തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’. ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി, രജിഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലവ്ഫുള്ളി യുവേഴ്സ് വേദ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രശസ്ത നടി അനിഖ സുരേന്ദ്രൻ ആടി പാടുന്ന ഒരു സ്റ്റൈലിഷ് റോക്ക് ഗാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഭൂമി റോക്ക് എന്ന പേരിലാണ് ഈ ഗാനം വന്നിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനം ആലപിച്ചത് ഗൗരി ലക്ഷ്‌മിയാണ്. റഫീക്ക് അഹമ്മദ് ആണ് ഇതിന്റെ വരികൾ രചിച്ചത്.
നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ സംവിധാനം നിർവഹിക്കുന്നത്. വെങ്കിടേഷ്, ഷൈൻ ടോം ചാക്കോ, അപ്പാനി ശരത്, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ.എം.വിജയൻ എന്നിവരും അൻപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഫെബ്രുവരി 24 നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്