Jaseem Jazi

സീരിസുകളിലെ അത്ഭുതം.! എനിക്കത് LOST ആണ് ❤ അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം തുറന്നിടുന്ന സീരിസ്.! ഓരോ അദ്ധ്യായങ്ങളിലും ഭ്രമാത്മകമായ, അമ്പരപ്പിക്കുന്ന കാഴ്ച്ചകളിൽ പ്രേക്ഷനെ തളച്ചിടുന്ന സീരിസ്.! ഡ്രാമ, ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ, അഡ്വഞ്ചർ, ആക്ഷൻ, റൊമാൻസ്, ത്രില്ലെർ അങ്ങനെ തുടങ്ങി ഒട്ടുമിക്ക എല്ലാം Genre കളിലും കൈവച്ച് അദ്ഭുതങ്ങൾ സൃഷ്ടിച്ച സീരിസ്. ആറ് സീസണുകളിലായി ഓരോ പ്രേക്ഷനും ആസ്വാദനത്തിന്റെ നൂറുമേനി നൽകുന്ന 121 എപ്പിസോഡുകളുള്ള ബ്രഹ്മാണ്ട സീരിസ്.! ഇത് പോലെ ഒരുപാട് വിശേഷണങ്ങൾ ലോസ്റ്റിനെക്കുറിച്ച് ആർക്കും പറയാൻ സാധിക്കും. ഇതെല്ലാം തർക്കങ്ങളില്ലാത്ത നൂറു ശതമാനം സത്യസന്ധമായ കാര്യങ്ങളാണ്.

‘ലോസ്റ്റ്‌- സീരിസുകളിലെ അത്ഭുതം’ എന്ന് മുകളിൽ ഞാനെഴുതിയത് എന്റെ Personal Opinion ആണ്. മനസ്സിലാക്കുമല്ലോ. നിങ്ങൾക്കത് GOT, BrBa, Money Heist, Dark അങ്ങനെ ഏതുമാവം. ഞാനങ്ങനെ എഴുതാൻ എനിക്ക് എന്റേതായ ഒരുപാട് കാരണങ്ങളുണ്ട്. ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ടിട്ടും നിരന്തരം ‘ലോസ്റ്റ്‌’ പോസ്റ്റുകൾ കണ്ടിട്ടും.. സമയമില്ലെന്ന കാരണം കൊണ്ട് ഒരു ലോങ്ങ്‌ സീരിസിന് തലവെക്കാനുള്ള ഉദ്ദേശമില്ലാത്ത ഞാൻ എത്രയോ തവണ പിന്നത്തേക്ക് നീട്ടി വച്ച സീരിസായിരുന്നു ലോസ്റ്റ്‌. ഒടുവിൽ കഴിഞ്ഞ വർഷമാണ് ഞാനിത് കാണുന്നത്. ആദ്യ എപ്പിസോഡ് കണ്ട ആ ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട്. എജ്ജാതി എപ്പിസോഡ് ആയിരുന്നത്. ആ പൈലറ്റ് എപ്പിസോഡിന്റെ എൻഡിങ് കണ്ട് പകച്ചു പണ്ടാരമടങ്ങി.. ആ ഒരു ഹാങ്ങോവറിൽ തന്നെ ഒറ്റയിരിപ്പിന് പത്ത് എപ്പിസോഡ് ഞാൻ കണ്ട് തീർത്തു. നിങ്ങൾക്കത് ചിലപ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷേ സംഗതി സത്യമാണ്. സമയമില്ലെന്ന് പറഞ്ഞ എനിക്ക് പിന്നീട് ലോസ്റ്റ്‌ കാണാൻ മാത്രം സമയം എവിടുന്നൊക്കെ വന്നെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ.

അവിടുന്നങ്ങോട്ട് ഇത് കണ്ട് തീരുന്നത് വരെ ഞാൻ വേറൊരു ലോകത്തായിരുന്നു. ജാക്കിന്റെയും കേറ്റിന്റെയും സോയറിന്റെയും ഹ്യൂഗോയുടെയും ലോക്കിന്റെയും മറ്റ് കഥാപാത്രങ്ങളുടെയും കൂടെ ആ ദ്വീപിലകപ്പെട്ട ഫീൽ. അവരിലൊരാളായി ഞാനും ആ ദ്വീപിൽ ജീവിക്കുകയായിരുന്നു. ഞാനിത്രയും ആവേശത്തോടെ കണ്ട് തീർത്ത മറ്റൊരു സീരിസില്ല. കഥാപാത്രങ്ങളോടൊക്കെ ഇത്രയും അറ്റാച്ച്മെന്റ് മറ്റൊന്നിലും എനിക്ക് തോന്നിയിട്ടില്ല. എത്ര ഡീറ്റൈൽഡ് ആയിട്ടാണ് ഇതിലെ ഓരോ ക്യാരക്റ്ററൈസേഷനും സംഭവിക്കുന്നത്. ഇമോഷണലി അറ്റാച്ഡ് ആവുന്ന ഡെപ്തി ക്യാരാക്റ്റേഴ്‌സ് മാത്രമല്ല, ത്രില്ലും സസ്പെൻസും നിറഞ്ഞ സ്റ്റോറിലൈൻ, ഓരോ ഇടവേളകളിലും സംഭവിക്കുന്ന Unexpected Happenings, ഞെട്ടിത്തരിപ്പിക്കുന്ന ട്വിസ്റ്റുകൾ, Cliffhanger ൽ അവസാനിക്കുന്ന എപ്പിസോഡുകൾ, കിളിപറത്തുന്ന ടൈം ട്രാവൽ അങ്ങനെ ആസ്വാധനത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കാണ് ഓരോ എപ്പിസോഡും എന്നെ കൂട്ടിക്കൊണ്ട് പോയത്. അതിൽ തന്നെ ചിലതെല്ലാം അതി മാരക എപ്പിസോഡുകൾ ആയിരുന്നു. പത്തു ത്രില്ലെർ സിനിമകൾക്ക് പകരം വെക്കാൻ പാകത്തിനുള്ള ‘Not Penny’s Boat’ എപ്പിസോഡും, പത്തു റോമാൻസ്‌ സിനിമകൾ നൽകുന്ന ഫീൽ ഒരൊറ്റ എപ്പിസോഡിൽ നൽകിയ ഡെസ്മണ്ട് – പെന്നി Reunite എപ്പിസോഡും, ലോസ്റ്റ്‌ കണ്ടൊരാളും ജീവിതത്തിലൊരിക്കലും മറക്കാൻ സാധ്യതയില്ല. അങ്ങനെ പകരം വെക്കാനില്ലാത്ത അന്യായ എക്സ്പീരിയൻസാണ് ലോസ്റ്റ്‌ എനിക്ക് നൽകിയത്.

ലോസ്റ്റിനെക്കുറിച്ച് പലർക്കുമുള്ള പരാതിയാണ് എൻഡിങ്ങിനെക്കുറിച്ച്. പലരും Satisfied അല്ല. പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരമില്ലാതെയാണ് സീരീസ് അവസാനിക്കുന്നത് എന്നുള്ളത് സത്യമാണ്. പക്ഷേ അത് തന്നെയാണ് അതിന്റെ ഭംഗി എന്ന് ഞാൻ വിശ്വസിക്കുന്നു. ദ്വീപിലെ നിഗൂഢതകൾ ഒഴിയാതെ ഒരവസാനം. എൻഡിങ് അങ്ങനെയായത് ഒരല്പം പോലും ലോസ്റ്റിനോടുള്ള എന്റെ ഇഷ്ട്ടം കുറയ്ക്കുന്നില്ല. ഞാൻ fully Satisfied ആണ്. കരണം അത് വരെ ഞാനനുഭവിച്ച ഫീലും ത്രില്ലും ടെൻഷനും ഇമോഷനും എല്ലാമാണ് എനിക്ക് ലോസ്റ്റ്‌. അല്ലാതെ ഒരു എൻഡിങ് മാത്രമല്ലല്ലോ.ഇനിയും ലോസ്റ്റ്‌ കണ്ട് തുടങ്ങാത്തവരോട് പറയാനുള്ളത്.. മുടക്ക് പറയാൻ നിങ്ങൾക്ക് ഒരുപാട് കാരണങ്ങളുണ്ടാവാം. സമയം, എപ്പിസോഡുകളുടെ എണ്ണം, പലരും പറയുന്ന എൻഡിങ് അങ്ങനെ പലതും. പക്ഷെ നഷ്ട്ടം നിങ്ങൾക്ക് മാത്രമാണ്, നിങ്ങൾ നഷ്ടപ്പെടുത്തുന്ന എക്സ്പീരിയൻസ് എന്താണെന്ന് നിങ്ങൾക്കറിയാഞ്ഞിട്ടാണ് .1st എപ്പിസോഡ് ജസ്റ്റ്‌ ഒന്ന് കണ്ട് നോക്കൂ. എന്നിട്ട് നിങ്ങൾക്ക് തീരുമാനിക്കാം

You May Also Like

പിറന്നാൾ ദിനത്തിൽ കല്യാണിയുടെ പുതിയ പോസ്റ്റർ: ശേഷം മൈക്കിൽ ഫാത്തിമ ഉടൻ നിങ്ങളിലേക്കെന്ന് താരം

പിറന്നാൾ ദിനത്തിൽ കല്യാണിയുടെ പുതിയ പോസ്റ്റർ: ശേഷം മൈക്കിൽ ഫാത്തിമ ഉടൻ നിങ്ങളിലേക്കെന്ന് താരം കല്യാണി…

കേരളത്തിലെ പോപ്പുലർ കൾച്ചറിൽ ഇത്രമാത്രം ഫാൻ ബേസ് ഉള്ള ഒരു ക്യാമ്പസ്‌ മൂവി ഒരുപക്ഷേ ‘ക്ലാസ്മേറ്റ്സ് ‘നൊപ്പം ഈ സിനിമ കൂടിയേ ഉണ്ടാകൂ

15 Years Of Happy Days  Sajith M S ഒരിക്കൽ നാട്ടിലുള്ള ഒരു ലോക്കൽ…

ഒരു നടനും പ്രൊഡക്ഷൻ കൺട്രോളർക്കും എന്നോട് ദേഷ്യം ഉണ്ട്, അതിന്റെ കാരണമെന്താണെന്ന് എനിക്ക് പുറത്തു പറയാൻ പറ്റില്ല

ഇൻഹരിഹർ നഗർ എന്ന സൂപ്പർ മെഗാഹിറ്റ് മൊമടി ചിത്രത്തിൽ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക്…

താരറാണി ആയിരുന്ന റാണിപദ്മിനിയെയും അമ്മയെയും കൊന്നതാര് ? വായിക്കാം സമ്പൂർണ്ണ കഥ

Sunil Waynz മലയാള സിനിമ അതിന്റെ സുവർണകാലത്ത് കണ്ട സമാനതകളില്ലാത്ത വലിയ ദുരന്തങ്ങളിലൊന്നാണ് നടി റാണി…