മമ്മൂട്ടിയുടെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായാണ് റീമേക് ചെയുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
232 VIEWS

മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് മലയാള ചിത്രം ലൂസിഫർ, തെലുങ്കിൽ മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായി ഗോഡ് ഫാദർ എന്ന പേരിൽ അടുത്തയാഴ്ച്ച ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. തെലുങ്ക് ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മോഹൻ രാജയുടെ പ്രധാന തെലുങ്ക് ചിത്രമാണിത്. മലയാളം പതിപ്പിൽ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിൽ ബോളിവുഡ് മെഗാ സ്റ്റാർ സൽമാൻ ഖാനാണ് അഭിനയിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് നായിക. താര നിബിഢമായ ഗോഡ് ഫാദർ പാൻ ഇന്ത്യൻ ചിത്രമായി എല്ലാ പ്രധാന ഭാഷകളിലും റിലീസ് ചെയ്യും.

എന്റെ അറിവ് ശരിയാണെങ്കിൽ ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായിട്ടാണ് റീമേക്ക് ചെയ്യുന്നത്. മമ്മൂട്ടി നായകനായ പൂവിന് പുതിയ പൂന്തെന്നൽ, ഹിറ്റ്ലർ എന്നീ ചിത്രങ്ങൾ ചിരഞ്ജീവി റീ മേക്ക് ചെയ്തിട്ടുണ്ട്. ഇരു ചിത്രങ്ങളും വൻ വിജയങ്ങളാവുകയും ഈ വിജയങ്ങൾ ചിരഞ്ജീവിയുടെ കരിയറിൽ നിർണ്ണായകമാവുകയും ചെയ്തിട്ടുണ്ട്. രാജാവിന്റെ മകൻ മുതൽ ഉള്ള നിരവധി മോഹൻലാൽ ചിത്രങ്ങൾ തെലുങ്കിൽ റീ മേക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അവയിലെല്ലാം ടയർ 2 താരങ്ങളായ മോഹൻ ബാബുവോ ഡോ. രാജശേഖറോ ജഗപതി ബാബുവോ രാജേന്ദ്ര പ്രസാദോ ആയിരുന്നു നായകർ. ഇതിൽ തന്നെ മോഹൻ ബാബു ആണ് കൂടുതലും ചിത്രങ്ങൾ റീ മേക്ക് ചെയ്തത്. അക്കാലത്തെ ഒന്നാം നിര നായകരിൽ നാഗാർജ്ജുന മൂന്നും വെങ്കിടേഷ് രണ്ടും മോഹൻലാൽ ചിത്രങ്ങൾ റീമേക്ക് ചെയ്തിട്ടുണ്ട്. വന്ദനം, സ്ഫടികം, ചന്ദ്രലേഖ എന്നീ ലാൽ ചിത്രങ്ങളാണ് നാഗാർജ്ജുന റീമേക്ക് ചെയ്തത്. വെങ്കിടേഷാകട്ടെ ദൃശ്യം സീരീസും. മറ്റൊരു മുൻ നിര നായകനായ ബാലകൃഷണ ആര്യൻ, അശോക ചക്രവർത്തി എന്ന പേരിൽ റീ മേക്ക് ചെയ്തിട്ടുണ്ട്. എന്നാൽ നടാടെയാണ് തെലുങ്ക് ചലച്ചിത്ര ഇതിഹാസം ചിരഞ്ജീവി മോഹൻലാലിന്റെ ഒരു ചിത്രം റീ മേക്ക് ചെയ്യുന്നത്.

വൻ കാൻവാസിൽ ഒരുങ്ങുന്ന ഗോഡ് ഫാദർ, ചിരഞ്ജീവിക്ക് നിർണ്ണായകമാണ്. രാഷ്ട്രീയ ജീവിതത്തിൽ പരാജയപ്പെട്ട്, സിനിമയിൽ തിരിച്ചെത്തിയതിന് ശേഷം കൈതി No.150 ഒഴികെയുള്ള ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. സ്വപുത്രൻ രാം ചരൺ തേജയടക്കമുള്ള യുവതാരങ്ങൾ വെള്ളിത്തിരയിൽ വെന്നി കൊടി പാറിക്കുമ്പോൾ തന്റെ ബോക്സ് ഓഫീസ് പൊട്ടൻഷ്യൽ തെളിയിക്കേണ്ട ബാധ്യത ചിരഞ്ജീവിക്കുണ്ട്. എൻ ടി ആറിന് ശേഷം തെലുങ്കരുടെ താര രാജാവായി മാറിയ ചിരഞ്ജീവിക്ക് തന്റെ സിംഹാസനം ഒഴിയാൻ സമയമായോ എന്നതിന്റെ ഉത്തരം അടുത്തയാഴ്ച്ച അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.