Seppy Madhur
കാലമേ പിറക്കുമോ ഇനി ഇത് പോലെ ഒരു സീരീസ്. കുറെ നല്ല റിവ്യൂ കണ്ടത് കൊണ്ടാണ് ‘ലോസ്റ്റ്’ ഒന്ന് കാണമെന്ന് വിചാരിച്ചത്. പക്ഷെ ഞെട്ടിച്ചു കളഞ്ഞു. ഇതിന് ഒക്കെ തിരക്കഥ ഒരുക്കിയ ആൾ ഒന്നും സാധാരണക്കാരൻ ആയിരിക്കില്ല. അത്രയ്ക്കും ലോസ്റ്റ് എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്. ഗംഭീരം എന്ന് പറഞ്ഞാൽ പോലും അത് മതിയാവാതെ വരും. ❤️ലോസ്റ്റ് ❤️ ലോസ്റ്റിനു പകരം ലോസ്റ്റ് മാത്രം. ലോസ്റ്റ് കണ്ട ആരും അതിലെ ഓരോ കഥാപാത്രത്തെയും ജീവിതകാലം മനസ്സിൽ സൂക്ഷിച്ചു വെക്കും. എന്നും ഉറക്കം ഉണരുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ലോസ്റ്റും അതിലെ കഥാപാത്രവുമാണ്. അത്രമേൽ ലോസ്റ്റ് നമ്മുടെ ഹൃദയം കീഴടക്കിയിട്ടുണ്ടാവും.
സിഡ്നിയിൽ നിന്ന് ലോസ് ആഞ്ചൽസിലേക്ക് പുറപ്പെട്ട വിമാനം ഒരു ദ്വീപിൽ ക്രാഷ് ആവുന്നതും. അതിൽ കുറെ പേര് മരിക്കുകയും 40 പേര് പരിക്കോടു കൂടി രക്ഷപ്പെടുകയും ചെയ്യുന്നു. അവിടെ നിന്നാണ് സീരീസ് ആരംഭിക്കുന്നത്. അവർ എത്തിയത് ഒരു സാധാരണ ദ്വീപിൽ ആയിരുന്നില്ല. അത് കണ്ട് തന്നെ അറിയണം. ജാക്ക്, ലോക്ക്, സോയർ, സയീദ്, ഹ്യുഗോ, ബെഞ്ചമിൻ, ഡെസ്മാൻഡ്,ജിൻ,കെയ്റ്റ്, സൺ, ക്ലെയർ, അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് കഥാപാത്രങ്ങൾ, ഇവരെയൊക്കെ നേരിൽ കണ്ടെങ്കിൽ എന്ന് ആശിച്ചു പോവും ലോസ്റ്റ് കണ്ട ആരും. ലോസ്റ്റ് കാണാത്തവർ ഇത് ഒരിക്കലും കാണരുത് കാരണം അതിന്റെ ഹാങ്ങോവർ മാറാൻ ജീവിതകാലം മുഴുവനും മതിയാവാതെ വരും .ഇതിന് പരിഭാഷ ഒരുക്കിയവരെ ഒരിക്കലും മറക്കില്ല കാരണം ഇതിന് പരിഭാഷ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും കാണുമായിരുന്നില്ല .”ലോസ്റ്റിനു പകരം ലോസ്റ്റ് മാത്രം”.