“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
49 SHARES
587 VIEWS

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ മൂവിയാണ് ലൂസിഫർ. മുരളി ഗോപിയുടേതാണ് രചന. മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ് ലൂസിഫർ. നൂറും നൂറ്റിയൻപതും കോടി കളക്ഷൻ എന്ന സ്വപ്നം ഒരു ചെറിയ ഇഡസ്ട്രിയിൽ നിന്നും സാധ്യമാക്കാൻ പറ്റുമെന്ന് തെളിയിച്ച സിനിമ. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ഗോഡ് ഫാദർ. ചിരഞ്ജീവിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ പൃഥ്വിരാജ് ചെയ്ത വേഷം തെലുങ്കിൽ സൽമാൻ ഖാൻ അവതരിപ്പിക്കുമ്പോൾ മലയാളത്തിൽ മഞ്ജു വാര്യർ ചെയ്ത വേഷം തെലുങ്കിൽ നയൻതാരയാണ് അവതരിപ്പിക്കുന്നത്. വിവേക് ഒബ്റോയ് മലയാളത്തിൽ അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപാത്രത്തെ സത്യദേവ് കാഞ്ചറാണയാകും തെലുങ്കിൽ അവതരിപ്പിക്കുക.മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡേല പ്രൊഡക്ഷന്‍സും സൂപ്പര്‍ ഗുഡ് ഫിലീംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ചിത്രമാണ്. ലൂസിഫറിൽ മോഹൻലാൽ പോലീസ് ഇൻസ്‌പെക്ടറെ ചുവരിൽ ചേർത്തു ചവിട്ടുന്ന സീനുണ്ട്. വളരെ വൈറലായിരുന്നു ആ സീൻ. എന്നാൽ തെലുങ്കിൽ എത്തുമ്പോൾ ചിരഞ്ജീവിയുടെ സീനിൽ പോലീസ് ഓഫീസറെ ബഞ്ചിൽ ഇരുത്തിക്കൊണ്ടാണ് ചിരഞ്ജീവി ചവിട്ടുന്നത്. എന്താ ലാലേട്ടനെ പോലെ ചിരഞ്ജീവിക്ക്‌ മെയ്‌വഴക്കം ഇല്ലേയെന്നാണ് മോഹന്ലാൽ ആരാധകരുടെ ചോദ്യം. “മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്നാണു കമന്റുകൾ

 

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്