LOVE (2015)
erotic-romatic drama-3D
franch-belgium 2015
Gasper Noe

Babu Ze

പ്രണയത്തെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും തകിടം മറിക്കുന്ന സിനിമയാണ് love.2015 കാനിൽ പ്രദർശിപ്പിച്ചുകഴിഞ് ലോകത്തുള്ള എല്ലാ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലും ആളികൾ ഇരച്ചുകയറി കണ്ട ഒരു Gasper noe ചത്രം.ത്രീഡിയിൽ കണ്ടവർ ചുരുക്കമായിരിക്കും.കുറെ കാലമായി iffk,iffiയും പിന്തുടരാത്തതുകൊണ്ട് നമ്മുടെ ഒരു ലോക്കൽ അന്താരാഷ്ട്രനിൽ യാദൃശ്ചികമായി കണ്ട സിനിമ.ക്ലോസിങ് ഫിലിം ആയി love കാണിച്ചപ്പോൾ, ഒരിക്കലും സിനിമ കാണാത്ത നാട്ടിലെ ചില പച്ചക്കറി,പലചരക്കു കടക്കാർ തലേക്കുടി മുണ്ടിട്ട് സിനിമ കാണാൻ എത്തിയത് കണ്ട് ‘നാട് പുരോഗമിച്ചു പോയോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.സിനിമ കണ്ടു തുടങ്ങിയപ്പോൾ രഹസ്യം പിടികിട്ടി.ലൈംഗിക അതിപ്രസരം കൊണ്ട് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സിനിമകൂടിയാണ് ലവ്.

പ്രണയത്തിന്റെ പശ്ചാത്തലം സിനിമകളിൽ നിരവധിയാണ്.യുദ്ധം,പ്രകൃതി ദുരന്തം,സാഹസിക പ്രവർത്തികൾ,മനോഹരമായ ഭൂപ്രകൃതി,ഏകാന്തത,എല്ലാപ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന ഒരാൾ രക്ഷകൻ എങ്ങിനെ പലതും പ്രണയം സൃഷ്ടിക്കുന്ന പശ്ചാത്തലമായി സിനിമകളിൽ നിരന്തരം കാണുന്നതാണ്.ഫ്രാൻസിലേക്ക് കുടിയേറിയ ഒരു അർജന്റീനക്കാരനാണ് Noe.ഫ്രാൻസിലെ നിശാ ഹബ്ബുകളും ലൈംഗികതയുടെ വയലന്സും ആണ് ഈ സിനിമയുടെ പശ്ചാത്തലം. ഒറ്റ വാചകത്തിൽ പറയുന്നത്ര ലളിതമായ ഇതിവൃത്തം.മൂന്നുപേർ തമ്മിലുള്ള ത്രികോണ സൗഹൃദത്തിൽ സംഭവിക്കുന്ന വിശ്വാസത്തകർച്ചയും, നായകന്റെ നഷ്ടപ്രണയത്തെ കുറിച്ചുള്ള ഓർമ്മകളും,അതിലേക്കു നയിച്ച സംഭവങ്ങളും ആണ് സിനിമ.

എല്ലാത്തരം ലൈംഗീക അരാജകത്വത്തിലൂടെ കടന്നു പോകുമ്പോഴും ആത്മാവിന്റെ ചില വിശ്വാസങ്ങൾ ഉണ്ട് എന്ന് ഈ സിനിമ പറയുന്നു.എല്ലാത്തരം സദാചാരങ്ങളും അതേപടി അനുവർത്തിച്ചിട്ടും ആത്‌മാവ്‌ നഷ്ടപ്പെട്ട നമ്മുടെ ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ. Gasper noe തകർത്തുകളഞ്ഞു.

You May Also Like

ഒരുകാലത്തു പ്രേക്ഷകപ്രീതി നേടിയ റോമയുടെ തിരോധാനം എന്തുകൊണ്ടാണ് ?

റോമ അസ്രാണി ഒരു ഇന്ത്യൻ മോഡലും നടിയുമാണ്. അവർ പ്രധാനമായും മലയാള സിനിമകളിൽ ആണ് അഭിനയിച്ചത്.…

തിരിച്ചു വരവിലെ ആദ്യ പരാജയം

തിരിച്ചു വരവിലെ ആദ്യ പരാജയം. ????GladwinSharun 50% ഒക്കുപ്പൻസിയിൽ നെഗറ്റീവ് റിവ്യൂ വന്ന കാവൽ പോലും…

2.25 ലക്ഷം ആണ് മാഫിയയിൽ അഭിനയിച്ചതിന് സുരേഷ് ഗോപിക്ക് കിട്ടിയതെങ്കിൽ 25 ലക്ഷം രൂപയ്ക്കാണ് അതിന്റെ തെലുഗ് റൈറ്റ് വിറ്റ് പോയത്

Gladwin Sharun Shaji സുരേഷ് ഗോപി സിനിമകൾക്ക് തെലുഗിൽ ഒരു മാർക്കറ്റ് ഉണ്ടാക്കാൻ പ്രധാന പങ്ക്…

എന്റെ ഫാമിലിയിൽ ആകെ 14 പേർ, സെക്സി കഥാപാത്രങ്ങൾ ചെയ്യേണ്ടിവന്നത് ജീവിക്കാൻ, നായിക ചാൻസ് സുമലത തട്ടിയെടുത്തു, നടി ജയലളിത ഇമോഷണൽ

തെലുങ്കിലെ മുതിർന്ന നടി ജയലളിത പതിറ്റാണ്ടുകളായി ടോളിവുഡിൽ ഉണ്ട്. അവിസ്മരണീയമായ ഒരു നടിയായി നിരവധി സിനിമകളിൽ…