പ്രണയ നഷ്ട്ടം കാരണമുണ്ടായ കൊലപാതകങ്ങൾ അമേരിക്ക യൂറോപ്പ് എന്ന വികസിത നാടുകളിൽ ഉണ്ടോ എന്ന് ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ.. എന്നെ ഞെട്ടിച്ചു കൊണ്ട് കടന്നു വന്നത് നമ്മുടെ ഇന്ത്യ തന്നെയാണ്.. അതിൽ കൂടുതൽ ഞാൻ ഞെട്ടിയത് ആദ്യത്തെ വെബ് പേജിൽ തന്നെ കേരളത്തെ കണ്ടപ്പോഴാണ്.. പ്രണയം പറഞ്ഞു കൊലപാതങ്ങൾ, ആസിഡ് ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ്. സെക്ഷ്വൽ അതിക്രമങ്ങളും, മറ്റു പല രീതിയിലും,പലതിനും വേണ്ടിയുള്ള കൊലപാതകങ്ങളും വികസിത നാടുകളിൽ ഉണ്ടെങ്കിൽ പോലും… പ്രണയ നഷ്ട്ടം കാരണം ഉണ്ടായ കൊലപാതകങ്ങളെ പറ്റി ഗൂഗിൾ ചെയ്തപ്പോൾ എനിക്കത് ലഭ്യമായില്ല.

നമ്മുടെ നാടിന്റെ പ്രശ്നം വ്യക്തമായ ഡേറ്റിംഗ് സംസ്കാരം ഇല്ലെന്നത് തന്നെയാണ്… പിരിയുമ്പോൾ കൈ കൊടുത്തു പിരിയാൻ ഉതകുന്ന റിലേഷൻ ഷിപ് സൂക്ഷിക്കാൻ നമ്മുടെ ഇന്ത്യക്കാർക്ക് പലർക്കും അറിയില്ല..മാനസികമായും ശരീരികമായും നമ്മളെ ഒരാൾ ചതിക്കുമ്പോൾഅതൊരു ട്രോമ ആയോ ഡിപ്രഷൻ ആയോ ചിലപ്പോൾ മാറാം..മാനസികമായ പല താളം തെറ്റലുകൾക്കും കാരണവും ആവാം.. അപ്പോഴാണ് ഈ കൊലപാതങ്ങളും, ആസിഡ് അക്രമങ്ങളും എല്ലാം ഉണ്ടാവുന്നത്.

തീർച്ചയായും പുരുഷൻമാർ തന്നെയാണ് അത്തരം കാര്യങ്ങൾ കൂടുതൽ ചെയ്യുന്നതും.. പക്ഷെ അതിനൊരു കാരണമുണ്ട്.. അവനെക്കേൾക്കാൻ ഒരാളോ, നിയമമൊ ഇല്ല എന്നത് തന്നെയാണ് അതിനു കാരണം. ഞാൻ ഒരു പെണ്ണാണ്, എന്നെ ഒരു പുരുഷൻ ശരീരികമായും മാനസികമായും പ്രണയം നടിച്ചു ചതിച്ച ശേഷം ഒഴിവാക്കിയാൽ.. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കാൻ എനിക്ക് കഴിയും.. ചിലപ്പോൾ ആ ഒരു കംപ്ലയിന്റ് കൊണ്ട് അവന്റ ജീവിതം തന്നെ കുട്ടി ചോറക്കാനും എനിക്ക് കഴിയും.. പക്ഷെ അവനത് കഴിയുന്നുണ്ടോ?? അവനെ ശരീരികമായും മാനസികമായും വഞ്ചിച്ചു കടന്നു കളഞ്ഞ സ്ത്രീ യെ പറ്റി കംപ്ലയിന്റ് കൊടുക്കാൻ പോയാൽ പോലും.. ചിലപ്പോൾ സ്ത്രീ പക്ഷ നിയമത്തിന്റെ ബലത്തിൽ അവൾക്ക് അവനെതിരെ പല കള്ള കേസും കൊടുക്കാൻ പറ്റും.

സ്ത്രീകൾ ഒരുപാട് അതിക്രമങ്ങൾക്ക്‌ ഇരകളാവുന്നത് കൊണ്ട്… സ്ത്രീകൾക്ക് വേണ്ടി വ്യക്തമായ നിയമങ്ങൾ ഈ രാജ്യത്തുണ്ട്.. അത് കൊണ്ട് തന്നെ അത് ദുരുപയോഗം ചെയ്യുന്ന എത്രയോ സ്ത്രീ കളും ഈ നാട്ടിലുണ്ട്.പക വീട്ടാൻ വേണ്ടി ഒരു സ്ത്രീ നിയമം കൈയ്യിലെടുക്കുമ്പോൾ.. അതിനു പോലും കഴിയാത്ത പുരുഷൻമാർ കത്തി എടുക്കുന്നു.കൊലപാതകങ്ങളെയും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പറയുന്ന ത്തിനെ യും ഒന്നും ഞാൻ ന്യായീകരിക്കുന്നില്ല..കാരണം രണ്ടും തെറ്റ് തന്നെയാണ്..

