ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ പ്രേമ ബന്ധം രതിയിലെത്തിക്കാവൂ

കമിതാവുമായുളള ബന്ധം ആരോഗ്യകരമാണോ എന്ന് എങ്ങനെ പരിശോധിക്കാം. താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കൂ.തുല്യരായാണോ നിങ്ങള്‍ പരസ്പരം പരിഗണിക്കപ്പെടുന്നത്?   പരസ്പരം നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ? പരസ്പരം നിങ്ങള്‍ സത്യസന്ധരാണോ? പങ്കാളിയുടെ വിശ്വാസങ്ങളെയും ചിന്തയെയും ആദരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോ? പങ്കാളിയുടെ സന്തോഷം നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

സമാനമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവെയ്ക്കുന്നവരാണോ നിങ്ങള്‍?
കൊച്ചുകൊച്ച് തമാശകളും പൊട്ടിച്ചിരിയും നിറഞ്ഞതാണോ നിങ്ങളുടെ ഒത്തുചേരലുകള്‍?
പങ്കാളിയുടെ മാനസികവും ശാരീരികവുമായ സുരക്ഷിതത്വം നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?
സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നിങ്ങള്‍ പ്രാപ്തനാണോ?
സെക്സിലേര്‍പ്പെടാനുളളത്ര വളര്‍ച്ച നിങ്ങളുടെ ബന്ധത്തിനുണ്ടെന്ന് ഇരുവരും കരുതുന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ ഇരുവര്‍ക്കും മുന്നോട്ടു പോകാം.
എല്ലാ മനുഷ്യനും ലൈംഗികചോദനയുണ്ട്. എങ്കിലും എപ്പോഴും സെക്സ് വേണമെന്ന് ആരും ആഗ്രഹിക്കാറുമില്ല. എപ്പോള്‍ സെക്സിലേര്‍പ്പെടണമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ജീവിതത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ലെങ്കിലും ആലോചിച്ചും ചര്‍ച്ച ചെയ്തും തീരുമാനമെടുത്താല്‍ തെറ്റ് പറ്റാനുളള സാധ്യത കുറഞ്ഞിരിക്കും.

ഏറ്റവും അടുത്ത ബന്ധമുളള സുഹൃത്തിനോടോ ബന്ധുവിനോടോ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനുമായി പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാം.
പലഘടകങ്ങള്‍ ചേരുമ്പോഴാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകുന്നത്. നിങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍പരമായ ലക്ഷ്യങ്ങള്‍, മറ്റുളളവരുമായുളള നല്ല ബന്ധം, സ്വാഭിമാനം എന്നിവയെ സെക്സ് ദോഷകരമായി ബാധിക്കുമെങ്കില്‍ അതെങ്ങനെയാണ് ആരോഗ്യകരമായ ലൈംഗിക ജീവിതമാകുന്നത്?

വൈകാരികമായ കരുതലുകള്‍

സംഭോഗം നടന്നാലുമില്ലെങ്കിലും സെക്സ് ആസ്വാദ്യകരമായ അനുഭൂതിയാണ്. എന്നാല്‍ സെക്സ് എങ്ങനെയാണ് ബന്ധങ്ങളെ വഷളാക്കുന്നത്? ബന്ധങ്ങള്‍ തകര്‍ക്കുന്ന വില്ലനായി സെക്സ് രൂപം മാറുന്നതെപ്പോഴാണ്?
സെക്സിലേര്‍പ്പെട്ടതിനു ശേഷം നിങ്ങളുടെ വ്യക്തിത്വത്തില്‍ മാറ്റം വന്നതായി തോന്നുമോ? ഉവ്വെങ്കില്‍ എന്തുമാറ്റമാണ് ഉണ്ടാവുക?

സംഭോഗാനന്തരം നിങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ?
സെക്സിനു ശേഷം പങ്കാളിയില്‍ നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? കിട്ടിയില്ലെങ്കില്‍ എങ്ങനെയാണ് അത് നിങ്ങളെ ബാധിക്കുക?
പ്രതീക്ഷിച്ച അനുഭൂതിയല്ല സെക്സില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ എന്താവും നിങ്ങളുടെ പ്രതികരണം?

