DSLR: കുറഞ്ഞ വെളിച്ചത്തിലെ ഫോട്ടോഗ്രഫി

0
1612

Indiangreat_0_0_0_0

കുറഞ്ഞ വെളിച്ചത്തിലെ ഫോട്ടോഗ്രഫി… എന്‍റെ ഒരു ചങ്ങാതി കുറെ നാള്‍ മുന്‍പ് ഒരു DSLR വാങ്ങി ഫോട്ടോഗ്രഫി പഠനം പുരോഗമിക്കുന്നു.. അതിയാന് അടുത്തു തന്നെ കുഞ്ഞു മോളുടെ സ്റ്റേജ് ഷോയുടെ ചിത്രങ്ങള്‍ എടുക്കണം.. അപ്പോള്‍ അദ്ധേഹത്തിന്‍റെ സംശയം ചലിക്കുന്ന ഒരു സബ്ജക്റ്റിന്‍റെ ചിത്രം, ബ്ലര്‍ ആകാതെ രാത്രിയില്‍ എടുക്കുന്നത് എങ്ങനെ?

വിഷയത്തിലേക്ക് കടക്കും മുന്‍പ്: എന്‍റെ പഴയ ഫോട്ടോഗ്രഫി ടോപ്പിക്കുകള്‍ വായിക്കാന്‍, മുകളില്‍ വലതു വശത്തു കാണുന്ന Tinu Simi എന്ന പേരില്‍ ക്ലിക്ക് ചെയ്യുക. പുതിയ പുതിയ ടോപ്പിക്കുകള്‍ ചൂടോടെ ലഭിക്കുവാന്‍ എന്നോട് കൂട്ടു കൂടുക അല്ലെങ്കില്‍ FOLLOW ചെയ്യുക.

ഇനി വിഷയത്തിലേക്ക്…. ചലിക്കാതെ ഒരിടത്ത് തന്നെ നില്‍ക്കുന്ന ഒരു സബ്ജക്റ്റിന്‍റെ ചിത്രം എടുക്കാന്‍ വളരെ എളുപ്പമാണ്. പക്ഷെ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ബ്ജക്ടിന്‍റെ ചിത്രം എടുക്കുമ്പോള്‍ കുറെ കടമ്പകള്‍ കടക്കേണ്ടതായിരിക്കുന്നു…പ്രത്യേകിച്ചും, രാത്രിയിലാണെങ്കില്‍ (like Stage Show at LOW LIGHT SITUATIONS) അതൊരു വെല്ലുവിളി തന്നെയാണ്. ചലിക്കുന്ന സബ്ജക്ടിനെ ബ്ലര്‍ ഇല്ലാതെ ഷാര്‍പ്പായി കിട്ടാനുള്ള വഴി സബ്ജക്ടിനെ “ഫ്രീസ്” (or Stop) ചെയ്യുകയാണ്. ഫോട്ടോഗ്രഫി ഭാഷയില്‍ “:ഫ്രീസിംഗ്” എന്ന് പറഞ്ഞാല്‍, പറക്കുന്ന പക്ഷിയെ, അല്ലെങ്കില്‍ നൃത്തം ചെയ്യുന്ന ഡാന്‍സറെ നിര്‍ത്തിക്കുകയല്ല, അതിന്‍റെ ചലനം നമ്മുടെ ക്യാമറയുടെ സെന്‍സറില്‍ നിര്‍ത്തിക്കുകയാണ്.

കണ്‍ഫ്യൂഷന്‍ ആകണ്ട.. കൂടിയ ഷട്ടര്‍ സ്പീഡ് ഉപയോഗിക്കുക എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ചെറിയ ഷട്ടര്‍ സ്പീഡുകളില്‍ (eg; 1/50, 1/40) ചലിച്ചു കൊണ്ടിരിക്കുന്ന സബ്ജക്റ്റ്, മോഷന്‍ ബ്ലര്‍ (motion blur) ആകും, സംശയമില്ല.. ഒരു നിശ്ചിത സ്പീഡിലും കൂടിയ ഷട്ടര്‍ സ്പീഡ് ഉപയോഗിക്കുമ്പോള്‍, ചലിക്കുന്ന ആ പക്ഷിയുടെ ചിത്രം നമ്മുടെ സെന്‍സറില്‍ നിശ്ചലമാകുന്നു. ഷാര്‍പ്പ് ഇമേജ് കിട്ടുന്നു. (സബ്ജക്റ്റ് ചലിക്കുന്ന വേഗത അനുസരിച്ചാണ് ഫ്രീസ് ചെയ്യേണ്ട ഷട്ടര്‍ സ്പീഡ് നമ്മള്‍ തീരുമാനിക്കേണ്ടത്, വേഗത കൂടുതലാണെങ്കില്‍ കൂടിയ ഷട്ടര്‍ സ്പീഡ്, വേഗത തീരെ കുറവാണെങ്കില്‍ 1/100 ലും കുറഞ്ഞ ഷട്ടര്‍ സ്പീഡും ഉപയോഗിക്കാം.) ഈ ചിത്രം കാണുക, 1/400 എന്ന ഷട്ടര്‍ സ്പീഡ് ഉപയോഗിച്ചപ്പോള്‍ അതിവേഗതയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന കാര്‍ ഫ്രീസ് ആയി.

 

അരണ്ട വെളിച്ചത്തില്‍, കൂടിയ ഷട്ടര്‍ സ്പീഡ് ഉപയോഗിക്കുമ്പോള്‍, ചിത്രം അണ്ടര്‍ എക്സ്പോസ് ആകും, ചിത്രത്തിന് തെളിമ കിട്ടില്ല എന്ന് നമുക്കറിയാം …അപ്പോള്‍ എന്ത് ചെയ്യും?? പ്രത്യേകിച്ചും വെളിച്ചം തീരെ കുറഞ്ഞ നൃത്ത പരിപാടികളുടെ ചിത്രം എടുക്കുമ്പോള്‍. ചിത്രത്തില്‍ മൊത്തം ഇരുട്ട് മാത്രമേ കാണൂ.,… ഞാന്‍ രണ്ടു വര്‍ഷം മുന്‍പ്, റോമില്‍ ഒരു ശാസ്ത്രീയ നൃത്ത പരിപാടിയുടെ ചിത്രം എടുക്കാന്‍ പോയി, ഒത്തിരി സ്നാപ്പുകള്‍ എടുത്തെങ്കിലും ഒരെണ്ണം പോലും വൃത്തിയായി കിട്ടിയില്ല, അതോടെ മൊത്തം ചിത്രങ്ങളും ഡിലീറ്റി. അപ്പോഴാണ്‌, ചലിക്കാതെ നല്ല വെളിച്ചത്തില്‍ ഫോട്ടോ എടുക്കുന്ന പോലെ അത്ര എളുപ്പമല്ല വെളിച്ചം കുറവുള്ള, ചലിക്കുന്ന ഒരു സബ്ജക്റ്റിന്‍റെ ഫോട്ടോ എടുക്കാന്‍ എന്നു മനസിലായത്.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ട ചില സ്റെപ്പുകള്‍:

01. ആദ്യം സൌകര്യ പ്രദമായ ഒരു സ്ഥലത്ത് നില്‍ക്കുക, കയ്യിലിരിക്കുന്നത്‌ DSLR ആണെങ്കില്‍ സംഘാടകര്‍ വേണ്ട ഒത്താശകള്‍ ചെയ്തു തരാറുണ്ട് എന്നാണ് എന്‍റെ അനുഭവം. (എല്ലാ ഫ്രെയിമിലും മുന്‍പില്‍ നില്‍ക്കുന്നവരുടെ തലകള്‍ വന്നാല്‍ ഫോട്ടോ കാണാന്‍ ഒരു സുഖവുമുണ്ടാകില്ലല്ലോ, ചില സ്റ്റേജ്ഷോ പെര്‍ഫോമന്‍സ് ഷോട്ടുകളില്‍ ഓഡിയന്‍സിന്റെ തല ആകര്‍ഷണീയതയും തരും..)

02. പരിപാടി തുടങ്ങുന്ന സമയത്ത് തന്നെ ഒന്നോ രണ്ടോ ടെസ്റ്റ്‌ ഷോട്ട് അടിച്ചു നോക്കുക. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടി കിട്ടും.

03. ക്യാമറയുടെ ഷൂട്ടിംഗ് മോഡ് സാധാരണയായി നമ്മള്‍ SINGLE SHOT മോഡ് ആണല്ലോ ഉപയോഗിക്കാറ്. പക്ഷെ ഈ അവസരത്തില്‍ നമ്മള്‍ CONTINUOUS SHOOTING MODE തെരഞ്ഞെടുക്കണം. അവരവരുടെ ക്യാമറയുടെ CONTINUOUS SHOOTING MODE ബട്ടണ്‍കണ്ടുപിടിക്കുക.. അതിനു കാരണം, ഒരാള്‍ പാട്ടു പാടുന്ന ഷോട്ട്, അല്ലെങ്കില്‍ ഒരു നര്‍ത്തകി നൃത്തം ചെയ്യുന്ന ഷോട്ട്, നമ്മള്‍ ഫോട്ടോ എടുക്കുന്ന സമയത്ത് നല്ല ഭാവം അല്ലെങ്കില്‍ പണി പാളും,.ചിലപ്പോള്‍ അണ്ണാക്ക് മൊത്തം തുറന്നു നാക്ക്‌ വെളിയില്‍ ഇട്ടിരിക്കുന്ന പേടിപ്പിക്കുന്ന ഷോട്ട് ആയിരിക്കും പതിഞ്ഞിരിക്കുന്നത്..ഇത്തരംഅവസരങ്ങളില്‍ അഞ്ചു ഫോട്ടോയെങ്കിലും തുടരെ എടുക്കണം.

CONTINUOUS SHOOTING MODE ഇല്‍ എടുക്കുന്ന അഞ്ചു ഷോട്ടുകളില്‍ ഒരെണ്ണമെങ്കിലും കിടിലന്‍ ആയിരിക്കും, ഉറപ്പ്… CONTINUOUS SHOOTING MODE ഇല്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ അമര്‍ത്തി, തിരികെ കയ്യെടുക്കും വരെ ക്യാമറ ഇടതടവില്ലാതെ ചിത്രങ്ങള്‍ എടുത്തു കൊണ്ടേയിരിക്കും. SINGLE SHOT MODIL എടുത്താല്‍ വീട്ടില്‍ വന്നു കമ്പ്യൂട്ടറില്‍ ഇട്ടു നോക്കുമ്പോള്‍, പുറത്തു കാണിക്കാന്‍ കൊള്ളാവുന്ന ഒരെണ്ണം പോലും കാണുകയില്ല.(അനുഭവം ഗുരു). മാത്രവുമല്ല, എടുക്കുന്ന ഷോട്ടുകള്‍ക്ക് നമുക്ക് അഞ്ചു പൈസയുടെ ചിലവും ഇല്ലല്ലോ. മെമ്മറി കാര്‍ഡില്‍ സ്ഥലം ഉണ്ടാകണം എന്ന് മാത്രം. 4GB യില്‍ കുറഞ്ഞ മെമ്മറി കാര്‍ഡ് ഉപയോഗിക്കുന്ന ആരും തന്നെ കാണുകയുമില്ല..

04. MANUAL മോഡില്‍ ആണ് ഷൂട്ട്‌ ചെയ്യുന്നതെങ്കില്‍ ഇമേജിന്‍ മേല്‍ നമുക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കും. (പക്ഷെ ഫോട്ടോഗ്രഫി പഠിച്ചു വരുന്നവര്‍ക്ക് MANUAL MODE പ്രയാസം ആണെങ്കില്‍, പ്രത്യേകിച്ചും ഇത്തരം സന്ദര്‍ഭങ്ങളില്‍, SHUTTER PRIORITY MODE ഉപയോഗിക്കുക,.. സബ്ജക്ടിനെ ഫ്രീസ് ചെയ്തു ചിത്രമെടുക്കേണ്ട സമയത്ത് APERTURE PRIORITY മോഡ് കൊണ്ട് യാതൊരു പ്രയോജനവുമില്ല, കാരണം APERTURE PRIORITY മോഡില്‍ ക്യാമറയാണ് ഷട്ടര്‍ സ്പീഡ് തീരുമാനിക്കുന്നത്.).

SHUTTER PRIORITY MODE: ‘S’ in Nikon ‘TV’ in Canon (Time Value)

APERTURE PRIORITY MODE: ‘A’ in Nikon ‘AV’ in Canon (Aperture Value)

05. VR/IS ഉള്ള ലെന്‍സുകളുടെ VR/IS സ്വിച്ച് ഓണ്‍ ആക്കുക..

06. കുറഞ്ഞ വെളിച്ചത്തില്‍ ഓട്ടോ ഫോക്കസ് പെര്‍ഫോമന്‍സ് ഇത്തിരി ഡൌണ്‍ ആയിരിക്കും, ടെന്‍ഷന്‍ അടിക്കണ്ട, ഒന്ന് കൂടി ഷട്ടര്‍ റിലീസ് ബട്ടന്‍, ഹാഫ് പ്രസ് (റീ-ഫോക്കസ്) ചെയ്‌താല്‍ മതി. നല്ല വെളിച്ചമുള്ള സമയത്തെ ഓട്ടോ ഫോക്കസ് പെര്‍ഫോമന്‍സ്, ലോ ലൈറ്റില്‍ പ്രതീക്ഷിക്കരുത്.

07. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ് പ്രൈം ലെന്‍സുകള്‍ ഹീറോ ആകുന്നത്. കൂടിയ അപ്പര്‍ച്ചര്‍ കാരണം കിറ്റ്‌ ലെന്‍സുകളെക്കാള്‍ മികച്ച പ്രകടനം, അരണ്ട വെളിച്ചത്തില്‍ ഇവ കാഴ്ച വയ്ക്കും.

08. ട്രൈപോഡ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ ഗുണം ചെയ്യും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

ഷൂട്ട്‌ ചെയ്യേണ്ട വിധം; SHUTTER PRIORITY മോഡില്‍ ആണ് ഷൂട്ട്‌ ചെയ്യുന്നതെങ്കില്‍

01. SHUTTER SPEED; 1/80 എന്ന ഷട്ടര്‍ സ്പീഡില്‍ ഒന്ന് ശ്രമിച്ചു നോക്കുക, ചിത്രം ബ്ലര്‍ ആയിട്ടാണ് കിട്ടുന്നതെങ്കില്‍ അടുത്ത സ്റ്റോപ്പ്‌ , 1/100 ഉപയോഗിക്കുക (സബ്ജക്റ്റ് ചലിക്കുന്ന വേഗത അനുസരിച്ചാണ് ഷട്ടര്‍ സ്പീഡ് സെറ്റ് ചെയ്യേണ്ടത്, വേഗത കൂടുതലാണെങ്കില്‍ കൂടിയ ഷട്ടര്‍ സ്പീഡ്, വേഗത തീരെ കുറവാണെങ്കില്‍ 1/80 ലും കുറഞ്ഞ ഷട്ടര്‍ സ്പീഡും , അതായത് 1/60 ഉം ഉപയോഗിക്കാം.)

02. APERTURE: SHUTTER PRIORITY മോഡില്‍, അപ്പര്‍ച്ചര്‍ ക്യാമറ തന്നെ സെറ്റ് ചെയ്യും, നമുക്കതില്‍ യാതൊരു റോളും ഇല്ല. പക്ഷെ നമുക്ക്, അപ്പര്‍ച്ചര്‍ അല്‍പ്പം കൂട്ടി വയ്ക്കാന്‍ ക്യാമറയോടു പരോക്ഷമായി പറയാം. അതിനാണ് Exposure Compensation. +/- എന്നൊരു ബട്ടണ്‍ ക്യാമറ ബോഡിയില്‍ നിങ്ങള്‍ കണ്ടിരിക്കും. അതിനുള്ള ബട്ടണ്‍ ആണിത്.

( ഈ കാര്യം ഓര്‍ത്തു വയ്ക്കുക: Exposure Compensation കൂട്ടി വയ്ക്കുമ്പോള്‍ ക്യാമറയ്ക്കുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനം ഇതാണ്; EV (Exposure Value) +1 അല്ലെങ്കില്‍ +2 കൂട്ടിവച്ചാല്‍ ഷട്ടര്‍ പ്രയോറിറ്റി മോഡില്‍ ആണ് ഷൂട്ടിംഗ് എങ്കില്‍, ക്യാമറ അപ്പര്‍ച്ചര്‍ ഇത്തിരി കൂട്ടി വയ്ക്കും ,..അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ആണ് ഷൂട്ടിംഗ് എങ്കില്‍, ക്യാമറ ഷട്ടര്‍ സ്പീഡ് ഇത്തിരി കുറയ്ക്കുകയും ചെയ്യും. ഇതിന്‍റെ നേരെ വിപരീതമാണ് Exposure Compensation കുറച്ചു വയ്ക്കുമ്പോള്‍ സംഭവിക്കുന്നത്‌.,) മാനുവല്‍ മോഡില്‍ ഈ സംഭവങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല, കാരണം, മാനുവല്‍ മോഡ് എന്നു വച്ചാല്‍ , ഫോട്ടോഗ്രാഫര്‍ ആണ് a-z കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

03. ISO: ISO ആദ്യം 800 ഇല്‍ സെറ്റ് ചെയ്തു നോക്കുക…അണ്ടര്‍ എക്സ്പോസ് ആണെങ്കില്‍ പിന്നെ അടുത്ത സ്റ്റോപ്പ്‌ കൊടുക്കുക , എന്‍ട്രി ലെവല്‍ ക്യാമറകളില്‍ 1600, സെമി-പ്രൊ കളില്‍ 1000 ആയിരിക്കും അടുത്ത സ്റ്റോപ്പ്‌ )..എന്നിട്ടും അണ്ടര്‍ എക്സ്പോസ് ആണെങ്കില്‍ പിന്നെയും അടുത്ത സ്റ്റോപ്പ്‌ കൊടുക്കുക..

ISO കൂട്ടിയാല്‍ സ്വാഭാവികമായും ചിത്രത്തില്‍ നോയിസും കൂടും, പക്ഷെ ഇപ്പോള്‍ വേറെയൊരു വഴിയില്ല, ഫോട്ടോഗ്രഫിയില്‍ ഒരു പറച്ചിലുണ്ട്, “Noise can be pardoned, but blur not……” എന്നിട്ടും ചിത്രം അണ്ടര്‍ എക്സ്പോസ് ആണെങ്കില്‍ ബ്രഹ്മാസ്ത്രം പ്രയോഗിക്കുക: “ഫ്ലാഷ് ഫയര്‍ ചെയ്യുക …….”

എനിക്ക് പൊതുവേ വളരെ വെറുപ്പുള്ള ഒരു സംഭവമാണ് ഫ്ലാഷ്. ഫ്ലാഷ് ഉപയോഗിക്കുമ്പോള്‍ ചിത്രം flatten ആകുന്നു, കൂടെ ചിത്രത്തിന്‍റെ സ്വാഭാവികതയും (naturality) നഷ്ടപ്പെടുന്നു..ഒരു ചിത്രത്തിന് ആകര്‍ഷണീയത കൊടുക്കുന്ന നിഴലുകള്‍ അപ്രത്യക്ഷമാകുന്നു……പക്ഷെ ഇത്രയുമൊക്കെ ചെയ്തിട്ടും ചിത്രം അണ്ടര്‍ എക്സ്പോസ് ആണെങ്കില്‍ വേറെ വഴിയില്ല താനും..

MANUAL MODE-ഇല്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍; (കഴിയുന്നതും MANUAL MODE-ഇല്‍ തന്നെ ഷൂട്ട്‌ ചെയ്യുക):

01. SHUTTER SPEED: തുടക്കത്തില്‍ 1/80; ബ്ലര്‍ ആകുന്നെങ്കില്‍ അടുത്ത സ്റ്റോപ്പ്‌…, 1/100; അങ്ങനെ മുന്‍പോട്ടു….. 02. APERTURE: MAXIMUM OPEN , എന്നു വച്ചാല്‍ ഏറ്റവും കുറഞ്ഞ f number. (പക്ഷെ ചിത്രം കുഴപ്പമില്ലാതെ കിട്ടുന്നെങ്കില്‍ മുന്‍പോട്ടുള്ള സ്റൊപ്പുകള്‍ ഉപയോഗിച്ചിരിക്കണം, കാരണം അപ്പര്‍ച്ചര്‍ കുറയും തോറും (കൂടിയ f number) ഇമേജ് ഷാര്‍പ്പ്നെസ് കൂടും, പ്രത്യേകിച്ചും മിഡ് അപ്പര്‍ച്ചറുകളില്‍,…, പ്രൈം ലെന്‍സിന്‍റെ f/4, f/5,f/6 റേഞ്ചുകളില്‍ അന്യായ ഷാര്‍പ്നെസ് ആണ്.;- കിറ്റ്‌ ലെന്‍സിന്‍റെ f/8, f/9, f/10, f/11 റേഞ്ചുകളില്‍..,…) (അപ്പര്‍ച്ചര്‍ വാല്യൂവില്‍, f/2 എന്നത് f/16 നേക്കാള്‍ വലുതാണ്‌ എന്നറിയാമല്ലോ..)

ISO: ആദ്യം 800 ഇല്‍ സെറ്റ് ചെയ്തു നോക്കുക…അണ്ടര്‍ എക്സ്പോസ് ആണെങ്കില്‍ പിന്നെ അടുത്ത സ്റ്റോപ്പ്‌ കൊടുക്കുക , എന്‍ട്രി ലെവല്‍ ക്യാമറകളില്‍ 1600, സെമി-പ്രൊ കളില്‍ 1000 ആയിരിക്കും അടുത്ത സ്റ്റോപ്പ്‌ )..എന്നിട്ടും അണ്ടര്‍ എക്സ്പോസ് ആണെങ്കില്‍ പിന്നെയും അടുത്ത സ്റ്റോപ്പ്‌ കൊടുക്കുക..) അവസാന വഴിയായി മാത്രം ഫ്ലാഷ് ഫയര്‍ ചെയ്യുക.. സെമി-പ്രൊ/പ്രൊഫഷനല്‍ ലെവല്‍ ക്യാമറകളില്‍ സാധാരണയായി അതിന്‍റെ ആവശ്യം അത്രകണ്ടു വരാറില്ല..

നിങ്ങളുടെ ഒരു ഐഡിയക്കായി ഏകദേശ ഷട്ടര്‍ സ്പീഡുകള്‍ താഴെ കൊടുക്കുന്നു…ഇത് കൃത്യം അല്ല, ഒരു ഏകദേശ കണക്കു മാത്രം..ഈ സെയിം വാല്യൂ ഷട്ടര്‍ സ്പീഡ് സെറ്റ് ചെയ്തിട്ട്, ടിനു പറഞ്ഞതനുസരിച്ച് ഷട്ടര്‍ സ്പീഡ് സെറ്റ് ചെയ്തിട്ടും പടം കിട്ടിയില്ല എന്ന് പറയല്ലേ…ലൈറ്റിംഗ് സാഹചര്യങ്ങള്‍, velocity of the subject ഒക്കെ മനസിലാക്കി, അന്തിമമായി ഷട്ടര്‍ സ്പീഡ് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്…

1/4000—- അത്യതിവേഗതയില്‍ ചലിക്കുന്ന സബ്ജക്റ്റ് ഫ്രീസ് ചെയ്യാന്‍(,(സാധാരണ ഗതിയില്‍ ഇത് ഉപയോഗിക്കേണ്ടി വരില്ല)

1/2000—- നല്ല സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാര്‍ ഫ്രീസ് ചെയ്യാന്‍

1/1000—- സ്പോര്‍ട്സ് ഫോട്ടോഗ്രഫി

1/500—— സ്ലോ സ്പോര്‍ട്സ് (വോളി ബോള്‍,ബാസ്കറ്റ് ബോള്‍)

1/250—— ചലിക്കുന്ന കുട്ടികള്‍

1/125—— സാധാരണ ഒരു ഷോട്ട് (പോര്‍ട്രെയിറ്റ് )

1/60——– ഏറ്റവും കുറഞ്ഞ hand-held ഷോട്ട്

1/30——– ചലിക്കുന്ന കാറുകള്‍ മോഷന്‍ ബ്ലര്‍ ചെയ്യാന്‍

1/15——– ചലിക്കുന്ന വസ്തുവിന്റെ ചിത്രത്തില്‍ കൂടുതല്‍ മോഷന്‍ ബ്ലര്‍

1/8———- വെള്ളച്ചാട്ടത്തിനു സ്ലോ എഫെക്റ്റ്

1/4———- ചലിക്കുന്ന ആളുകളെ മോഷന്‍ ബ്ലര്‍ ചെയ്യാന്‍

1/2———- വെള്ളച്ചാട്ടത്തിനു കൂടുതല്‍ സ്ലോ എഫെക്റ്റ്

1″ or slower- ലോങ്ങ്‌ എക്സ്പോഷര്‍

ഞാനൊരു ഡാന്‍സ് & മ്യൂസിക് ഷോ കാണാന്‍ പോയിരുന്നു. കുറഞ്ഞ വെളിച്ചത്തില്‍ അന്നെടുത്ത ചില ചിത്രങ്ങള്‍ കാണുക.

 

ഉപയോഗിച്ചിരിക്കുന്ന ISO കള്‍ : 1600 and 2000.., അപ്പര്‍ച്ചര്‍:: :,: f/2.8, f/3.0, f/3.5, f/4.0 ഷട്ടര്‍ സ്പീഡ്,: 1/100 മുതല്‍ 1/400 വരെ.: FULL MANUAL MODE.