ആരെയും മൈന്‍ഡ് ചെയ്യാത്ത പെണ്ണ്…
അവളെ വളക്കാന്‍ പെടാപ്പാടു പെടുന്ന ഒരു കാമുകന്…
ഈ കാമുകന് ഒരു മൊബൈല്‍ ആപ്പ് ഡവലപ്പര്‍ കൂടിയാണ് !!
തന്റെ പ്രണയം ഒരു പാട്ടായി അവതരിപ്പിക്കുകയാണ് കഥാനായകന്.
ആപ്പ് ഡവലപ്പറായാതിനാല്, ആന്‍ഡ്രോയിഡ് മൊബൈലിലെ
സൂപ്പര്‍ ഹിറ്റ് അപ്പുകളെ അനുഭവങ്ങളോട് ബന്ധിപ്പിച്ചാണ്
കാമുകന് പാട്ടിലൂടെ തന്റെ പ്രണയം പറയുന്നത്…
തന്റെ അനുരാഗം ആകുന്ന APK (android app setup file)
നീ ഡൌണ്‍ലോഡ് ചെയ്യൂ കാമുകി എന്നാണ് കാമുകന്റെ അപേക്ഷ…
മലയാളം റാപ്പ് ശൈലിയില്‍ ഒരുക്കിയ ഗാനത്തിന്റെ ഹൈലൈറ്റ്
ഈ പാട്ടിന്റെ വരികള്‍ ആണ്
ഉദാ : “ക്ലീന്‍ മാസ്റ്റര്‍ ആണ് നീ, ജങ്ക് ഫയല്‍ ആയി ഞാന്‍
ടെമ്പിള്‍ റണ്‍ 2 പോല്‍, നിന് പുറകെ ഓടി ഞാന്‍
അനുരാഗ APK പിടി, പ്രോ വെര്ഷന് ആണെടോ
എന്‍ മനസ്സാം പ്ലേ സ്റ്റോറില്‍ ഫ്രീ, ഡൌണ്‍ലോഡ് ചെയ്യൂ നീ”
ഈ പാട്ടിനു ഒരു വീഡിയോ ഇറക്കാനും അയാള്‍ പാട്ടിലൂടെ തന്നെ ശ്രമിക്കുന്നുണ്ട്…
സോഷ്യല്‍ മീഡിയ പെണ്ണ് എന്ന വാട്ട്സാപ്പ് ഹിറ്റ് ഒരുക്കിയ
ഫെജോ എന്ന മലയാളം റാപ്പര്‍ ആണ് ഗാനം ഒരുക്കിയിരിക്കുനത്
‘അനുരാഗ APK പിടി’ പാട്ട് കേള്‍ക്കാം