അജയ് പള്ളിക്കര
കുറച്ചു പേരുടെ നല്ല അഭിപ്രായങ്ങൾ, അതും ഒന്നും പറയാനില്ല അടിപൊളി സിനിമയാണ് എന്നൊക്കെ പറഞ്ഞപ്പോൾ കാണാതിരിക്കാൻ തോന്നിയില്ല, ഒന്ന് കണ്ടുകളയാം എന്ന് തന്നെ കരുതി . പക്ഷെ തിയേറ്ററിൽ റിലീസ് ചെയ്ത തമിഴ് സിനിമ ലവ് ടുഡേ .സംവിധാനം പ്രദീപ് രംഗനാഥൻ. യോഗി ബാബു ,സത്യരാജ് ,രവീണ രവി മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിനിമ കണ്ട് കഴിഞ്ഞതിനു ശേഷമാണ് അറിയുന്നത് ഈ സിനിമയുടെ സംവിധായകൻ തന്നെയാണ് അതിൽ നായകനായി വേഷമിട്ടതെന്ന്.ശേഷം അയ്യാളെ കുറിച്ച് ഒന്ന് അന്വേഷിച്ചപ്പോൾ തമിഴിൽ തന്നെ ഇറങ്ങിയ ജയംരവി നായകനായ കോമാളി അയ്യാൾ തന്നെ സംവിധാനം ചെയ്തതാണെന്ന് മനസ്സിലായി. കോമാളി എന്തോ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമയാണ്.
അതൊക്കെ പോട്ടെ ഈ സിനിമയിലേക്ക് വരാം.പ്രണയിക്കുന്ന രണ്ട് പേരുടെ ഫോൺ ഒരു ദിവസം പരസ്പരം ചേഞ്ച് ചെയ്യുവാൻ പറയുകയും ശേഷം അവർ ഫോണുകൾ ചേഞ്ച് ചെയ്യുകയും ശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.സിനിമ കാഴ്ച്ച വെക്കുന്നതും അവതരിപ്പിക്കുന്നതും പ്രേഷകനോട് പറയാൻ ശ്രെമിക്കുന്നതും നമ്മൾ തന്നെ സ്ഥിരം കേട്ട് മടുത്ത അല്ലെങ്കിൽ ഇപ്പോഴും എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഈ മൊബൈൽ ഫോണും ആ മൊബൈൽ ഫോണിന്റെ നല്ല വശങ്ങളും മോശ വശങ്ങളെ കുറിച്ചും, അത് കൂടുതൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സന്ദർഭങ്ങളും, സംസാരങ്ങളും, ഒക്കെ തന്നെയാണ് സിനിമയിലും വീണ്ടും ആവർത്തിച്ചു പറയുന്നത്.
കണ്ടന്റ് പുതിയതായോ മസ്റ്റ് വാച്ച് കാണേണ്ട സിനിമയായോ തോന്നിയില്ല. മറിച്ചു ഒരു തവണ കാണാവുന്ന സിനിമയായാണ് അനുഭവപ്പെട്ടത്.സിനിമയിൽ ലാഗ് അനുഭവപ്പെട്ടു മാത്രവുമല്ല, ലെങ്ത് ഇത്തിരി കൂടുതൽ ആയ കാരണം കുറക്കാമായിരുന്നു എന്ന് തോന്നി.സംഭാഷണങ്ങൾ അത് അവതരിപ്പിച്ചത് നന്നായിരുന്നു.
എല്ലാവരുടെയും പ്രകടനങ്ങളും എടുത്ത് പറയാം. കോമഡികളും ഭൂരിഭാഗം വർക്ഔട്ട് ആകുക തന്നെ ചെയ്തു. അതിൽ പാളി പോയ കോമഡികളും ഉണ്ടായിരുന്നു,ബാക്ഗ്രൗണ്ടും മ്യൂസിക്കും ഈ ഒരു സിനിമക്ക് വേണ്ട രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്,സിനിമയുടെ മേക്കിങ്ങും എഡിറ്റിങ്ങും സംവിധാനവും നന്നായിരുന്നു.സിനിമ കണ്ടിട്ടില്ലാത്തവർ കണ്ടിട്ട് അഭിപ്രായം പറയുക കണ്ടവർ നിങ്ങളുടെ റിവ്യൂ ചുവടെ ചേർക്കുക
NB: ഈ കാരക്റ്റർ കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് ധനുഷ് തന്നെയായിരുന്നു. നിങ്ങൾക്ക് തോന്നിയോ