കേരളത്തില്‍ ലുങ്കി നിരോധിച്ചു – തമാശക്കഥ

338

lungi-ban-in-kerala-funny-story

2016 ആഗസ്റ്റ്‌ മാസം ഒന്നാം തീയതി മുതല്‍ കേരളത്തില്‍ ലുങ്കി നിരോധിച്ചു എന്നാ വാര്‍ത്ത ഞെട്ടലോടെ ആണ് മലയാളികള്‍ ശ്രവിച്ചത്. മലയാളികളുടെ ജീവിതത്തിന്റെ അത്രയേറെ ഭാഗഭാക്കായ ഒരു സാധനം ഉണ്ട് എന്ന് തോന്നുന്നില്ല. പൊതു സ്ഥലങ്ങളില്‍ ലുങ്കി നിരോധിച്ചു എന്നാണ് വരാതയില്‍ എങ്കിലും വീട്ടില്‍ രാത്രി ലുങ്കി ഉടുത് കിടക്കാന്‍ പറ്റുമോ എന്ന് വ്യക്തത ഇല്ല എന്ന് ചൂണ്ടിക്കാനിക്കപെടുന്നു.

ഈ തീരുമാനത്തിന്റെ പിന്നില്‍ വിദേശ സാമ്രാജ്യത ശക്തികളുടെ കറുത്ത ഛെ വെളുത്ത കൈകള്‍ ഉണ്ട് എന്ന് കത്രികടവില്‍ കൂടിയ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അഭിപ്രായപെട്ടു. കോട്ടും സൂട്ടും മലയാളികളെ അടിചെല്പിക്കാനുള്ള വിദേശ ഇടപെടലിനെതിരെ ലുങ്കി ഉടുക്കാതെ നേരിടണമെന്നും വാര്‍ത്തയോട് പ്രതികരിച്ച കമ്മിറ്റി അഭിപ്രായപെട്ടു.

ലുങ്കി നിരോധനത്തെ പറ്റി ഉള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഇടപ്പള്ളി പള്ളിയുടെ അടുത്ത് ബീന റോഡില്‍ ലുങ്കി ഉടുത് നിന്ന സഹദേവനെ നോര്‍ത്ത് പോലീസെ ഭീഷണി പെടുത്തി അത്രേ . ഒന്നാം തീയതി കഴിഞു എങ്ങാനും ലുങ്കി ഉടുതുപോയാല്‍ അടിച്ചു സിളിണ്ടെര്‍ ഇളക്കും എന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു എന്നും പറയപ്പെടുന്നു.