എന്നെ ഒരാൾ മാനസികമായും ശാരീരികമായും വഞ്ചിച്ചാൽ.. ഞാനൊരിക്കലും പീഡിപ്പിച്ചു എന്ന് പറഞ്ഞു അയാൾക്കെതിരെ കേസ് കൊടുക്കില്ല.. കാരണം നമ്മൾ പരസ്പരം സമ്മതത്തോടെ ലൈകികത ചെയ്തു.. അതിൽ നിന്നും എനിക്കൊന്നും നഷ്ടമാവാനി ല്ലല്ലോ. കുളിച്ചാൽ തീരുന്ന അഴുക്കെ അതിൽ നിന്നും എനിക്കുണ്ടായിട്ടുള്ളൂ..എന്നാൽ,പണവും മറ്റു പലതും എന്നിൽ നിന്നും കവർന്നിട്ടുണ്ടെൽ അതിന്റ പേരിൽ തീർച്ചയായും ഞാൻ കേസ് കൊടുക്കും. അത് പോലെ വഞ്ചിക്ക പെടുന്ന പുരുഷനെയും കേൾക്കാനും പരിഹാരം കാണാനും അവന്റെ നീതി ഉറപ്പ് വരുത്താനും ഇവിടെ നിയമപാലക്കാരും, നിയമവും ശ്രമികുക ആണേൽ കത്തി എടുക്കുന്ന കൈകളിൽ അവന്റെ അടുത്ത പ്രണയത്തിനു നൽകാൻ ഒരു പനനീർ പൂ വെച്ചു കൊടുക്കാൻ നമുക്ക് കഴിയും.

എന്നാലും.. പ്രണയത്തിൽ വഞ്ചന അല്ല വേണ്ടത്.. പരസ്പരം ബഹുമാനമാണ്.. ഒരു ബന്ധത്തിൽ നിന്നും എപ്പോൾ വേണേലും ഇറങ്ങി പോവാൻ ആണിനും പെണ്ണിനും കഴിയണം.. വ്യക്തമായ ഡേറ്റിംഗ് സംസ്കാരം വളർത്തി എടുക്കേണ്ടത് അത്യാവശ്യം തന്നെയാണ് .ഗോവിന്റ് നോട്‌ പല്ലവി ‘NO’ പറയുമ്പോൾ.. ഒക്കെ എന്ന് പറഞ്ഞു അംഗീകരിക്കാൻ ഗോവിന്തിന് കഴിയുക തന്നെ വേണം.. പല്ലവി യെക്കാൾ മികച്ച ഒരാളെ തനിക്കു ലഭിക്കുമെന്ന് ഓരോ ഗോവിന്ദന്മാരും വിശ്വസിക്കുന്നിടത്തു… ഒരുപാട് പനനീർ പൂക്കൾ ഇവിടെ വിൽക്കപ്പെടും.

sex is not promiss എന്ന് മാത്തനോട് അപ്പു പറയുമ്പോൾ. അത് അംഗീകരിക്കാൻ മാത്തനും.. തിരിച്ചു മാത്തൻ അപ്പുവിനോട് പറയുമ്പോൾ അത് അംഗീകരിക്കാൻ അപ്പുവിനും കഴിയണം.. പ്രണയം രണ്ട് തുടകൾക്കിടയിൽ വീർപ്പുമുട്ടി മരിക്കുന്ന ഒന്നല്ല എന്ന് ഞാൻ വിശ്വസിക്കുന്നു..എന്തായാലും വരും തലമുറ പ്രണയത്തിലും ലൈഗികതയിലും പുതിയ ഭാഷ്യങ്ങൾ രചിക്കുമെന്ന് തന്നെ ഞാൻ കരുതുന്നു. കൊല്ലാനും കുടുക്കാനുമല്ല.. പ്രണയിക്കാൻ എല്ലാവരും പഠിക്കട്ടെ…ഓരോ പ്രണയങ്ങളും മനോഹരമാവട്ടെ ❤

Leave a Reply
You May Also Like

ചുവപ്പിൽ തിളങ്ങി ടൊവീനോയുടെ നായിക

2007 ൽ സിനിമാലോകത്തെത്തിയ താരമാണ് വാമിക ഗബ്ബി. താരത്തിന് ദക്ഷിണേന്ത്യയിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. മികവുറ്റ…

മലയാളത്തിലെ ആദ്യ “എ” സര്‍ട്ടിഫിക്കറ്റ് സിനിമയിലെ നായിക ,നായകന്മാർ ആരെല്ലാം ?

മലയാളത്തിലെ ആദ്യ “എ” സര്‍ട്ടിഫിക്കറ്റ് സിനിമയിലെ നായിക ,നായകന്മാർ ആരെല്ലാം ?⭐ അറിവ് തേടുന്ന പാവം…

49-ാം ജന്മദിനം ആഘോഷിക്കുന്ന ഹൃത്വിക് റോഷന്റെ വീട്ടുവിശേഷങ്ങൾ

ഹൃത്വിക് റോഷൻ ഇന്ന് തന്റെ 49-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1974 ജനുവരി 10 ന് മുംബൈയിൽ…

നസ്രിയ നായികയായ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’യുടെ ഗാനം പുറത്തുവിട്ടു

നസ്രിയ നായികയാകുന്ന പുതിയ ചിത്രമായ ‘അണ്ടേ സുന്ദരാനികി’ വളരെ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാനിയാണ്…