മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ ഒരു സംഘം പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി മൂന്ന് ബുധനാഴ്ച്ച കണ്ണൂരിലെ കടമ്പേരിയിൽ ആരംഭിച്ചു.
മലബാറിലെ കലാരംഗങ്ങളിൽ, പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോന്ന: സുജിൽ മാങ്ങാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ ആന്തളൂർ മുനിസിപ്പൽ ചെയർമാൻ പി.മുകുന്ദൻ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് വിജേഷ് വിശ്വം ചടങ്ങിൽ ഫസ്റ്റ് ക്ലാപ്പും നൽകി.നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത് ക്കാരണമാണ് കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയാർജകമായ മുഹൂർത്തങ്ങളിലൂടെയും ഒപ്പം തികച്ചും റിയലിസ്റ്റിക്കായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ലുക്മാനും, തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലബാറിലെ നാടകങ്ങളിലും മറ്റു കലാരൂപങ്ങളിലും അഭിനയിച്ചു പോരുന്നതൊണ്ണൂറോളം വരുന്ന കലാകാരന്മാരേയും, കലാകാരികളേയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.ഹൈടെക്ക് ഫിലിംസിൻ്റെ ബാനറിൽ ധനഞ്ജയൻ പി.വി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏറെ ശ്രദ്ധയാകർഷിച്ച വെള്ളം എന്ന ചിത്രത്തിൻ്റെ കോ- റൈറ്റർ ആയ വിജേഷ് വിശ്വമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – പ്രണവ്.സി പി. ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ.. എഡിറ്റിംഗ് അതുൽ വിജയ്. കലാസംവിധാനം -അജയ് മങ്ങാട് കോസ്റ്റ്യും -ഡിസൈൻ -സുജിത് മട്ടന്നൂർ ‘ മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ ‘ പ്രൊജക്റ്റ് ഡിസൈനർ – കെ.കെ.എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – പ്രശോഭ് വിജയ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -പ്രതി ഷ് കൃഷ്ണ പ്രൊഡക്ഷൻ കൺട്രോളർ-ജിനു. പി.കെ.തളിപ്പറമ്പ് ,പയ്യന്നൂർ, മങ്ങാട്, കടമ്പേരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും. വാഴൂർ ജോസ്.

You May Also Like

500കോടി ബഡ്ജറ്റ് എന്ന് പറഞ്ഞാലും താരങ്ങളുടെ പ്രതിഫലം കഴിഞ്ഞുള്ള 200-250 കോടി കൊണ്ട് മലമറിക്കാം എന്ന് കരുതരുത്

ആദിപുരുഷ്:ഓവർകോൺഫിഡൻസ് വരുത്തിവച്ച വിന ? 500കോടി ബജറ്റിൽ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ വരുന്നു. അതും…

റോഷാക്കിന്റെ പോസ്റ്റർ വിസ്മയം മാറിയിട്ടില്ല, അപ്പോഴാണ് ദേ ആന്റണി സ്റ്റീഫന്റെ അടുത്ത പോസ്റ്റർ

Josemon Vazhayil പുതുമകൾ സമ്മാനിച്ച ‘റോഷാക്ക്‘ൻ്റെ പോസ്റ്ററുകൾക്കുള്ള കൈയടികൾ അവസാനിച്ചിട്ടില്ലാ… അപ്പോഴേക്കും എത്തി അതേ പോസ്റ്ററിൻ്റെ…

പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയും പ്രണയിനി തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയ ചിത്രങ്ങൾ വൈറൽ

പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയും പ്രണയിനി തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ…

കറുപ്പിൽ അതീവ ഹോട്ടായി ഹണി റോസ്

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി…