Josemon Vazhayil

ഡീകോഡിംഗ് – സ്പോയിലർ ഇല്ലാ

മമ്മൂട്ടി സ്റ്റെയർകെയ്‌സിൽ ഇരിക്കുന്ന ‘റോഷാക്ക്‘ൻ്റെ പോസ്റ്ററിൽ, പുറകിലെ ഭിത്തിയിൽ എന്തായിരിക്കും വരച്ച് വച്ചിരിക്കുന്നത് എന്ന് അന്ന് പോസ്റ്റർ കണ്ട ദിവസം മുതൽ ചിന്തിക്കുന്നതാണ്. ആരോ രണ്ട് പേർ എന്നോട് ചോദിക്കുകയും ചെയ്തു… എന്താവും അത് എന്ന്…!!! ‘അത് ചിലപ്പോൾ ‘റോഷാക്ക്‘ ഇങ്ക് ബ്ലോട്ട് രീതിയിൽ വരച്ച് വച്ചിരിക്കുന്നതാവും എന്ന് ഞാൻ പറയുകയും ചെയ്തു. തുടന്ന് സിനിമ കണ്ടു. അപ്പോഴും മനസിലായില്ലാ അതെന്താവും ഉദ്ദേശിക്കുന്നത് എന്ന്. അതിനുശേഷമാണ് ലൂക്ക് ആൻ്റണി ഒരു ബുക്കിൽ വീടും പിന്നെയെന്തൊക്കെയോ കുത്തിവരച്ചിരിക്കുന്നതായി കാണിക്കുന്ന ചിത്രം പുറത്ത് വന്നത്. ആ ബുക്കിലും കണ്ടു അതേ രീതിയിൽ കോഡ് ഭാഷയിലുള്ള കുറിപ്പുകൾ. എന്നാൽ പിന്നെ അതെന്താണ് എന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന് വച്ചു…!!

ലൂക്ക് ആൻ്റണി അതിബുദ്ധിമാനാണ്… താൻ എഴുതിയിരിക്കുന്ന കുറിപ്പുകൾ അത്ര സീക്രട്ട് ആയിരിക്കണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. ആയതിനാൽ ആവാം ഏലിയൻസ് അക്ഷരമാല (Aliens Alphabet) എന്നറിയപ്പെടുന്ന ഒരു കോഡ് ഭാഷ ഉപയോഗിച്ച് കാര്യങ്ങൾ എഴുതിയിരിക്കുന്നത്.

എന്താണ് ഏലിയൻസ് അക്ഷരമാല എന്നോ?

കോമഡി സെൻട്രൽ എന്ന ഇംഗ്ലീഷ് ചാനലിൽ വന്നിട്ടുള്ള ‘ഫ്യൂച്ചറാമ‘ എന്ന ആനിമേറ്റഡ് സീരിസിൽ കാണിക്കുന്ന ചില കോഡ്ഭാഷയിലുള്ള കുറിപ്പുകൾക്കും അടയാളങ്ങൾക്കുമായി ഉപയോഗിക്കുന്ന സ്പെഷ്യൽ അക്ഷരമാലയാണ് ഏലിയൻസ് അക്ഷരമാല അഥവ Aliens Alphabet.എന്തായാലും ലൂക്ക് ആൻ്റണി തൻ്റെ ഡയറിയിൽ കുത്തിക്കുറിച്ചിരിക്കുന്നതിൽ കുറച്ചൊക്കെ ഞാൻ ഡീകോഡ് ചെയ്തു. ഇന്ന് മുഴുവൻ ഇരുന്ന് ശ്രമിച്ചിട്ടും ബാക്കി ഇടക്കുള്ള ഭാഗം കിട്ടുന്നില്ല. സമയമുള്ളവർക്ക് ട്രൈ ചെയ്യാം… ഏലിയൻസ് ആൽഫാബെറ്റ്സ് ഇതിനൊപ്പം കാണിച്ചിട്ടുണ്ട്….!!!

ഇനി അതിബുദ്ധിമാനായ ലൂക്ക് ഏലിയൻ അക്ഷരമാല കൂടാതെ, പുരാതന ഈജിപ്തിൽ ഉപയോഗിച്ചിരുന്ന ഔപചാരിക എഴുത്ത് സമ്പ്രദായമായിരുന്ന ഹൈറോഗ്ലിഫ്‌സ് അക്ഷരമാലയോ അല്ലെങ്കിൽ മറ്റേതെങ്കിലും ലോഗോഗ്രാഫിക്, സിലബിക് അക്ഷരമാലകളോ ഉപയോഗിച്ചിട്ടുണ്ടൊയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കിൽ പിന്നെ തുടക്കവും ഒടുക്കവും കൃത്യമായി എഴുതിയ ആർട്ട് ടീം ഇടക്ക് സ്വന്തം രീതിയിൽ കോഡെഴുതി വിട്ടതുമാവാം…!!! ആർക്കറിയാം..!!!

എന്താണ് എഴുതിയിരിക്കുന്നത് എന്ന് എന്തായാലും ‘റോഷാക്ക്‘ൻ്റെ ആർട്ട് ഡിപാർട്ട്മെൻ്റിന് അറിയാതിരിക്കാൻ വഴിയില്ല. കലാസംവിധാനം നിർവവിച്ച ഷാജി നടുവിലിനും കൂട്ടർക്കും പ്രത്യേക കൈയടി.

Leave a Reply
You May Also Like

കന്യാസ്ത്രീയുടെ പ്രണയകഥപറയുന്ന ‘നേർച്ചപ്പെട്ടി’ ക്ക് അപ്രഖ്യാപിത തീയറ്റര്‍ വിലക്കെന്ന് സംവിധായകന്‍

സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് ഉദയകുമാർ നിർമ്മിച്ച് ബാബു ജോൺ കൊക്കവയൽ സംവിധാനം ചെയ്യുന്ന…

നഷ്ടപ്പെട്ട ജീവിതം തിരികെ തന്നത് മമ്മൂട്ടിയെന്ന് സർഗ്ഗചിത്ര അപ്പച്ചൻ, കഥയിങ്ങനെ ..

അനവധി നല്ല ചിത്രങ്ങൾ മലയാളികൾക്ക് നൽകിയിട്ടുള്ള പ്രിയപ്പെട്ട നിർമ്മാതാവാണ് സർഗ്ഗചിത്ര അപ്പച്ചൻ.  അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, റാംജിറാവ്…

ഞാനും കമ്മിറ്റഡ് ആണ്. കാമുകൻറെ ചിത്രം പങ്കുവെച്ച് ഹൻസിക.

മലയാളികളുടെ ഇഷ്ടപ്പെട്ട താരകുടുംബം ആണ് കൃഷ്ണകുമാറിൻ്റെത്. നാലു മക്കളിൽ ഏറ്റവും ചെറിയ മകളാണ് ഹൻസിക കൃഷ്ണ.

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

തകർച്ചയിൽ നിന്ന് ബോളിവുഡിനെ പിടിച്ചുയർത്തിയ സിനിമയാണ് അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫാന്‍റസി ആക്ഷന്‍…