Loving Adults (2022)
Danish
IMDB : 6.5

Jaya Krishnan

ഈ ഡാനിഷ് ക്രൈം ഡ്രാമ ഫ്ലാഷ്ബാക്കിലാണ് കഥ പറഞ്ഞ് പോകുന്നത്. തനിക്ക് പരിഹരിക്കാൻ കഴിയാത്ത ഒരു കേസിനെക്കുറിച്ച് ഒരു പോലീസുകാരൻ തന്റെ മകളോട് സംസാരിക്കുകയാണ് ചിത്രം മുഴുവനും . പക്ഷേ എന്താണ് സംഭവിച്ചെതെന്നും ആ കേസിലെ യഥാർത്ഥ കുറ്റവാളികളെ കുറിച്ച് തനിക്കറിയാമെന്നും പറയുന്നു.

മോണിംഗ് വാക്കിന് ഇറങ്ങിയ ഒരു സ്ത്രീ ഒരു വണ്ടി തട്ടി കൊല്ലപ്പെടുന്നു. അതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കപ്പിൾസ് ആയ ക്രിസ്റ്റ്യനും ലിയോനോറയും അർദ്ധരാത്രിയിൽ ക്രിസ്റ്റ്യന് വന്ന ഒരു മെസ്സേജിന്റെ പേരിൽ വഴക്കിടുന്നു. അത് ക്രിസ്ത്യന്റെ കാമുകിയിൽ നിന്നാണെന്നു ലിയനോറാ കണ്ടെത്തുകയും അവനെ വീട്ടിൽ നിന്ന് പുറത്താക്കാൻ പ്ലാൻ ചെയ്യുകയും അവൻ മുമ്പ് നടത്തിയ ഒരു സാമ്പത്തിക ക്രമക്കേട് പോലീസിനെ അറിയിക്കാനും തീരുമാനിക്കുന്നു. അതോടുകൂടി ലിയനോറയെ കൊന്നുകളയാൻ ക്രിസ്ത്യാനോ പ്ലാൻ ചെയ്യുന്നു.

ക്ലൈമാക്സ് വരെയും ട്വിസ്റ്റുകളും ടേണുകളുമായിപൂർണ്ണമായും ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാണിത് . യഥാർത്ഥത്തിൽ ഇതെല്ലാം ക്രിസ്റ്റ്യാനോയുടെ ജീവിതത്തിൽ സംഭവിച്ചത് തന്നെയാണോ അതോ പോലീസുകാരന്റെ ഭാവനയിലുള്ള കഥ മാത്രമാണോ എന്ന് അവസാനം വരെ നമുക്ക് മനസ്സിലാവില്ല. ക്രിസ്റ്റ്യൻ ആയി ദാർ സലിമും ( Ahammed in Guy Ritchie’s Covenant) ലിയോനോറയായി വന്ന സോഞ്ജ റിക്ടറും അടിപൊളിയായിരുന്നു. സൈക്കോളജിക്കൽ ത്രില്ലർ പ്രേമികൾ ഉറപ്പായും കാണണം

You May Also Like

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

മലയാളത്തിൽ തുടങ്ങി നോർത്തിന്ത്യയിൽ വരെ പ്രശസ്തി നേടിയ സംവിധായകനാണ് പ്രിയദർശൻ. അദ്ദേഹത്തിന്റെയും പ്രിയനടി ലിസിയുടെയും മകളാണ്…

പുരുഷ ഫെമിനിസ്റ്റുകളും സ്ത്രീ ഫെമിനിസ്റ്റുകളും മനഃപൂർവം വിട്ടു കളഞ്ഞ ഒരു പുരുഷ വിരുദ്ധതയെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ പറ്റിയും

ഹൃദയം സിനിമയിലെ പുരുഷ വിരുദ്ധത Author Lawrence Blooming Blossom പുരുഷ ഫെമിനിസ്റ്റുകളും സ്ത്രീ ഫെമിനിസ്റ്റുകളും…

കെ.എസ്. ചിത്രയുടെ മനോഹരമായ ശബ്‍ദത്തില്‍ ‘വരിസി’ലെ പുതിയ ഗാനം

ദളപതി വിജയ് നായകനായ വാരിസു എന്ന ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ രണ്ട് സിംഗിൾസ് ആരാധകർക്കിടയിൽ വമ്പൻ…

പടച്ചോൻ സൗന്ദര്യം കൊടുത്തത് കൊണ്ടുണ്ടായ അഭിനയപ്രാന്ത് മൂലം സിനിമയ്ക്ക് നഷ്ടപ്പെട്ട നല്ല എഴുത്ത്കാരനാണ് അനൂപ് മേനോൻ

San Geo പടച്ചോൻ ഒടുക്കത്തെ സൗന്ദര്യം കൊടുത്തത് കൊണ്ടുണ്ടായ അഭിനയ പ്രാന്ത് മൂലം സിനിമയ്ക്ക് നഷ്ടപ്പെട്ട…