ലൗജിഹാദും’ സീറോ സഭയുടെ വിശുദ്ധ സുന്നഹദോസ് പ്രമേയവും

115
ലൗജിഹാദും’ സീറോ സഭയുടെ വിശുദ്ധ സുന്നഹദോസ് പ്രമേയവും
CAA പ്രക്ഷോപങ്ങളിലൂടെ ഉയർന്നു വരുന്ന നിലവിലെ ദേശീയ ഐക്യത്തെയും ജനകീയ പ്രക്ഷോപങ്ങളെയും കേരളത്തിലെ ഇരു മുന്നണികളും മത- സമുദായ സംഘനകളും ഐക്യപ്പെടുന്നതും, തടഞ്ഞു നിർത്താനും വഴിതിരിച്ചു വിടാനുമുള്ള കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വഴിയുള്ള ഒരു ക്വട്ടേഷൻ മാത്രമാണ് സംഘി – കൃഡാപ്പി കൂട്ടുകെട്ടിൽ വിരിഞ്ഞ ഇപ്പോഴത്തെ ഈ സുന്നഹദോസ് വെളിപാട് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല.
കിരൺ തോമസിന്റെ പോസ്റ്റിൽ നിന്നും.
***
1) സിനഡ് വാര്ത്താക്കുറിപ്പില് പറയുന്ന ഐഎസിലേക്ക് പോയ 21 പേരില് പകുതിയില് അധികമായ ക്രിസ്ത്യാനികള് ആരൊക്കെ ? എന്തൊക്കെയാണ്‌ അവരുടെ പേരുകള് . അവര് ആരെയൊക്കെ പ്രേമിച്ചാണ്‌ ഇതിലേക്ക് എത്തിച്ചേര്ന്നത് ?
2) ഇടത് വലത് സംസ്ഥാന സര്ക്കാറുകള് ലവ്‌ ജിഹാദ് പരാതികളില് പക്ഷഭേദം കാട്ടുന്നുവെന്ന് വാദത്തിന്‌ സമ്മതിച്ചാലും 2018 ഇല് ഹാദിയക്കേസിനോട് അനുബന്ധിച്ച് സുപ്രിം കോടതി നിര്ദ്ദേശപ്രകാരം നടത്തിയ NIA യുടെ ലവ് ജിഹാദ് അന്വേഷണത്തില് ലവ് ജിഹാദ് ഇല്ലാന്ന് പറഞ്ഞത് ജോര്ജ്ജ് കുര്യനും സീറോ മലബാര് സഭയും എങ്ങനെ കാണുന്നു ? ഇന്നലെ ജോര്ജ്ജ് കുര്യൻ പറഞ്ഞത് പോലെ ഒറ്റക്കേസില് അല്ല 11 കേസാണ് NIA അന്വേഷിച്ചത് . ആരോപണ വിധേയമായ 89 കേസുകളില് നിന്ന് 11 കേസുകള് എടുത്താണ്‌ NIA അന്വേഷിച്ചത് ? അപ്പോള് 2018 വരെ ലവ്‌ ജിഹാദ് ഇല്ലാന്ന് ഉറപ്പായല്ലോ? 2018 ന്‌ ശേഷമാണോ ഇനി ലവ് ജിഹാദ് തുടങ്ങിയത് ?
3) NIA പോലുള്ള കേന്ദ്ര ഏജന്സി അതും ബിജെപി സര്ക്കാര് ഭരിക്കുമ്പോള് ലവ് ജിഹാദ് ഇല്ല എന്ന് പറയുമ്പോള് അതില് പിന്നെ എന്ത് അന്വേഷണമാണ്‌ ഒരു സംസ്ഥാന സര്ക്കാര് നടത്തേണ്ടത് ? സഭ സിനഡിന്റെ കുറിപ്പ് പ്രകാരം കേരള സര്ക്കാരിനോട് വിശദീകരണം ചോദിച്ച ജോര്ജ്ജ് കുര്യനോട് എന്തുകൊണ്ട് സമഗ്രമായ ഒരു അന്വേഷണം നടത്താന് കേന്ദ്രത്തോട് ആവശ്യപ്പെടാന് തയ്യാറാകുന്നില്ലാന്ന് ചോദിക്കേണ്ടതല്ലെ ? എന്തായാലും ഐഎസില് പോകുന്നത് ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയമല്ലെ ? അപ്പോള് തീവ്രവാദി റിക്രൂട്ടുമെന്റുകള് നടക്കുന്നുണ്ടെങ്കില് അതില് ഏറ്റവും ആശങ്കപ്പെടേണ്ടത് കേന്ദ്രമല്ലെ ? അങ്ങനെ ഒരു അന്വേഷണത്തിന്‌ കേന്ദ്രം അല്ലെ ഇടപെടേണ്ടത് ?
4) ഇതിനോടൊപ്പം പറയുന്ന ഐഎസില് ചേര്ന്ന നിമിഷ ഫാത്തിമയുടെ അമ്മയുടെ അഭിമുഖത്തില്പ്പറയുന്ന കാര്യവും നോക്കാം . ഈ വിഷയവും സംഭവിക്കുന്നത് 2018 ലെ NIA അന്വേഷണത്തിന്‌ മുന്നെയാണ്‌. നിമിഷ ഫാത്തിമയുടെ ആദ്യകാമുകനാണ്‌ അവളെ ഇസ്ലാമിലേക്ക് ആകര്ഷിച്ചതെന്നാണ്‌ പറയുന്നത്. അയാള് ഇപ്പോഴും തിരുവനന്തപുരത്ത് എന്തോ ഒരു സ്ഥാപനം നടത്തി ജീവിക്കുന്നുണ്ട്. അയാള്ക്കെതിരെ നടപടി എടുക്കുന്നില്ല എന്നതാണ്‌ സൈബര് പോരാളികള് നിരന്തരം പറയുന്നത്. എന്നാല് ഇതിലെ സിമ്പിള് സംശയമെന്താന്നുവച്ചാല് 2018 ലെ NIA അന്വേഷണ കാലത്ത് എന്തുകൊണ്ട് ഇയാളെ NIA പിടിച്ചില്ല? ഇനി ഒരു സംശയത്തിന്റെ ആനുകൂല്യം നല്കി NIA തിരഞ്ഞെടുത്ത 11 കേസില് ഇത് പെട്ടില്ലാന്ന് സങ്കല്പ്പിക്കുക. എന്നാല് ഐഎസില് ചേര്ന്ന നിമിഷ ഇപ്പോള് അഫ്‌ഗാന് ജയിലിലാണ്‌ എന്നിട്ടും എന്തുകൊണ്ടാണ്‌ കേന്ദ്ര ഏജന്സികളൊന്നും ഈ വിഷയം ഏറ്റെടുക്കാത്തത് ? കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറഞ്ഞെടുത്ത കേസ് പോലും രാജ്യ സുരക്ഷയുടെ പേരില് ഏറ്റെടുക്കുന്ന NIA ക്ക് എന്തുകൊണ്ട് നിമിഷ ഫാത്തിമയെ ലവ് ജിഹാദിന്‌ ഇരയാക്കി ഐഎസിലേക്ക് നയിച്ചൂവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കെതിരെ കേസെടുക്കാന് തോന്നുന്നില്ല ?