പ്രവാസികള്‍ അറിയാന്‍ – ദുബായിലെ ചിലവുകുറഞ്ഞ താമസസൌകര്യങ്ങള്‍..

753

dubai-properties-rent

2020 ദുബായ് എക്സ്പോ വിജയിച്ചതിനു ശേഷം ദുബായില്‍ ലോകത്തില്‍ മറ്റെവിടുള്ളതിനെക്കാളും വീടിനും ഫ്ലാറ്റിനും വില കൂടുകയാണ് എന്നാണ് പ്രൈം ഗ്ലോബല്‍ റെന്‍ഡല്‍ ഇന്‍ഡെക്സ് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ദുബായില്‍ ഇപ്പോളും സാമാന്യ നിരക്കില്‍ താമസിക്കാനുള്ള വീടുകളും ഫ്ലാറ്റുകളും കിട്ടുന്ന സ്ഥലങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപെടുത്തി തരുന്നു.

1. ദുബായ് അന്താരാഷ്ട്ര നഗരം.

1 ബെഡ് റൂം ഫ്ലാറ്റിനു 45000-53000 രൂപയെ വാര്‍ഷിക വാടക ഉള്ളു. 2 ബെഡ് റൂം ഫ്ലാറ്റ് ആണെങ്കില്‍ അത് 65000-7000 രൂപയോളം ആകും.

2.ദേര

1 ബെഡ് റൂം ഫ്ലാറ്റിനു 55000-80000 രൂപ വരേയും 2 ബെഡ് റൂം ഫ്ലാറ്റിന് 82000-110000 വരേയും 3 ബെഡ് റൂം ഫ്ലാറ്റിന് 115000 -150000 വരയും വാര്‍ഷിക വാടക ആകുന്ന നഗരമാണ് ദേയിര.

3. ജുമൈറ വില്ലേജ്.

1 ബെഡ് റൂം ഫ്ലാറ്റിനു 70000 രൂപ തൊട്ടു 95000 രൂപ വരേയും 2 ബെഡ് റൂം ഫ്ലാറ്റിനു 97000 -110000 വരയും 3 ബെഡ് റൂം ഫ്ലാറ്റിനു 115000 -135000 വരേയും വാര്‍ഷിക വാടക ആകുന്ന നഗരമാണ്.

4. ഡിസ്കവറി ഗാര്‍ഡന്‍സ്.

65000 രൂപ തൊട്ടു 97000 രൂപ വരെ വാര്‍ഷിക വാടക ഉള്ള 1 ബെഡ് റൂം ഫ്ലാറ്റുകളും 2 ബെഡ് റൂം ഫ്ലാറ്റുകളും ഈ നഗരത്തില്‍ ലഭ്യമാണ്.

5. ജുമൈറ ലേക്ക് ടവേഴ്സ്.

ഉള്ളതില്‍ വിലകൂടിയ സ്ഥലം ഇതാണ്. 1 ബെഡ് റൂം ഫ്ലാറ്റ് തന്നെ തുടങ്ങുന്നത് 80000 രൂപ വാര്‍ഷിക വടകയിലാണ്. തീരുന്നതാകട്ടെ 3 ബെഡ് റൂം ഫ്ലാറ്റിനു 185000 രൂപയിലും  ഉള്ള സ്ഥലത്തെ വാടകള്‍ നോകുമ്പോള്‍ ഇതൊക്കെ കുറവാണു എന്ന് വേണം പറയാന്‍.