യഥാർത്ഥസ്നേഹം എന്നും നിലനിൽക്കും. പക്ഷേ അത് യഥാർത്ഥമെന്ന് തോന്നണമെങ്കിൽ പങ്കാളികൾ തമ്മിലുള്ള പരസ്പര സ്നേഹം എല്ലാ അർത്ഥത്തിലും അതിർവരമ്പുകൾ ഇല്ലാത്തതാകണം. സെക്സിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യത്തിൽ സെക്സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത് അല്പം കൂടുതൽ വികാര തീവ്രമാണെങ്കിൽ ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൂടുതൽ ശക്തമാകും എന്ന കാര്യത്തിൽ സംശയം ഇല്ല.

നിങ്ങൾ സെക്സ് ആസ്വദിച്ച് അനുഭവിക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ, നിങ്ങളുടെ ബന്ധം സെക്സിലൂടെ ലഭിക്കുന്ന ഊർജത്താൽ കൂടുതൽ ഊഷ്മളമായിരിക്കണമെങ്കിൽ ആദ്യം എങ്ങനെ ആണ് അത് പ്രകടപ്പിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കണം. അതിനായി നിങ്ങളുടെ പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കുക, നമുക്ക് ചുറ്റുമുള്ള യാഥാസ്ഥിതിക സമൂഹം ലൈംഗീകതയിലെ പുതിയ പരീക്ഷണങ്ങൾക്ക് എതിരായിരിക്കാം, അവർക്ക് ചില ലിഖിത രീതികൾ ഉണ്ടാകാം. അതായത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സെക്സ് ഇങ്ങനെ ആയിരിക്കണം, സാമൂഹികമായ നീതി വ്യവസ്ഥകൾക്ക് അനുകൂലമായിരിക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകാം. പക്ഷേ സ്വന്തം ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിക്കാനുള്ള അവകാശം അവനവനിൽ മാത്രം നിക്ഷിപ്തമാണ്. അതുകൊണ്ട് തന്നെ ദാമ്പത്യത്തിൽ സെക്സ് എങ്ങനെ എല്ലാം ആകണമെന്ന് ഭാര്യയും ഭർത്താവും ആണ് തീരുമാനിക്കേണ്ടത്.

അതിന് നിയമങ്ങളുടെ അതിർവർമ്പുകൾ ബാധകമല്ല. അതുകൊണ്ട് തന്നെ സ്കെസ് ആസ്വദിക്കാൻ ദമ്പതികൾക്ക് പുതിയ വഴികൾ പരീക്ഷിക്കാം, അല്ലെങ്കിൽ അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത സെക്ഷ്വൽ രീതികളെ പ്രായോഗികതയിൽ കൊണ്ടുവരുന്നതിനെ കുറിച്ച് ദമ്പതികൾക്ക് പരസ്പരം സംസാരിക്കാം. നിങ്ങളിൽ ഒരാൾ സെക്സിലെ പുതിയ രീതികളെ കുറിച്ചും മറ്റും സംസരിച്ചു തുടങ്ങുകയേ വേണ്ടു, നിങ്ങളുടെ പങ്കാളിയും പുതിയ ചില സുഖകരവും ആകർഷകവുമായ രീതികളെ കുറിച്ച് വിശദീകരിക്കുന്നത് നിങ്ങൾക്ക് അതിശയത്തോടെ കാതോർക്കാം. തുടക്കം ഗംഭീരമായൽ പിന്നെ എല്ലാം അതിന്റെ വഴിക്ക്ആഗ്രഹിച്ചതു പോലെ നടക്കും.

നമ്മുടെ തലച്ചോറാണ് ഏറ്റവും പ്രാധാനപ്പെട്ട ലൈംഗീക അവയവം എന്നാണ് സയൻസ്സ് പറയുന്നത്. ദമ്പതികൾക്ക് പരസ്പരം മനസ്സുകളെ ഈ രീതിയിൽ ഉത്തേജിപ്പിക്കാൻ കഴിഞ്ഞാൽ വിരസമായി തുടങ്ങിയ സ്ഥിരം ലൈംഗീക രീതികൾ പോലും പുതുമയുള്ളതായും ആസ്വാദ്യജനകമായും അനുഭവപ്പെടാൻ തുടങ്ങും. മാത്രമല്ല രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം നടന്നിരുന്ന ഒത്തു ചേരൽ പിന്നെ ദിവസവും 2-3 വരെ ആവർത്തിച്ചാലും മതിവരാതെ വരും.

ലൈംഗീകപരമായ നിങ്ങളുടെ മനസ്സിലെ ഭാവനകളും സ്വപ്നങ്ങളും അന്യോന്യം പങ്കുവയ്ക്കാൻ പറ്റിയ സമയവും സെക്സിൽ ഏർപ്പെടുന്ന സമയം തന്നെയാണ്. സെക്സ് നമ്മുടെ മനസ്സുകളെ പൂർണ്ണമായും തുറക്കുകയും പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ പോലും തുറന്ന് പറയാൻ പ്രേരിപ്പിക്കുകയും ചെയ്യും. പങ്കാളികൾ പരസ്പരം അവരുടെ മനസ്സിൽ മാത്രം ഒതുക്കി നിർത്തിയിരുന്ന ലൈംഗീക താത്പര്യങ്ങൾ തുറന്ന് പറയുമ്പോൾ ഇരുവരുടേയും മനസ്സുകൾ കൂടുതൽ യൗവ്വനയുക്തരായ യുവ ദമ്പതികളുടേതായി മാറും എന്ന കാര്യത്തിൽ സംശയമില്ല. !

അങ്ങനെ ഇരുവർക്കും പൂർണ്ണതൃപ്തിയും ആസ്വാദ്യതയും നൽകുന്ന സ്ക്സിൽ ഏർപ്പടണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഒന്നാണ് സെക്സ്അപീൽ തോന്നിക്കുന്ന വസ്ത്രങ്ങൽ അണിയുക എന്നത്. അതിൽ നിന്നു തന്നെ പങ്കാളിക്ക് തിരിച്ചറിയാൻ കഴിയും നിങ്ങളുടെ മനസ്സിലെ ആഗ്രഹം. സുഗന്ധത്തിനും സെക്സിൽ വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങളുടെ പ്രണയാതുരമായ മനസ്സുകളെ ഉണർത്തുന്ന രീതിയിലുള്ള സുഗന്ധലേപനങ്ങൽ പുരട്ടുന്നത് ഉപകാരം ചെയ്യും.
സ്ഥിരമായി സ്വന്തം വീട്ടിലെ കിടപ്പ് മുറി തന്നെ ഇണചേരലിന് തിരഞ്ഞെടുക്കുന്നത് ഇരുവർക്കും മടുപ്പുളവാക്കിയേക്കാം, അതുകൊണ്ട് ഇടയ്ക്കൊക്കെ പുതിയ ഇടങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നത് രണ്ട് ശരീരങ്ങൾക്ക് ഒരു മനസ്സായി ഒന്നാകാൻ കൂടുതൽ പ്രേരണ നൽകും. ഗ്യാരേജിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ പോലും നിങ്ങൾക്ക് സുഖദമായ മണിയറയാക്കി മാറ്റാം. മാറ്റങ്ങൾ കൊണ്ടുവരു, മനസ്സും ശരീരവും ഒന്നാക്കു, സുദൃഢമായ ദാമ്പത്യം കെട്ടിപടുക്കു..

You May Also Like

വേദന രഹിതവും സുഖകരവും ആയുള്ള സംഭോഗത്തിന് ഇത് വളരെ ആവശ്യമുള്ള ഒന്നാണ് ലൂബ്രിക്കന്റ്സ്

shanmubeena Lubricants സെക്സിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ലൂബ്രിക്കന്റ്സ്. വേദന രഹിതവും സുഖകരവും ആയുള്ള സംഭോഗത്തിന്…

പ്രണയം ഉരുത്തിരിഞ്ഞതിനു പിന്നില്‍

പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ…

ആദ്യദര്‍ശനത്തിലെ അനുരാഗം എന്നൊന്ന് ശരിക്കും ഉണ്ടോ ?

ആദ്യദര്‍ശനത്തിലെ അനുരാഗം എന്നൊന്ന് ശരിക്കും ഉണ്ടോ ? ഉണ്ട്. ഒരാളുടെ ആകര്‍ഷണീയതയുടെ അളവെടുക്കാന്‍ നമുക്ക് ശരാശരി…

സെക്സിൽ വൃഷണങ്ങൾ ഇങ്ങനെ മസാജ് ചെയുമ്പോൾ ഉള്ള ഗുണങ്ങൾ

വൃഷണങ്ങളും ലൈംഗികക്ഷമതയും ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെയും,…