അഭിഭാഷകനായ സുരേഷ് കെ.വി സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ലവ് സിപ് ‘. ഇതിന്റെ പ്രമേയം ‘നിയമലംഘനം’ എന്നതാണ് . നമുക്കറിയാം, ഈ രാജ്യത്തെ ഏതെങ്കിലുമൊക്കെ നിയമങ്ങൾ ലംഘിക്കാത്തവർ ആയി ആരും തന്നെ കാണില്ല. നിയമങ്ങൾ ഒരു രാജ്യത്തിന് എന്തിനുവേണ്ടിയാണ് ? തീർച്ചയായും അത് മനുഷ്യരുടെ സ്വസ്ഥ-സമാധാന ജീവിതത്തിനും ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. നിയമങ്ങൾ പാലിക്കാനുള്ളതാണ് എന്ന സത്യം നമ്മൾക്കറിയാമെങ്കിലും സാഹചര്യങ്ങൾ, അലസത, അഹങ്കാരം, ക്രിമിനൽ വാസന …എന്നീ ചില ഘടകങ്ങൾ കൊണ്ട് പലപ്പോഴും പലതിനെയും ലംഘിക്കാനുള്ള ത്വര നമ്മിൽ വളരെ കൂടുതലാണ്. ചിലർക്ക് നിയമത്തെ ലംഘിക്കുക എന്നത് വീരത്വം കാണിക്കാനുള്ള രീതിയായും കാണപ്പെടുന്നു.
എണ്ണിയാലൊടുങ്ങാത്ത നിയമലംഘനങ്ങളുടെ വേദിയാണ് സമൂഹം. തെരുവിലേക്കൊന്നു ഇറങ്ങിയാൽ നമുക്കതു കാണാനും സാധിക്കും. നിയമലംഘനം ഒരു മാനേഴ്‌സില്ലായ്മയായി പാശ്ചാത്യസമൂഹം കരുതുന്നു. ട്രാഫിക് ലംഘനം, അന്യന്റെ സ്വാതന്ത്ര്യത്തിൻ മേലുള്ള ലംഘനം, സമൂഹവും നിയമവും പൊതുവായി നിഷ്‌കർഷിച്ചിട്ടുള്ള പെരുമാറ്റരീതിയുടെ ലംഘനങ്ങൾ, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കൽ, വഴിനടക്കാനുള്ള അവകാശത്തെ ലംഘിക്കൽ , സദാചാര ലംഘനങ്ങൾ, മറ്റുള്ളവരുടെ ജീവിതത്തിത്തിന്മേലുള്ള മോറൽ പോലീസിങ് അതിക്രമം …. ഇങ്ങനെ…. ആയിരക്കണക്കിന് നിയമലംഘനങ്ങൾ ആണ് എവിടെയും.
മെച്ചപ്പെട്ട നിയമവ്യവസ്ഥ ഉണ്ടെന്നുപറഞ്ഞാലും നോക്കിനടത്തുന്നവരുടെ അലംഭാവങ്ങൾ ആണ് നിയമലംഘനക്കൂട്ടങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുള്ളത്. അല്ലെങ്കിൽ, കഠിന ശിക്ഷയുടെ അഭാവം കാരണവും. മറ്റൊരാളിന്റെ നിയമലംഘനം നമ്മുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നുവെങ്കിൽ വേറോരാളിന്റെ ജീവിതത്തിൽ നമ്മളും ചിലപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ടാകും. അവിടെ ചെറുതോ വലുതോ എന്ന കണക്കെടുപ്പ് മാത്രമേ ഉള്ളൂ.

ഈ ഷോർട്ട് മൂവിയിൽ ഒന്നിച്ചിരുന്നു മദ്യപിക്കുന്ന സുഹൃത്തുക്കൾ, അവരിൽ രണ്ടുപേർ മദ്യപാനശേഷം ബൈക്കിൽ പോകുന്നു. പോലീസ് അവരെ തടയുന്നു… മാസ്ക് വയ്ക്കാത്തതിന് മാത്രം പെറ്റിയടിച്ചു വിടുന്നു . ബൈക്ക് ഓടിച്ചവൻ സന്തോഷം കൊണ്ട് മതിമറക്കുന്നു. മദ്യപിച്ചു വാഹനം ഓടിച്ചിട്ടും അതിനല്ല , മാസ്ക് വയ്ക്കാത്തതിനാണ് പിഴയെന്നു പരിഹാസത്തോടെ പിന്നിലിരിക്കുന്ന കൂട്ടുകാരനോട് വീരസ്യം പറയുന്നു. ശേഷമോ ? മദ്യപിച്ചു വണ്ടിയോടിച്ചതിന്റെ പിഴ ആക്സിഡന്റ് രൂപത്തിൽ എത്തുന്നു.
വലിയൊരു പാഠമാണ് ഇതിൽ നിന്നും മനസിലാക്കാനുള്ളത്. നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത് ? പോലീസിനെയോ ഭരണകൂടത്തെയോ ? നിങ്ങളോടു മദ്യപിച്ചു വാഹനം ഓടിക്കരുത്..അല്ലെങ്കിൽ ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിക്കരുത് എന്നൊക്കെ പറഞ്ഞാൽ അത് ഭരണകൂടത്തിന് നിങ്ങളോടു ദേഷ്യമോ വെറുപ്പോ ഉണ്ടായിട്ടല്ല..നിങ്ങൾ നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആക്കിയേക്കാം എന്ന സത്യം നിങ്ങളെക്കാൾ അവർക്കു അറിയുന്നതുകൊണ്ടാണ്. നിങ്ങളിൽ നിന്നും പൈസ പിടിച്ചുപറിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല നിയമങ്ങൾ..നിങ്ങളുടെയും സമൂഹത്തിന്റെയും ജീവിതം ക്രമം തെറ്റാതെ പോകാൻ വേണ്ടിയാണ്. ക്രമം തെറ്റിയുള്ളതെല്ലാം അക്രമം ആണ്. ഒരു അരാജകരാഷ്ട്രത്തിൽ ആണ് അതൊക്കെ സംഭവിക്കുന്നത്. നിങ്ങള്ക്ക് ചോദിക്കാനും പറയാനും ആളുണ്ട് ..നിങ്ങളുടെ ഭരണകൂടം തന്നെ..അതോടൊപ്പം നിങ്ങളോടും അവർ ചോദിക്കുകയും പറയുകയും ചെയ്യും.
15000 രൂപ വരുന്ന നിങ്ങളുടെ മൊബൈലിൽ നിങ്ങൾ കവർ മേടിച്ചിടും, പത്തുലക്ഷം രൂപ വിലയുള്ള കാറിനെ വെയിലും മഴയും കൊള്ളാതെ നിങ്ങൾ സംരക്ഷിക്കും. എന്നാൽ വിലമതിക്കാനാകാത്ത നിങ്ങളുടെ ജീവനെ നിങ്ങൾ ലാഘവത്തോടെ സമീപിക്കുന്നത് എന്തുകൊണ്ടാണ്. ? ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളും പരസ്പരം സംവദിക്കുന്ന ഈ ഷോർട്ട് മൂവി നിങ്ങൾ കാണുക തന്നെ വേണം.
സുരേഷ് കെ.വി ബൂലോകം ടീവിയോട് സംസാരിക്കുന്നു
പ്രൊഫഷണലി ഞാനൊരു വക്കീലാണ്. 2013 -ൽ ആണ് എൻട്രോൾ ചെയ്തത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ ഷോർട് ഫിലിം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. കലാപരമായ പരിപാടികൾ ഒക്കെ കോളേജിൽ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . ഞങ്ങൾ അന്നുമുതൽക്ക് തന്നെ ഷോർട്ട് മൂവീസ് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ തന്നെ ആയിരുന്നു. എന്നാൽ അന്നൊന്നും അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. എന്റെ കൂടെ ലോ കോളേജിൽ പഠിച്ച ഉമേഷ് എന്ന ഒരു സുഹൃത്ത് , അദ്ദേഹം പോലീസിൽ ആണ്. അദ്ദേഹത്തിന്റെ ഒരു ബ്രദറിന്റെ ഒരു ഷോർട്ട് ഫിലിമിൽ ഞാൻ പ്രൊഡക്ഷൻ സൈഡിൽ വർക്ക് ചെയ്തു. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ള ഷോർട്ട് ഫിലിം ആണ്. അങ്ങനെ ആ ഷോർട്ട് മൂവിയിൽ സഹകരിച്ചതുകൊണ്ടുതന്നെ എനിക്ക് കുറച്ചു എക്സ്പീരിയൻസ് കിട്ടി.
vote for love zip
ലവ് സിപ്പിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച എന്റെ കസിൻ ബ്രദർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹം നാലുമാസം മുൻപ് ലോകത്തോട് വിടപറഞ്ഞു. അത് എനിക്കും വലിയ ഷോക്കായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നല്ലോ ഇതിന്റെ സ്ക്രിപ്റ്റ് ഡിസ്കഷന്സ് ഒക്കെ.
കൂട്ടായ്മയിൽ നിന്നും പിറവിയെടുത്ത ഷോർട്ട് മൂവീസ് ആയിരുന്നു മിക്കതും. ഞാൻ വർക്ക് ചെയുന്ന ഫീൽഡ് തന്നെ നിയമവുമായി ബന്ധപ്പെട്ടതായതുകൊണ്ടു ആണ് അങ്ങനെയൊരു സബ്ജക്റ്റ് തിരഞ്ഞെടുത്തത്. നിയമലംഘനങ്ങൾ സമൂഹത്തിൽ ഒട്ടനവധി നടക്കുന്നുണ്ട്. നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. അത്തരത്തിലൊരു മെസ്സേജ് കൊടുക്കാൻ വേണ്ടിയാണ് ലവ് സിപ്പ് എടുത്തത്. സമൂഹത്തിനു നല്ലൊരു അവബോധം ആയിക്കോട്ടെ എന്നുകരുതി. അതിന്റെ ക്ളൈമാക്സ് രണ്ടാമത് എഴുതിച്ചേർത്തതാണ്. ലവ് സിപ് ഒരു ടീം വർക്ക് തന്നെയാണ്. ഞാൻ്റ് ഡയറക്ടർ എന്ന രീതിയിൽ ഒന്നുമല്ല..ഞങ്ങളൊരു കുടുംബം പോലെ ആണ് വർക്ക് ചെയ്തത്.
ഇതിൽ നിർമ്മാണത്തിൽ സഹായിക്കാൻ ഞങ്ങളുടെ കുട്ടിക്കാലത്തെ കൂട്ടുകാർ എല്ലാമുള്ള വാട്സാപ്പ് കൂട്ടായ്മയുണ്ടായിരുന്നു , അതിനകത്തു ചർച്ചകൾ ഒക്കെ നടത്തിയാണ് അതിലെ സുഹൃത്തുക്കൾ സഹായിക്കാൻ മുന്നോട്ടുവന്നത്. സാമ്പത്തികം പരമാവധി ഇറക്കാതെ തന്നെ നല്ല നിലവാരത്തിൽ ഔട്ട് ഇറക്കാൻ ആണ് ഞങ്ങൾ ശ്രമിച്ചത്. ഷോർട്ട് ഫിലിമിന്റെ പിന്നണിയിൽ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആളുകളും ഉണ്ടായിരുന്നു അല്ലാത്തവരും ഉണ്ടായിരുന്നു.
