്ടു എന്തുപറ്റും എന്ന് തെളിക്കാൻ ശ്രമിച്ച ഒരു വർക്ക് കൂടിയാണ് ഈയൊരു കോൺസെപ്റ്റിൽ ചെയ്തത്. ഭാവിയിലാണെങ്കിലും…. ഒരു ഡയറക്റ്റർ ആകണം എന്നാണ് ഇഷ്ടം. ഫിലിം എഡിറ്റിങ് ആണ് ഞാൻ പഠിച്ചത് എങ്കിലും ഒരു എഡിറ്റർ ലെവലിലേക്ക് ഞാൻ എത്തിയിട്ടില്ല.”

പുരസ്‌കാരങ്ങൾക്ക് അയച്ചിട്ടില്ല

“ഞാൻ അവാർഡുകൾക്കൊന്നും അയച്ചിട്ടില്ല. അതിനുള്ള കണ്ടന്റ് ഉണ്ടെന്നു കരുതുന്നില്ല. കുടുംബത്തിൽ നിന്നൊന്നും വലിയ സപ്പോർട്ട് ഇല്ല. ആ ഒരു സപ്പോർട്ടിൽ വന്ന ആളല്ല ഞാൻ. നമുക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാം എന്ന ഒരു ടൈം വരുമല്ലോ. അപ്പോഴാണ് എന്റെ ഭാവി ഇതായിരിക്കും എന്ന് നമ്മൾ ചിന്തിക്കുന്നത്. ഞാൻ എടുത്ത തീരുമാനത്തിന് അനുസരിച്ചു എന്നാൽ കഴിയുന്ന രീതിയിൽ വർക്ക് ചെയ്തു .എന്റെ ഫാമിലി എനിക്കൊരിക്കലും എതിര് പറഞ്ഞിട്ടില്ല. അത് ചെയ്യരുത് എന്ന് പറഞ്ഞിട്ടിട്ടില്ല.”

അടുത്ത പ്രോജക്റ്റ്

“അടുത്ത പ്രോജക്റ്റ് , അത് വലിയൊരു കണ്ടന്റ്റ് ക്വാളിറ്റി ഉള്ള ഒന്നാണ് എന്ന് പറയുന്നില്ല, ഒരു ഡ്രാമയാണ്. ത്രില്ലറോ ആദ്യത്തെ മൂവിയിലെ കൺസപ്റ്റോ അങ്ങനെ ഒന്നും തന്നെ ഇല്ല. നോർമൽ ഡ്രാമയാണ് . അതിനെ വിഷ്വലി ചെയ്യാനൊരു സ്റ്റോറി എഴുതി വച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് ഒക്കെ കഴിഞ്ഞു . പ്രൊഡക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .”

സിനിമയുടെ ഇഷ്ട പ്രമേയങ്ങൾ

Advertisement

“എന്റെ ഇഷ്ട വിഷയങ്ങളെ കുറിച്ച് എന്റെ വ്യക്തിപരമായ ഒരു ഐഡിയ പറയുകയാണെങ്കിൽ …സിനിമ ഒരു എന്റർടൈൻമെന്റ് ഫീൽഡ് ആണ്. അതെ സമയത്തു സിനിമകൾ കൊണ്ട് നമുക്ക് ഉപയോഗങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ കാലഘട്ടത്തിനു അനുസരിച്ചു, എന്താണോ ഒരാൾ കാണണം എന്നുണ്ടെങ്കിൽ അതാണ് അപ്പോൾ ആവശ്യം. സാമൂഹികമായി മെസ്സേജ് കൊടുക്കേണ്ട ടൈം ആണ് എങ്കിൽ അങ്ങനെയുള്ള സിനിമകളോട് താത്പര്യം ഉണ്ടാകും. ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണമെന്നുണ്ടകിൽ അങ്ങനെയുള്ള സിനിമകൾ ആകും താത്പര്യം. ത്രില്ലർ സിനിമകളിൽ ഒക്കെ ക്രിയേറ്റിവിറ്റി നന്നായി വേണ്ടിവരുന്നതാണ്. ഒരു കണ്ടന്റിൽ മാത്രം ഒതുങ്ങി നിന്നാൽ ബോറാകും. ”

“ഫാമിലി ഡ്രാമകൾ ആണെങ്കിൽ ഒരാൾക്ക് ചിന്തിക്കാതെ കണ്ടുതീർക്കാം, എന്നാൽ ഇത്തരം മൂവികൾ കാണുമ്പോൾ അവനവന്റെ ഉള്ളിൽ ചോദ്യങ്ങൾ ഉണ്ടാകും. അതിന്റെ ഉത്തരങ്ങൾ ഇതിനകത്തുതന്നെ ഉണ്ട് നിങ്ങൾ കണ്ടുപിടിക്കൂ എന്ന് നമ്മൾ പറയുകയാണെങ്കിൽ അവർക്കതു ത്രില്ലിംഗ് ആണ്.”

എല്ലാരും ലൂപ്ഡ് കാണുക വോട്ട് ചെയ്യുക

LOOPED
Production Company: Anu V Mohan
Short Film Description: A watch that shows your death.A man who is trapped in a loop ,Destined to die again and again because of a mistake.
Producers (,): ANU V MOHAN
Directors (,): ADARSH S NAIR
Editors (,): ADARSH S NAIR
Music Credits (,): ELYSIUM AUDIOLABS
Cast Names (,): SHAMEEM S
Genres (,): SCI FI
Year of Completion: 2021-07-10

***

 2,085 total views,  9 views today

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement