പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. സംവിധാനത്തിന് പുറമെ എഡിറ്റിങ്ങ്, വിഷ്വല്‍ എഫക്റ്റ്, സ്റ്റണ്ട്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് തുടങ്ങിയവയെല്ലാം നിര്‍വ്വഹിച്ചത് അല്‍ഫോന്‍സ് തന്നെയാണ്. മല്ലിക സുകുമാരന്‍, അജ്മൽ അമീർ, ചെമ്പന്‍ വിനോദ് ജോസ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, അബു സലിം, ഷെബിൻ ബെൻസൺതുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്‌. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഗോള്‍ഡ്. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് പലതവണയായി ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയിരുന്നു. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുഗേഷാണ് സംഗീതം നല്‍കിയത്‌. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌. മാജിക് ഫ്രെയിംസ് ആണ് വിതരണം.

ചിത്രത്തിൽ നയന്‍താരയുടെ ക്യാരക്ടറിന് പ്രാധാന്യം ഇല്ലായിരുന്നു എന്നാണു പൊതുവെയുള്ള അഭിപ്രായം. സിനിമ കാണുന്നവർക്കു അത് ശരിയെന്നു മനസിലാക്കുകയും ചെയ്യും. ഇപ്പോൾ ഈ അഭിപ്രായത്തിനു വ്യക്തമായ മറുപടി നൽകുകയാണ് അൽഫോൻസ് പുത്രൻ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:-

ഗോൾഡ് എന്ന സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെ റോൾ കുറവാണ് എന്ന് കുറച്ചു പേർക്ക് പരാതിയുണ്ട്. അങ്ങനെ ഉള്ളവർക്ക് എന്റെ മറുപടി. സ്ക്രീൻ സ്പേസ് വച്ചാണെങ്കിൽ നിങ്ങൾ പറഞ്ഞത് എങ്കിൽ ക്ഷമിക്കണം. ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല കാരക്ടർ എഴുതുന്നത് . എന്റെ സിനിമ സ്പെഷ്യൽ താങ്ക്‌സിൽ തുടങ്ങി ലാസ്‌റ് ഫ്രെയിം വരെ ഉണ്ടാവും. അതുകൊണ്ട് എന്റെ കാഴ്ച്ചപ്പാട് നിങ്ങൾ ഒന്ന് നിങ്ങളുടെ സാധാരണ കണ്ണുംകൊണ്ടല്ല ഉൾക്കണ്ണുംകൊണ്ടു നോക്കണേ. ലേഡി സൂപ്പർസ്റ്റാർ നയൻ‌താര = സുമംഗലി ഉണ്ണികൃഷ്ണൻ.

ആദ്യത്തെ സീനിൽ തന്നെ ഉണ്ണികൃഷ്ണൻ എന്ന് പറയുന്ന പഴയ ടൈപ്പ് തന്ത അയച്ച സ്ത്രീധനം എന്ന ഏർപ്പാട് ആണ് ജോഷിയുടെ വീടിന്റെ മുമ്പിൽ കാണുന്നത്. അവസാനം ഒരു ഈഗോയിൽ ഫോണിൽ തെറി വിളിച്ചു കല്യാണം മുടങ്ങി വീട്ടിൽ ഇരുന്നു ആലോചിച്ചപ്പോ തോന്നി കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത് . 200 കോടിയല്ല , ഒരു പക്ഷെ ഇരുപതിനായിരം കോടി ഉണ്ടാക്കാൻ തന്റെ സ്വന്തം മകൾക്ക് ബുദ്ധിയുണ്ട് എന്ന് ഉണ്ണികൃഷ്ണൻ എന്ന പഴയ തന്തക്ക് ഒരു പുതിയ ബുദ്ധി ഉദിച്ചു കാണാം . അവിടെ 200 കോടിക്ക് ഉണ്ണികൃഷ്ണൻ കണ്ണടച്ചപ്പോൾ കിട്ടിയത് തന്റെ സ്വന്തം മകളെ “കാണാൻ” ഉള്ള തിരിച്ചു അറിവാണ് . സുമംഗലി സ്വന്തം അമ്മക്ക് വന്ന അവസ്ഥ തനിക്ക് വേണ്ട എന്ന് ബോധം കോവിഡ് കാലത്തു വെറുതെ ഇരുന്ന് ആലോചിച്ചപ്പോ കിട്ടിക്കാണും. അതുകൊണ്ടായിരിക്കും സുമംഗലിക്ക് ഐഡിയ ഷാജിയേയും മകൻ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത് .

ഇനി പ്രേമത്തിൽ ജോർജ് സെലിൻ എന്ന കാരക്ടറിന് കേക്ക് കൊടുക്കുന്നത് സ്പൂണിൽ കഴിക്കുന്ന സ്ലോ മോഷൻ ഷോട്ടും എല്ലാം ഗോൾഡിലും ഇൻഡ് . സ്‌പൂണും കേക്കും അവിടെ തന്നെ ഇൻഡ് . നിങ്ങൾ എടുത്തു കഴിച്ചോ . നിങ്ങളും വളർന്നില്ലേ . ഞാൻ അതുകൊണ്ട് സ്പൂൺ ഫീഡിങ്‌ ഒഴിവാക്കി . കുറച്ചു ഹെൽത്ത് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് പ്രൊമോഷനും ഇന്റർവ്യൂസും കൊടുക്കാത്തത്. എത്ര ആക്ടർസ് വന്നാലും കാര്യമില്ല അൽഫോൻസ് പുത്രൻ വന്നാൽ മാത്രമേ പ്രൊമോഷൻ ചെയ്യുകയുള്ളൂ എന്ന് ഏതൊക്കെയോ ചാനൽ പറഞ്ഞു. നിങ്ങളോടു ദേഷ്യമോ വിഷമമോ ഉള്ളത് കൊണ്ടല്ല” അൽഫോൻസ് പുത്രൻ എഴുതുന്നു .

Leave a Reply
You May Also Like

കല ഒരാളുടെ പാഷൻ ആയി മാറുമ്പോൾ അവന് തന്റെ പ്രണയത്തെ കൈയ്യൊഴിയേണ്ടതായി വരും

Theju P Thankachan ഒരു മിസ്കോൾ കാരണമാണ് കാർത്തിക്കും ജെസ്സിയും തമ്മിൽ പിരിഞ്ഞതെന്നത് ഒരു സത്യമാണ്.…

ക്രൈം, സസ്പെൻസ്, മിസ്റ്ററി , ‘ജോൺ ലൂഥറി’ ന്റെ ട്രെയിലർ

ജയസൂര്യയുടെ ക്രൈം ത്രില്ലർ സിനിമ ‘ജോൺ ലൂഥറി’ ന്റെ ട്രെയിലർ എത്തി. ക്രൈമും സസ്പെൻസും ദുരൂഹതയും…

പഴയകാല സംവിധായകൻ പി. ചന്ദ്രകുമാർ തിരിച്ചു വരുന്നു

പഴയകാല സംവിധായകൻ P. ചന്ദ്രകുമാർ തിരിച്ചു വരുന്നു Faizal Jithuu Jithuu നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക്…

കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാൽ, താരത്തിന് സോഷ്യൽ മീഡിയയുടെ പ്രശംസ

എടത്വ ഒന്നാം വാര്‍ഡിലെ നൂറ് കണക്കിന് വരുന്ന നാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുകയാണ് മലയാളികളുടെ പ്രിയനടൻ…