സെക്സിലേര്‍പ്പെടുന്നതോടെ നിങ്ങളുടെ ബന്ധം തകര്‍ന്നാല്‍ ആ സാഹചര്യം എങ്ങനെയാണ് നേരിടുന്നത്?
സെക്സിലേര്‍പ്പെന്നതിന്റെ ഭാഗമായി കുടുംബവും സുഹൃത്തുക്കളുമായുളള നിങ്ങളുടെ ബന്ധം തകരാനിടയായാല്‍ എന്തു ചെയ്യും?
ഇത്തരം വൈകാരിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആദ്യസെക്സിന് നിങ്ങള്‍ ഇനിയുമേറെ സമയം കാത്തിരിക്കേണ്ടതുണ്ട്.

സമ്മര്‍ദ്ദങ്ങള്‍

സുഹൃത് വലയത്തില്‍ നിങ്ങളുടെ പ്രായത്തിലുളള എല്ലാവരും ലൈംഗികജീവിതം അറിഞ്ഞിട്ടുളളവരും നിങ്ങള്‍ക്ക് ആ അനുഭവം ഇല്ലെന്നും കരുതുക. സുഹൃത്തുക്കളുടെ അനുഭവകഥകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അതൊന്നറിയണമെന്ന ആഗ്രഹം സ്വാഭാവികം മാത്രമാണ്.
ഈ സമ്മര്‍ദ്ദം നിങ്ങള്‍ എങ്ങനെയാണ് കണക്കിലെടുക്കുക. ഇനി പറയുന്ന കാര്യങ്ങള്‍ സംഭോഗത്തിലേര്‍പ്പെടാന്‍ വേണ്ട കാരണങ്ങളായി നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?
സുഹൃത്തുക്കള്‍ക്കിടയില്‍ കന്യക നിങ്ങള്‍‍ മാത്രമാണെന്ന അറിവ് നിങ്ങളെ അലട്ടുന്നുണ്ടോ?
സെക്സ് എന്തെന്നറിയാനുളള ആഗ്രഹം വല്ലാതെ മനസിലുയരുന്നുണ്ടോ?
നിങ്ങള്‍ക്കും ലൈംഗികാനുഭവമുണ്ടെന്ന് വരുമ്പോള്‍ സൗഹൃദസംഘത്തില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്ന് തോന്നുന്നുണ്ടോ?

സെക്സിലേര്‍പ്പെട്ടില്ലെങ്കില്‍ പങ്കാളി നിങ്ങളെ ഉപേക്ഷിക്കുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
സെക്സിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കൂടുതല്‍ മുതിര്‍ന്നുവെന്ന ബോധം ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
തികച്ചും നെഗറ്റീവായ ഈ കാരണങ്ങളേതെങ്കിലും നിങ്ങളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയം ആയിട്ടില്ല എന്നാണ് അര്‍ത്ഥം.

Leave a Reply
You May Also Like

അണ്ഡത്തിനു വേണ്ടിയുള്ള ബീജങ്ങളുടെ മത്സരം

പുരുഷ പ്രത്യുത്പാദന കോശമാണ് ബീജം. വിത്ത് എന്ന് അർത്ഥം വരുന്ന സ്പേർമ (sperma) എന്ന ഗ്രീക്ക്…

ഓറൽ സെക്സ് ; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും…

പ്രായഭേദമന്യേ, ലിംഗഭേദമന്യേ രതിമൂർച്ഛ കൈവരിക്കാൻ

നിങ്ങളുടെ പ്രായമെന്തായാലും ലൈംഗിക ജീവിതം ഒരിക്കലും വിരസമാകരുത്. മികച്ച സെക്‌സ് മനസമാധാനം മാത്രമല്ല, ആരോഗ്യത്തിന് നിരവധി…

ദിവസവും സ്വയംഭോഗം ചെയ്‌താൽ…

ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം. ഇംഗ്ലീഷിൽ മാസ്റ്റർബേഷൻ (masturbation) എന്നറിയപ്പെടുന്നു. മനുഷ്യരിൽ മാത്രമല്ല…