Cinema-Space-II_550

”ഹൃദയത്തില്‍ നൈര്‍മല്യമുള്ളവര്‍ പെട്ടെന്ന് കരയും …, ചെറിയ വികാരങ്ങള്‍ പോലും അവരെ വികാരാധീനരാക്കും …!, ” അതൊരു കഴിവുകേടല്ല മറിച്ച് മനസ്സിന്റെ നൈര്‍മല്ല്യത്തെയാണ് അത് വെളിവാക്കുന്നത് .., കൂടാതെ സഹജീവികളോടുള്ള സ്‌നേഹത്തേയും…!

മലയാളത്തിലെ ഏറ്റവും പ്രഗല്ഭനായ എന്ന് പറയുന്നില്ലെങ്കിലും .., , പ്രഗല്ഭന്‍തന്നെ എന്ന് തിരുത്തേണ്ടിവരും …!.കാരണം പ്രഗല്ഭന്‍മാര്‍ക്ക് മാത്രമേ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാകൂ …!

ആ സ്ഥാനത്ത് പ്രതിഷ്ടിക്കാവുന്ന .., മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സൃഷ്ടിച്ച …; ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ .., അന്തരിച്ച പ്രമുഖ സംവിധായകന്‍ ശശികുമാറിന് എന്റെ ആദരാജ്ഞലികള്‍ …!

അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാല്‍ ..; ആരുമല്ല .., പക്ഷേ ..; അദ്ദേഹത്തിന്റെ ഒരു പാട് ചിത്രങ്ങള്‍ .., പഴയ ഓല മേഞ്ഞ കൊട്ടകകളില്‍ ഇരുന്ന് എന്റെ ബാല്യത്തെ ത്രസിപ്പിച്ചിട്ടുണ്ട് ..!

ഒരു കലാകാരന്റെ സൃഷ്ടികള്‍ ജനമനസ്സുകളോട് ചേര്‍ന്നു നില്‍ക്കുന്നതാകണം എന്നുള്ള ദ്രിഷ്ട്ടാന്തത്തിന് .., അദേഹത്തിന്റെ സൃഷ്ടികള്‍ ഉത്തമ ഉദാഹരണങ്ങള്‍ ആണ് …!

ഒരേ സമയം പതിമൂന്ന് സിനിമകള്‍ ചെയ്യുക എന്ന് വെച്ചാല്‍ .., അതിലൊരു അസാമാന്യ പ്രതിഭയുടെ കയ്യോപ്പുണ്ട് ..! ഒരേ സമയം പതിമൂന്നു ദിശകളിലേക്ക് മനസ്സിനെ തെളിയിച്ച് .., ബുദ്ധിയേയും .., സൂഷ്മതയെയും .., ഒരേപോലെ സമ്മോഹിച്ച് .., അതിലുപരി ജനമനസ്സുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയുന്ന വിധത്തില്‍ അവയെ ഒരുക്കിയെടുക്കുക .., തികച്ചും അതുല്യം …!

ആ പ്രതിഭയെ നേരിട്ട് കാണുവാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് …!
പ്‌ളസ് ടു കഴിഞ്ഞ് .., സിനിമയോടുള്ള കമ്പം മൂത്ത് .., ആരോടും പറയാതെ മദ്രാസിലേക്ക് നാടുവിട്ട കാലം …!, കോടാംബക്കത്തെ തെരുവുകളില്‍ സംവിധായകരുടെ ഓഫീസുകളില്‍ ഒരു ചാന്‌സിനുവേണ്ടി മുട്ടി നടന്ന കാലത്താണ് …, ആരോ പറഞ്ഞ് ഡയറക്ടര്‍സ് കോളനിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ എത്തുന്നത് …!, പത്രം വായിച്ചു കസേരയില്‍ ഇരിക്കുന്ന ആ രൂപം ഇന്നും മനസ്സിലുണ്ട് …

