എപ്പോഴും നമ്മൾ പറയുന്ന ഒരു കാര്യമുണ്ട് ഭാഗ്യം തുണച്ചു എന്ന്. അല്ലെങ്കിൽ നിനക്ക് ഭയങ്കര ഭാഗ്യമുണ്ട് എന്ന്. ഏതു സാഹചര്യത്തിലാണ് അങ്ങനെ നമ്മുടെ ഭാഗ്യം തുണച്ചു എന്ന് പറയാറുള്ളത്. മറ്റുള്ളവരാൽ നമ്മൾ ഒരു ഭാഗ്യം ഉള്ള ആളാണെന്ന് തോന്നിപ്പിക്കുന്നത്. നമുക്ക് വലിയ എന്തെങ്കിലും അപകടം സംഭവിക്കുന്ന സമയത്ത് ഈശ്വരാധീനം കൊണ്ട് നമ്മൾ അതിൽ നിന്നും മാറി നിൽക്കുമ്പോഴാണ് നമ്മൾ ഭാഗ്യം ഉള്ള ഒരാൾ ആകുന്നത്. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഒക്കെ ചെറുതും വലുതുമായ ഭാഗ്യങ്ങൾ കടന്നു പോയിട്ടുണ്ടാകും. ഒരുപക്ഷെ മരണത്തിൻറെ പടിവാതിൽക്കൽ എത്തിയതിനു ശേഷം അവിടെ നിന്നും തിരിച്ചു വന്ന ഒരു വ്യക്തി തീർച്ചയായും ഭാഗ്യം ഉള്ള ഒരാളാണ്. കുറെ ആളുകൾ ഒരുമിച്ചു ചേർന്ന് സഞ്ചരിക്കുന്ന ഒരു വാഹനം ഇടിക്കുന്നു, അതിൽ നിന്നും ഒരാൾ മാത്രം അത്ഭുതകരമായ രക്ഷപ്പെടുന്നു. തീർച്ചയായും അത് ആ വ്യക്തിക്ക് ഭാഗ്യം ഉള്ളതുകൊണ്ട് തന്നെയാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഗ്യം തുണച്ച ആളുകളെ പറ്റിയാണ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കാൻ പോകുന്നത്. ഏറെ കൗതകകരമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കൗതുകകരമായ അറിയേണ്ടതായ ഈ അറിവുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽ കൂടി ഉൾപ്പെടുത്തുക. ഭാഗ്യം കുറയ്ക്കുന്നതിന് ചില ഉദാഹരണങ്ങളാണ് പറയാൻ പോകുന്നത്. വിദേശ രാജ്യത്ത് നടന്ന ഒരു സംഭവമാണ്. കടലിൽ കളിച്ച ഒരു കുഞ്ഞിന് സംഭവിച്ചത്, ബീച്ചിൽ പോകുന്നത് മുതിർന്നവർക്കും കുട്ടികൾക്കും ഒക്കെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ കുട്ടികളെ ബീച്ചിൽ കൊണ്ടുപോകുമ്പോൾ ഒരുപാട് തന്നെ ശ്രദ്ധിക്കേണ്ട കാര്യം ഉണ്ട്. ഇല്ല എന്നുണ്ടെങ്കിൽ അത് വലിയ അപകടത്തിനു തന്നെയായിരിക്കും കാരണമാവുക. കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടി പെട്ടെന്ന് കാണാതാകുന്നു, എന്നാൽ പിന്നീട് ആ കുട്ടി ഒരു കളിപാട്ടത്തിനു മുകളിൽ കടലിൽ കാണാൻ സാധിക്കുന്നത്. അതിനു മുകളിലാണ് ഈ കുഞ്ഞ് ഇരിക്കുന്നത്. കൃത്യസമയത്തുതന്നെ മത്സ്യബന്ധനത്തിന് പോയവർ ഈ കുഞ്ഞിനെ കണ്ടു. ഇത് എങ്ങനെയാണ് ഈ കുഞ്ഞു കടലിൽ എത്തിയതെന്ന് അവർ വിചാരിച്ചു. ഒരുപക്ഷേ അകപ്പെട്ടുപോയത് ആയിരിക്കാം എന്ന് കരുതി എങ്കിലും, ഇത്രയും സമയം എങ്ങനെ ആയിരുന്നു എന്ന് അവർ അത്ഭുതപ്പെട്ടു. പിന്നീട് അവർ ആ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഭാഗ്യം ഉള്ളതുകൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടത് എന്ന് പറയാം.
അതുപോലെ ഒരു വിദേശ രാജ്യത്ത് ഒരു വിമാനം താഴേക്ക് വീഴാൻ തുടങ്ങുകയാണ്. വിമാനം താഴേക്ക് പതിക്കുന്ന അവസ്ഥ വന്നപ്പോൾ അവിടെ നിന്ന് ഒരാൾ പെട്ടെന്ന് താഴേക്ക് കിടന്നു. അദ്ദേഹത്തിൻറെ അടുത്ത് നിന്നും ഈ വിമാനം തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലാണ് പോകുന്നത്. ആ മനുഷ്യൻറെ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപെട്ടത്. നമ്മുടെ ജീവിതത്തിലും ഭാഗ്യം തുണച്ച നിരവധി നിമിഷങ്ങൾ ഉണ്ടായിരിക്കും. തീർച്ചയായും ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ അങ്ങനെ ഒരു അവസരം ഉണ്ടാകാതിരിക്കുകയും ഇല്ല. കൗതുകകരമായ ചില ഭാഗ്യങ്ങളെ പറ്റിയാണ് പറയുന്നത്. ഓറഞ്ച് തിന്നാത്തവർ ആയി ആരും ഉണ്ടായിരിക്കില്ല, പൊളിച്ചു കഴിയുമ്പോൾ അതിൽ നിന്നും അല്ലികൾ ആയിരിക്കും ലഭിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഓറഞ്ച് അല്ലിക്കുള്ളിൽ കുഞ്ഞു ഓറഞ്ച് കൂടി ഇരിക്കുന്നത് കാണാൻ സാധിക്കും. എല്ലായിപ്പോഴും ലഭിക്കുന്ന ഒന്നല്ല. വല്ലപ്പോഴും ചിലർക്ക് മാത്രമേ ഭാഗ്യം ലഭിക്കു. അങ്ങനെ ലഭിക്കുന്നവർ ഭാഗ്യം ഉള്ളവർ തന്നെയാണ്. അതുപോലെ ചെറിയ കപലണ്ടികൾ ഒക്കെ പൊട്ടിക്കുമ്പോൾ ചിലപ്പോൾ അതിൽ നിന്നും രണ്ട് ധാന്യങ്ങൾ ഒക്കെ കിട്ടിയേക്കാം. ഒറ്റയടിക്ക് 5 ധാന്യം കിട്ടിയാലോ ?. അതൊരു ഭാഗ്യം തന്നെയാണ്. കൗതുകമുണർത്തുന്ന ഇത്തരം ഭാഗ്യങ്ങളെ പറ്റിയും യഥാർത്ഥ ഭാഗ്യങ്ങളെ പറ്റിയും ഒക്കെ അറിയുന്നതിനു വേണ്ടി ഈ വീഡിയോ സഹായകരമായിരിക്കും. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.