LOVE
erotic-romatic drama-3D
franch-belgium 2015
Gasper Noe

Babu Ze

പ്രണയത്തെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും തകിടം മറിക്കുന്ന സിനിമയാണ് ലവ്. 2015 കാനിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു ലോകത്തുള്ള എല്ലാ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലും ആളികൾ ഇരച്ചുകയറി കണ്ട ഒരു Gasper noe ചിത്രം.ത്രീഡിയിൽ കണ്ടവർ ചുരുക്കമായിരിക്കും.കുറെ കാലമായി iffk,iffi യും പിന്തുടരാത്തതുകൊണ്ട് നമ്മുടെ ഒരു ലോക്കൽ അന്താരാഷ്ട്രനിൽ യാദൃശ്ചികമായി കണ്ട സിനിമ.ക്ലോസിങ് ഫിലിം ആയി love കാണിച്ചപ്പോൾ, ഒരിക്കലും സിനിമ കാണാത്ത നാട്ടിലെ ചില പച്ചക്കറി,പലചരക്കു കടക്കാർ തലേക്കുടി മുണ്ടിട്ട് സിനിമ കാണാൻ എത്തിയത് കണ്ട് ‘നാട് പുരോഗമിച്ചു പോയോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.സിനിമ കണ്ടു തുടങ്ങിയപ്പോൾ രഹസ്യം പിടികിട്ടി. ലൈംഗിക അതിപ്രസരം കൊണ്ട് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സിനിമകൂടിയാണ് ലവ് .

പ്രണയത്തിന്റെ പശ്ചാത്തലം സിനിമകളിൽ നിരവധിയാണ്. യുദ്ധം,പ്രകൃതി ദുരന്തം,സാഹസിക പ്രവർത്തികൾ,മനോഹരമായ ഭൂപ്രകൃതി,ഏകാന്തത,എല്ലാപ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന ഒരാൾ രക്ഷകൻ എങ്ങിനെ പലതും പ്രണയം സൃഷ്ടിക്കുന്ന പശ്ചാത്തലമായി സിനിമകളിൽ നിരന്തരം കാണുന്നതാണ്.ഫ്രാൻസിലേക്ക് കുടിയേറിയ ഒരു അർജന്റീനക്കാരനാണ് Noe. ഫ്രാൻസിലെ നിശാ ഹബ്ബുകളും ലൈംഗികതയുടെ വയലന്സും ആണ് ഈ സിനിമയുടെ പശ്ചാത്തലം.

ഒറ്റ വാചകത്തിൽ പറയുന്നത്ര ലളിതമായ ഇതിവൃത്തം.മൂന്നുപേർ തമ്മിലുള്ള ത്രികോണ സൗഹൃദത്തിൽ സംഭവിക്കുന്ന വിശ്വാസത്തകർച്ചയും, നായകന്റെ നഷ്ടപ്രണയത്തെ കുറിച്ചുള്ള ഓർമ്മകളും,അതിലേക്കു നയിച്ച സംഭവങ്ങളും ആണ് സിനിമ.എല്ലാത്തരം ലൈംഗീക അരാജകത്വത്തിലൂടെ കടന്നു പോകുമ്പോഴും ആത്മാവിന്റെ ചില വിശ്വാസങ്ങൾ ഉണ്ട് എന്ന് ഈ സിനിമ പറയുന്നു. എല്ലാത്തരം സദാചാരങ്ങളും അതേപടി അനുവർത്തിച്ചിട്ടും ആത്‌മാവ്‌ നഷ്ടപ്പെട്ട നമ്മുടെ ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ. Gasper noe  തകർത്തുകളഞ്ഞു.

You May Also Like

‘ഒളികണ്ണാൽ എന്നെ കൊല്ലാതെ നീ’ , ‘മിസ്സിങ് ഗേൾ’ പുതിയ വീഡിയോ ഗാനം

പുതുമുഖങ്ങളുമായി ഔസേപ്പച്ചൻ വാളക്കുഴിയുടെ ‘മിസ്സിങ് ഗേൾ’ ; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി… ഫൈൻ ഫിലിംസിന്റെ…

വാത്തി സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്തുവിട്ടു

സമകാലീന തമിഴ് നടന്മാരിൽ ഏറെ വേറിട്ട കഥാപാത്ര തെരഞ്ഞെടുപ്പുകള്‍ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ധനുഷ്.…

അന്ന് മഞ്ജുവാര്യർ നായികയായ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്, ഇന്ന് മഞ്ജുവിന്റെ നായകൻ

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. അതുകൊണ്ടുതന്നെ സിനിമാസ്വാദകർക്കു വലിയ…

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന് താരത്തോട് നെറ്റിസൺസ്…