കോളിവുഡിനെ വിസ്മയിപ്പിച്ചുകൊണ്ടു ലവ് ടുഡേ ഗംഭീരവിജയം നേടുകയാണ്. 60 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ എന്ന് കേൾക്കുമ്പോൾ , നൂറും ഇരുന്നൂറും മുന്നൂറും കോടികൾ പഴങ്കഥയായ കാലത്തൊരു വിസ്മയം തോണിലെങ്കിലും ചിത്രത്തിന്റെ ബജറ്റ് വെറും അഞ്ചുകോടിയാണ് എന്നുകേൾക്കുമ്പോൾ അത്ഭുതം തോന്നാതിരിക്കില്ല.

അതെ.. ‘ലവ് ടുഡേ’യുടെ നിർമാണ ചെലവ് ഏകദേശം 5 കോടി രൂപ മാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുളിൽ ചിത്രം 60 കോടിയിലധികം കലക്‌ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. പ്രദീപ് രംഗനാഥനും ഇവാനയും നായകനും നായികയുമായി എത്തിയ സിനിമയിൽ സത്യരാജും, രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ജയം രവി നായകനായ ‘കോമാളി’യുടെ സംവിധായകൻ പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ ചിത്രമാണ് ‘ലവ് ടുഡേ’. നവംബര്‍ നാലിന് തിയറ്ററിൽ എത്തിയ ചിത്രത്തിൽ നായകനായതും 29കാരനായ പ്രദീപ് തന്നെയാണ്. വിജയ് നായകനായെത്തിയ ‘ബിഗിൽ’ എന്ന ചിത്രം ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ ‘എജിഎസ്’ എന്റർടെയ്ൻമെന്റാണ് ‘ലവ് ടുഡേ’ നിർമിച്ചിരിക്കുന്നത്. ഉദയനിധിയുടെ ‘റെഡ് ജയന്റ്’ മൂവീസാണ് ‘ലവ് ടുഡേ’ റിലീസിനെത്തിച്ചത്.

Leave a Reply
You May Also Like

മയിൽ അഴകിൽ അതിസുന്ദരിയായി അനിഖ

മലയാളികളുടെ പ്രിയപ്പെട്ട ബാല താരങ്ങളിലൊരാളാണ് അനിഖ. കഥ തുടരുന്നു എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്.

അംഗീകാരങ്ങളുടെ കരുത്തുമായി ‘ഷെയ്ഡ് ‘

സുധീഷ് ശിവശങ്കരൻ ഒരു സാധാരണ കലാകാരൻ അല്ല. തന്റെ ആദ്യത്തെ ഷോർട്ട് ഫിലിമിലൂടെ നിരവധി അംഗീകാരങ്ങൾ…

പൃഥ്വിരാജിനെ പിടിച്ചുതള്ളിയ പോലീസുകാരിയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

അയ്യപ്പനും കോശിയിലും ജെസ്സി എന്ന പൊലീസുകാരി കഥാപാത്രത്തെ അവതരിപ്പിച്ച ധന്യയെ ഓർമയില്ലേ ? ഉത്തർപ്രദേശിലെ മീററ്റിൽ…

അച്ഛന്റെ വാത്സല്യം പോസ്റ്റ് ചെയ്ത പ്രണവിന് ലാലേട്ടന്റെ സ്നേഹ കമന്റ്

അച്ഛന്റെ വാത്സല്യം പോസ്റ്റ് ചെയ്ത പ്രണവിന് ലാലേട്ടന്റെ സ്നേഹ കമന്റ് മലയാളത്തിലെ ഏറ്റവും വലിയ സെലബ്രിറ്റിയാണ്…