ഞെട്ടിക്കുന്ന രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം

0
310

Vino

Ludo
2015/Bengali

“ഹൊറർ”…. അത്‌ കാണുന്ന പ്രേഷകനിലേക്ക് കൊണ്ട് എത്തിക്കുക എന്നത് അത്ര എളുപ്പമല്ല,ഇവിടെ ഹൊറർ -ഫാന്റസി ജെണറിൽ തരക്കേടില്ലാത്ത ഒരു ബംഗാളി ചിത്രം പരിചയപെടുത്താം.പേര് സൂചിപ്പിക്കും പോലെ ഒരു ‘ലുഡോ’ കളിയാണ് ഇവിടെ നടക്കുന്നത്, പക്ഷെ മരണത്തെ വിലപേശിയുള്ള ചോരക്കളിയാണ് എന്ന് മാത്രം.രണ്ടു ടീനെജ് പെൺകുട്ടികൾ അവരുടെ കാമുകന്മാരുമായും നഗരപ്രിദിക്ഷണം നടത്തുന്നു,തങ്ങളുടെ ലൈംഗിക സംതൃപ്തി തീർക്കാൻ അവർ ഒരു ഹോട്ടൽ മുറി കണ്ടെത്താൻ പദ്ധതിയിടുന്നു, അങ്ങനെ അവർ ഒരു സ്ഥലം കണ്ടെത്തുന്നതോടെ അവർക്കിടയിൽ അരങ്ങേരുന്ന പൈശാചിക സംഭവങ്ങളാണ് ചിത്രം പറയുന്നത്.

Image result for ludo horror movieഞെട്ടിക്കുന്ന രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം ഇടയിൽ ഇന്റർനാഷണൽ ചോരക്കളി മൂവികളുടെ ലെവലിലേക്ക് പോകുന്നുണ്ട്, അതിലൂടെ ഭയം എന്ന അവസ്ഥയെ അതിന്റെ എല്ലാ തലത്തിലും എത്തിക്കുന്നുണ്ട്,പക്ഷെ പാതിക്ക് ശേഷം ഗതി മാറി പോകുന്നത് കഥാസന്ദർഭം മൊത്തത്തിൽ ഉള്ള ആസ്വദനത്തെ ചെറുതായി ബാധിക്കുന്നുണ്ട്, ഒരു പക്ഷെ സംവിധായകർ അങ്ങനെ ഒരു രീതിയിലേക്ക് പോകാതെ ഇരുന്നു എങ്കിൽ ഏറ്റവും മികച്ച ഹൊറർ അനുഭവം നൽകുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി “ലൂഡോ” മാറിയെന്നെ,നിർഭാഗ്യ വശാൽ അത്‌ ഉണ്ടായില്ല.

Image result for ludo horror movieപ്രധാനമായും ഒറ്റ രാത്രിയുടെ കഥ പറയുന്ന ചിത്രം അത്യാവശ്യം കിളി പറത്തുന്ന ചോരക്കളികൾ കൊണ്ട് ഞെട്ടിക്കുന്ന ഒന്നാണ്.ഒരു ഇന്ത്യൻ ചിത്രം എന്ന നിലയിൽ വേറിട്ട എക്സ്പീരിയൻസ് പടം സമ്മാനിക്കുന്നുണ്ട്.പതിവ് ഫോർമാറ്റുകൾ തെറ്റിച്ചുള്ള ഒരു ഇന്ത്യൻ ഹൊറർ ചിത്രം കാണാൻ താല്പര്യം ഉള്ളവർ തീർച്ചയായും നല്ല സൗണ്ട് സിസ്റ്റത്തിൽ കാണാൻ ഇരിക്കുക.
സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്.