”എനിക്കൊക്കെ വയസ്സായില്ലേ …, ഞാന്‍ ഇപ്പോഴൊന്നും ചെയ്യുന്നില്ല .., ഇപ്പോഴുള്ള വേറെ ആരെയെങ്കിലും പോയി കാണൂ .., !” എന്നുള്ള ഉപദേശത്തോടെ അവിടെനിന്നും തിരിച്ചിറങ്ങുമ്പോള്‍ …, അന്ന് മനസ്സില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും …, ഇന്ന് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ….,ദുഖ:ത്തോടെയാണെങ്കിലും …; ഇത്രയും വലിയൊരു സംവിധായകനെ ഒരിക്കലെങ്കിലും നേരില്‍ കാണുവാന്‍ കഴിഞ്ഞല്ലോ ..സംസാരിക്കുവാന്‍ കഴിഞ്ഞല്ലോ ……!, എന്നോര്‍ത്തുകൊണ്ട് …; അദേഹത്തിന് എന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം അര്‍പ്പിക്കുന്നു …!

 

You May Also Like

അഭിനന്ദിക്കണം ആന്റണിയുടെ മികച്ച ടൈമിംഗിനെ..!

പര്‍ച്ചേസിന് ഇറങ്ങിക്കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ക്ക് കണ്ണുമൂക്കും കാണില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. മണിക്കൂറുകള്‍ പിന്നിടുന്നതുപോലും അറിയാതെ…

“പെണ്ണുങ്ങളെയൊക്കെ മനസിൽ ചേർത്ത് വെച്ചിട്ടുണ്ട്, എന്ത് ചന്തമുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ്” , കുറിപ്പ്

ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. സുമേഷ് മൂര്‍, പ്രശാന്ത്…

ചായ കോപ്പയിലെ കൊടുംകാറ്റ്

പ്രവാസ ജീവിതത്തിലെ ഒരു പതിവ് ദിവസം, സമയം ഉച്ച ഒന്നര, ഉച്ചയൂണിനു ശേഷം ഉറങ്ങാന്‍ കിട്ടുന്ന അരമണിക്കൂര്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. സിരകളില്‍ ഒരായിരം ഉറുമ്പുകള്‍ നുരയ്ക്കുന്നതുപോലെ ഒരു തലവേദന. ജോലിയുടെ ആധിക്യം മൂലമുണ്ടായ തലവേദനയാണെന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. രാവിലെ മുതല്‍ പ്രമുഖ സൗഹൃദവലയ സൈറ്റുകളിലും വാര്‍ത്ത അധിഷ്ടിത മേഖലകളിലും കിടന്നു വിരജിച്ചതിനു ദൈവം തന്ന ചെറിയ ഒരു ശിക്ഷ. ഉറക്കത്തിന്റെ നഗ്‌ന മേനി എന്നെ വാരിപുണരുവാന്‍ തുടങ്ങിയിരിക്കുന്നു. ആ കരലാലനത്തില്‍ ഞാന്‍ സ്വയം മറന്ന് വഴുതി വീണു കൊണ്ടേ ഇരുന്നു. ക്രീം ക്രീം.. ക്രീം ക്രീം.. പെട്ടന്നാണ് എന്റെ ഫോണ്‍ അലറി വിളിച്ചത്. കാമുകനോട് ഒട്ടിനില്‍ക്കുന്ന കാമുകിയെ അവനില്‍നിന്നും ശക്തിയായി വേര്‍പെടുത്തുന്ന ക്രൂരനായ കാമുകീപിതാവിനെ പോലെ ആ ഫോണ്‍ കാള്‍ എന്റെ ഉറക്കത്തിനു കടിഞ്ഞാണിട്ടു. ആരെഒക്കെയോ ശപിച്ചുകൊണ്ട് ഞാന്‍ ആ ഫോണ്‍ എടുത്തു ചെവിയില്‍ വച്ച് നീട്ടി ഒരു ‘ഹലോ…..’ വച്ചുകൊടുത്തു. അപ്പോള്‍ കേള്‍ക്കാം മറുവശത്തുനിന്നും അറബിയുമല്ല ഇംഗ്ലീഷ്ഉം അല്ലാത്ത അവ്യക്ത ഭാഷയില്‍ ഒരു കിളിനാദം. അവള്‍ എന്നോട് പറഞ്ഞ വാര്‍ത്ത കേട്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിത്തെറിച്ചുപോയി. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇല്ല ഇതുസംഭവിക്കാന്‍ യാതൊരു വഴിയുമില്ല. ഞാന്‍ അവളോട് വീണ്ടും വീണ്ടു ചോദിച്ചു. അപ്പോഴും ഒരു ചെറു ചിരിയോടെ, വളരെ സ്‌നേഹത്തോടെ അവള്‍ മൊഴിഞ്ഞു സംഗതി സത്യമാണ്. സംഗതി എന്തെന്നാല്‍ സംഭവബഹുലമാണ്. പ്രവാസ ജീവിതം തുടങ്ങിയ കാലത്ത്, ഒന്ന് വീണുപോയാല്‍ ആരും കാണില്ല പത്തു പൈസ തന്നു സഹായിക്കാന്‍ എന്ന സത്യം മനസ്സിലാക്കിയ സമയത്ത് ഇവിടുത്തെ ബാങ്ക് അക്കൗണ്ട്ഇല്‍ ഒരുനേരത്തെ മരുന്നിനുള്ള കാശു സൂക്ഷിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഭലമായി ഒരു ഇരുനൂറു കാശ് ബാങ്ക് ബാലന്‍സ് ആയി. പണ്ടെപ്പോഴോ എഴുതി ഒപ്പിട്ടു കൊടുത്ത ഒരു കടലാസിന്റെ പിന്‍ബലത്തില്‍ ബാങ്ക് നടത്തിയ വാര്‍ഷിക നറുക്കെടുപ്പില്‍ ഞാനും അങ്ങനെ അങ്ങമാകാന്‍ കാരണമായി. ഇതാ ഇപ്പോള്‍ ആ ഒന്നാം സമ്മാനം എന്നെ തേടി വന്നിരിക്കുന്നു. നിങ്ങള്‍ പറയു, ഞാന്‍ എങ്ങനെ ഇത് വിശ്വസിക്കും. പക്ഷെ വിശ്വസിച്ചേ പറ്റു സംഗതി സത്യമാണ്. ഹോ.. ഹെന്റെ അമ്മച്ചിയെ… പത്തു പതിനാറുകോടി രൂപ. അപ്പോള്‍ തന്നെ ഫോണ്‍ എടുത്തു മറ്റൊരു സ്ഥലത്ത് ജോലിചെയ്യുന്ന കൂടെപിറപ്പിനെ വിളിച്ചു വിവരം പറഞ്ഞു. മനസ്സില്‍ അണപൊട്ടി ഒഴുകുന്ന സന്തോഷം നാട്ടിലുള്ള പ്രിയതമയെ വിളിച്ചു പങ്കുവച്ചു. ആ വകയില്‍ കൊടുത്തു ഒരു പങ്ക് പെറ്റ അമ്മയ്ക്കും. ഓഫീസിലെ സുഹൃത്തുക്കള്‍ ഒരു അടിച്ചുപൊളി പാര്‍ട്ടിയ്ക്കായി ആരവം കൂട്ടി. ഞാന്‍ ബാങ്കിലേക്ക് ഓടി.

കളഞ്ഞു പോയ ഫോണിന്‍റെ ഐഎംഇഐ (IMEI) നമ്പര്‍ എങ്ങനെ കണ്ടുപിടിക്കാം ?

ഒരു IMEI നമ്പരില്‍ ഒരൊറ്റ ഫോണ്‍ മാത്രമേ ഈ ലോകത്ത് കാണുകയുള്ളൂ. പക്ഷെ കൈയ്യില്‍ നിന്നും പോയ ഫോണിന്‍റെ നമ്പര്‍ നമ്മള്‍ എങ്ങനെ കണ്ടു പിടിക്കും ? വഴിയുണ്ട്.