മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാന സംരംഭമായ ലൂസിഫർ മലയാളത്തിൽ സകല റെക്കോർഡുകളും ഭേദിച്ചിരുന്നു. ചിത്രം ചിരഞ്ജീവി നായകനായി തെലുങ്കിലേക്ക് റീമേക് ചെയ്യപ്പെടുന്ന വാർത്തയും ഏറെക്കാലമായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ മറ്റൊരു വഴിത്തിരിവാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്തകൾ.

ചിരഞ്ജീവിക്കൊപ്പം ചിത്രത്തിൽ ബോളീവുഡിലെ ഒരു അതികായകൻ അഭിനയിക്കുന്നു. അത് മറ്റാരുമല്ല നമ്മുടെ സ്വന്തം സൽമാൻ ഖാൻ. അദ്ദേഹം തെലുങ്ക് ലൂസിഫറിൽ ഏതു വേഷമാണ് ചെയുക എന്നൊന്നും സൂചിപ്പിച്ചില്ലെങ്കിലും ടൊവീനോ ചെയ്ത ജിതിൻ രാംദാസ് എന്ന വേഷമാകും ചില മാറ്റങ്ങളോടെ സൽമാൻ അവതരിപ്പിക്കുക എന്നാണു റിപ്പോർട്ടുകൾ.

സൂപ്പര്‍ഹിറ്റ് തമിഴ് സംവിധായകന്‍ മോഹന്‍രാജയാണ് തെലുങ്കിലെ ലൂസിഫർ ഒരുക്കുന്നത്. മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുക നയൻതാരയാണ്. ലൂസിഫർ തെലുങ്കിൽ എത്തുമ്പോൾ ചില മാറ്റങ്ങളോടെ ആണ് ചെയുക എന്ന് സംവിധയകാൻ വ്യക്തമാക്കുന്നു.

Leave a Reply
You May Also Like

സാഹിത്യ കൃതികളെ അധികരിച്ച് സിനിമ ചെയ്യുന്നത് സിനിമക്ക് വലിയ ബാധ്യതയാണ്

സാഹിത്യ കൃതികളെ അധികരിച്ച് സിനിമ ചെയ്യുന്നത് സിനിമക്ക് വലിയ ബാധ്യതയാണ്. ഡോക്ടർ ഷിവാഗോ, ഗോഡ് ഫാദർ.…

കോംപ്രമൈസിന് തയ്യാറാകാതെ പദ്മകുമാർ

SP Hari മലയാള ഹിറ്റ് സിനിമകൾ റീമേക്ക് ചെയ്യപ്പെടാറുണ്ടെങ്കിലും കുറെ കാലത്തിന് ശേഷമാണ് ഒരു ഡയറക്ടർകു…

ആരാധകരെ ഞെട്ടിച്ച് സൗഭാഗ്യ വെങ്കിടേഷ്. എന്താണ് ഇതിൻറെ രഹസ്യം എന്ന് ആരാധകർ.

ടെലിവിഷൻ മേഖലയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നല്ല ഒരു കലാകാരി കൂടിയായ താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്.

“നിങ്ങൾ ഊളബാബുവിനെ പോലെയാകരുത്”

ഇതാദ്യമായി വിജയ് ബാബുവിനെതിരെ സിനിമയിൽ നിന്നുള്ള പ്രമുഖ താരം പ്രതികരിച്ചിക്കുന്നു. അത് മറ്റാരുമല്ല റിമ കല്ലിങ്കൽ…