Love Hostel
2022 | Hindi
Romance | Crime | Drama
Director : shanker raman
Verdict : Below Average
——————–
Wilson Fisk
ഇന്ത്യയിലെ ദുരഭിമാനകൊലകളെ ആസ്പദമാക്കി ഒരുപാട് മികച്ച സിനിമകൾ വന്നിട്ടുണ്ട്. അവയെല്ലാം കാണുന്ന ഏതൊരാൾക്കും ഇവിടുത്തെ അവസ്ഥ അറിയാവുന്നത് കൊണ്ട് വലിയ എഫക്റ്റീവ് ആയിരിക്കും. ദുരഭിമാന കൊലകൾ എന്ന വിഷയത്തെ മുൻനിർത്തി വന്ന സിനിമയാണ് Love Hostel.സിനിമ തുടങ്ങുന്നത് തന്നെ രണ്ട് മതത്തിൽ പെട്ട കമിതാക്കളെ ക്രൂരമായി കൊല്ലുന്ന സീൻ കാണിച്ചു കൊണ്ടാണ്.തുടർന്ന് കേന്ദ്ര കഥാപാത്രങ്ങളായ ജ്യോതിയുടെയും ആഷിവിന്റെയും കഥയിലേക്ക് കടക്കുന്നു.
വീട്ടിൽ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് അവർ ഒളിച്ചോടി വിവാഹം കഴിക്കുകയാണ്.അതിലെ ജ്യോതിയുടെ വീട്ടുകാർക്ക് ജാതി സ്പിരിറ്റ് നല്ല രീതിയിൽ ഉള്ളത് കൊണ്ട് അവരെ കോടതി ഇത്തരം സന്ദർഭങ്ങളിൽ ഒളിച്ചോടി വരുന്നവരെ സുരക്ഷിതമായി പാർപ്പിക്കുന്ന സേഫ് ഹോമിലേക്ക് അയക്കുന്നു.ഇതറിഞ്ഞ ജ്യോതിയുടെ വീട്ടുക്കാർ അവരെ കൊല്ലാനായി ഡാഗർ എന്ന കൊടും കുറ്റവാളിയെ ഏർപ്പെടുത്തുന്നു.തുടർന്നുള്ള കഥയാണ് വയലൻസിന്റെ ബാക്ഗ്രൗണ്ടിൽ അവതരിപ്പിക്കുന്നത്. സിനിമ പറഞ്ഞു വരുന്നത് ഇന്നത്തെ സമൂഹത്തിലും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് എന്നാൽ അത് അവതരിപ്പിച്ച രീതി മോശമായിരുന്നു.
സിനിമയുടെ ആകെ കൂടി നന്നായി തോന്നിയത് മേക്കിങ് ആണ് ഒരു lazy ആയിട്ടുള്ള എഴുത്തുള്ള സ്ക്രിപ്റ്റിൽ ഭേദപ്പെട്ട മേക്കിങ്,കൂടാതെ കുറഞ്ഞ ടൈം ഡ്യൂറേഷൻ ഒക്കെ ഉള്ളോണ്ട് കണ്ടിരിക്കാം എന്നെ ഒള്ളു. ബാക്കി കഥയിൽ വരുന്ന പല സിറ്റുവേഷനും ഒരു ആർട്ടിഫിഷ്യൽ ഫീൽ നൽകുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ആ വയലൻസ് ഒക്കെ നല്ല രീതിയിൽ ഓവർ ആയി തോന്നി.എത്ര വലിയ കൊലയാളി ആണേലും നോർമൽ ആയി പറഞ്ഞു പോകുന്ന ഈ കഥയിൽ കാണുന്ന എല്ലാവരെയും കൊല്ലുന്ന മൈൻഡ് ഉള്ള കില്ലർ ഒന്നും ഒട്ടും അനുയോജ്യം അല്ലാത്ത പോലെ ഫീലായി.അല്ലേൽ കുറച്ചു സബ് പ്ലോട്ട് ഒക്കെ വെച്ച് ഒരു തക്കതായ റീസൺ കൊണ്ട് വന്നിരുന്നേൽ അത് ഉചിതം ആയി തോന്നിയേനെ . മൊത്തത്തിൽ സമയവും നെറ്റും ഉണ്ടേൽ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ശരാശരിയിലും താണ പടം . കണ്ടില്ലേലും ഒരു നഷ്ടവുമില്ല.