അഭിമുഖം ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”K.V Suresh” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/lovezipfinal.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
റിലീസ് ചെയ്തപ്പോൾ ആസ്വാദകർ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇതിന്റെ ഡബ്ബിങ് തന്നെ നമ്മൾ ലൈവ് സൗണ്ട് ആണ് ഉപയോഗിച്ചത്. ഇതിന്റെ എഡിറ്റിങ്ങും ക്യാമറയും ഒക്കെ ചെയ്ത Dileep Manjali Vaikkara യുടെ സഹകരണവും വളരെ വലുതായിരുന്നു. മാത്രമല്ല രണ്ടുമൂന്നു ഷോർട്ട് ഫിലിമിൽ അഭിനയിച്ചവർ ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ടു അവർക്കും അത്യാവശ്യം എക്സ്പീരിയൻസ് ഉണ്ടായിരുന്നു. ഒറ്റ ദിവസത്തെ ഷെഡ്യൂളിൽ ആണ് ഈ ഷോർട്ട് ഫിലിം തീർത്തത്.
‘മന്ന’ എന്ന ഷോർട്ട് ഫിലിം ഒട്ടേറെ ഫെറ്റിവൽസിൽ കൊടുത്തിട്ടുണ്ട്.. പല ഫെസ്റ്റിവൽ നടത്തിപ്പുകാരും ഇങ്ങോട്ടുവിളിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്. ഒട്ടേറെ ഫെസ്റ്റിവൽസിൽ അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. അതുപോലെ ‘സമരിതൻ ‘ ചെയ്തപ്പോഴും സമൂഹത്തിൽ നിന്നും ഒട്ടേറെ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. സിനിമ എന്ന മാധ്യമത്തിലേക്കു എത്താൻ അതിന്റെ ഓരോ പടിയായി മനസിലാക്കി കൊണ്ട് ഉള്ള പ്രവർത്തനങ്ങൾ ആണ് ചെയുന്നത്. എത്രത്തോളം വിജയം ഉണ്ടായി എന്ന് പ്രേക്ഷകർ ആണ് പറയേണ്ടത്. സിനിമയിൽ തന്നെ രണ്ടുമൂന്നു പ്രൊഡ്യൂസര്മാരെ അപ്രോച് ചെയ്തിരുന്നു. എന്നാൽ കൂടുതൽ എക്സ്പീരിയൻസ് നേടിയിട്ട് ആകാം എന്ന തീരുമാനത്തിന് പുറത്താണ് അത് മാറ്റിവച്ചത്. എന്ത് ചെയ്താലും സമൂഹത്തിനു ഒരു മെസ്സേജ് കൊടുക്കണം എന്ന് ആഗ്രഹമുള്ള ഒരു വ്യക്തിയാണ് ഞാൻ. അതെ രീതിയിൽ ഉള്ള ഷോർട്ട് ഫിലിമുകൾ ആണ് ഞാൻ കൂടുതലും ചെയ്യാൻ ആഗ്രഹിക്കുന്നത്. ലവ് സിപ്പ് അങ്ങനെ ഫെസ്റ്റിവൽസിനു അയച്ചു തുടങ്ങിയിട്ടില്ല. ആകെ അയച്ചത് ബൂലോകം ഫെസ്റ്റിവലിന് ആണ്. ബൂലോകം നന്നായി പ്രൊമോട്ട് ചെയ്തിരുന്നു. എനിക്ക് വലിയ സ്നേഹബന്ധം ബൂലോകത്തോടുണ്ട്.
A Short Story Of Drunkards,They Disobey Laws In The Covid 19 Pandemic Situation.
Written & Directed by K.V.Suresh
Producers : Kavitha Dileep, Alex Wilson, Martin John, K.V.Suresh
Co Producers : Aneesh syam, Praheerth Krish Siva
DOP,Edit &SFX : Dileep Manjali Vaikkara
Gimbal : Joby impress Nedungapra
BGM : Rels ropson
Art Director : Vijayan Vaikkara
Production Controller & Make up-Subin sukumaran
Stills : Adarsh
Production : Ajish,Aji
Costumes : Martin John
Dubbing : Praheerth Krish Siva
K.V. Suresh l Dileep Manjali Vaikkara I Aneesh Syam