സ്നേഹം ഒരു ഡ്രഗ് ആണ്

711

Denis Arackal

സ്നേഹം ഒരു ഡ്രഗ് ആണ്.

തുടർച്ചയായ ഉപയോഗം എഫക്ട് ഇല്ലാതാക്കി തീർക്കുന്ന ഒരു ഡ്രഗ്. ആദ്യാദ്യം അതിന്റെ ഫലം നമ്മെ അത്ഭുതപ്പെടുത്തും. അത് അനുഭവപ്പെടുന്നയാൾ നമ്മെ നിറകണ്ണുകളോടുകൂടി നോക്കും. നിങ്ങൾ ഇത് ഇത്രയും നാൾ എവിടെയായിരുന്നുവെന്നും അവരുടെ ജീവിതത്തിലേയ്ക്ക് വരാൻ എന്തെ ഇത്ര താമസിച്ചുവെന്നു ചോദിക്കും. നിങ്ങളുടെ കരുതൽ അവരെ പുളകിതരാക്കും. അവർ ആവേശത്തോടുകൂടി നിങ്ങളെക്കുറിച്ചു അവരുടെ കൂട്ടുകാരോട് സംസാരിക്കും.

Denis Arackal
Denis Arackal

പതുക്കെ പതുക്കെ നിങ്ങളുടെ സ്നേഹത്തിനു അവരെ അത്ഭുതപ്പെടുതാനുള്ള കഴിവ് നഷ്ടപ്പെടും. രാത്രി പതിനൊന്നരയ്ക്കുള്ള നിങ്ങളുടെ ഫോൺ വിളി അവർ പ്രതീക്ഷിച്ചിരുന്നപോലെ എടുക്കും. നിങ്ങൾ ബുധനാഴ്ച പറയാതെ അവരെ അവരുടെ ഓഫീസ്‌ ക്യാന്റീനിൽ ചെന്ന് കാണുമ്പോൾ, ചെറിയൊരു ചിരിയോടു കൂടി വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും പകുതി കണ്ണ് മാത്രമെടുത്തു അവർ നിങ്ങള്ക്ക് കസേര വലിച്ചിട്ടു തരും. സ്ഥിരമായി കൈപിടിച്ച് നടന്നിരുന്ന നിങ്ങൾ പെട്ടെന്ന് കൈപിടി ക്കാതെ നടക്കുമ്പോൾ, അവർ എന്തുകൊണ്ടോ അറിയുകയേ ഇല്ല. പണ്ട് വാട്ട്സ്ആപ്പിൽ നിങ്ങളോടു കൂടെ മാത്രം ഇരുന്നിരുന്നവർ ഇപ്പോൾ സ്റ്റാറ്റസ് “Online” ആയിരിക്കുമ്പോൾ തന്നെ സമയമെടുത്ത് നിങ്ങള്ക്ക് റിപ്ലൈ നൽകും.

നിങ്ങളുടെ പക്കലുള്ള സ്നേഹം “മുഴുവൻ” നിങ്ങൾ ഒരിക്കലും ആർക്കും നൽകരുത്. നിങ്ങളെ പൂർണമായി മനസിലാക്കുവാൻ നിങ്ങളെ സ്നേഹിക്കുന്നവരെ അനുവദിക്കുകയും ചെയ്യരുത്. പൂർണമായ സ്നേഹവും, പൂർണമായ വെളിപ്പെടുത്തലുകളും എന്നെങ്കിലുമൊരിക്കൽ അവരെ മടുപ്പിലേക്കു നയിക്കും.

In love, one who loves most, suffers most.

സ്നേഹം ഒരു ഡ്രഗ് ആണ്. ആവശ്യമില്ലാത്ത ഉപയോഗം എഫക്ട് ഇല്ലാതാക്കി തീർക്കുന്ന ഒരു ഡ്രഗ്. കരുതലോടെ ആവശ്യമുള്ള ഡോസിൽ മാത്രം ഉപയോഗിക്കുക.