ലുങ്കി നിരോധനത്തെ പറ്റി സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്. കത്രി കടവില്‍ ചായകട നടത്തുന്ന കുഞ്ഞാലിക്ക രോഷം കൊണ്ട് പൊട്ടിത്തെറിച്ചു. വെള്ള മുണ്ടിനു കുഴപ്പമില്ലെങ്കില്‍ പിന്നെ ന്റെ കള്ളിമുണ്ടിനു എന്താണ് കുഴപ്പം എന്നാണ് അദ്ധ്യേഹം ആരാഞ്ഞത്. ലുങ്കി മാന്യമായ വസ്ത്രം അല്ലെങ്കില്‍ പിന്നെ കചെരിപടിക്കടുത്തുള്ള പെണ്‍കുട്ടികളുടെ കോളേജില്‍ പഠിക്കുന്ന പിള്ളാരുടെ പ്രകൊപനകരമായ വസ്ത്രങ്ങളും നിരോധിക്കണമെന്ന് എഴുപതു കാരനായ കുഞ്ഞാലിക്ക അഭിപ്രായപെട്ടു. ഫോര്ട് കൊച്ചിയിലും മൂന്നാറിലും വരുന്ന നാടന്‍ ധ്വരമാരുടെ വേഷതെക്കളും എത്രകൊണ്ടും മികച്ചതാണ് തന്റെ ഭര്‍ത്താവിന്റെ ലുങ്കി എന്ന് കൊചോമന പറഞ്ഞു. ഭര്‍ത്താവു പാന്റ് ധരിച്ചാല്‍ മറ്റെതവലെങ്ങിളും വല വീശിയാലോ എന്നുള്ള ഭയവും കൊചോമന മറച്ചു വെച്ചില്ല.എപ്പോള്‍ വേണമെകിലും മാറ്റാന്‍ ഉള്ള സൌകര്യം, വെള്ളമുണ്ടുകളെ വെച്ചുനോക്കുമ്പോള്‍ കോളേജ് കുമാരിമാരുടെ ശ്രദ്ധ പിടിച്ചു പത്ടല്‍, മടക്കി കുത്തുമ്പോള്‍ ഉള്ള ലാലേട്ടന്‍ സ്റ്റൈല്‍ എന്നിവ ആണ് ലുങ്കി തനിക്കു ഇത്ര പ്രിയപെട്ടതായത് എന്ന് മഹാത്മാ കോളേജിന്റെ അടുത്ത് പൂക്കട നടത്തുന്ന ഭാര്‍ഗവന്‍ പറഞ്ഞു. കേരളത്തിലെ കാലാവസ്ഥക്ക് ഇത്ര ഇണങ്ങിയതും കഴുകാനും ഉണക്കാനും ഇത്ര എളുപ്പവും ഉള്ള ഈ വസ്ത്രം നിരോധിച്ചത് എന്തിനാണ് എന്ന് തനിക്കു മനസിലാകുന്നില്ല എന്ന് നീലേശ്വരം സ്വദേശി മനോഹരന്‍ പറഞ്ഞു. അതെ സമയം ബര്‍മുഡ , അയഞ്ഞ പാന്റു പോലുള്ള വസ്ത്രങ്ങള്‍ ആണ് തന്നെ പോലുള്ള ചെറുപ്പക്കാര്‍ക്ക് ഹരം എന്ന് പ്ലസ്‌ ടൂ വിദ്യാര്‍ത്ഥിയായ ഹാരിസ് പറഞ്ഞു. ദുബായില്‍ പോലും ലുങ്കി നിരോധിച്ചു എന്ന് തന്റെ ബാപ്പ വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം ഹാരിസ് ഈ അവസരത്തില്‍ വെളിപ്പെടുത്തി. കുവൈറ്റില്‍ അബ്ബസ്സൈയയില്‍ നിന്നും അവധിക്കെതിയ ഫിലിപ്പചായനും സഹോദരന്‍ രാജുച്ചയനും ഇനി തിരിച്ചു ചെന്നലല്ലേ ലുങ്കി ഉടുക്കാന്‍ പറ്റു എന്ന് ആശങ്ക പെട്ടു

വെള്ളമുണ്ടിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയ താരം ആണ് ഈ പുതിയ അവസ്ഥാവിശേഷത്തിനു കാരണം എന്നാണ് പൊതുവേ ഉള്ള ജനവികാരം. പ്രമുഖ ബ്ലോഗര്‍ ആയ ചാര്‍ലി എഴുതിയത് വെള്ളമുണ്ടുപോലെതന്നെയല്ലേ ലുങ്കിയും നിറത്തില്‍ മാത്രമല്ലേ വ്യത്യാസമുള്ളുവെന്നാണ്. പലരും ലുങ്കി നിരോധനത്തെക്കുറിച്ച് കേട്ട് അമ്പരക്കുകയാണ്. ഒന്നാം തീയതിക്ക് ശേഷം വെള്ള മുണ്ടുകളുടെ കച്ചവടതിലുണ്ടയെക്കാവുന്ന വര്‍ധന മുതലെടുത്ത്‌ പ്രമുഖ കമ്പനികള്‍ ആയ കൊച്ചൌസേപ്പ് & കോ വളഞ്ഞമ്പലം , യു പി സി മുണ്ട് ഇരിഞ്ഞലകക്കുട, ഓ പി ആര്‍ മുണ്ട് നെയ്യാറ്റിന്‍കര, പ്രിയങ്കര no 2 ചാലുകുന്നു എന്നിവര്‍ ലോഡ് കണക്കിന് സ്റ്റോക്ക്‌ ആണ് ഇറക്കിയിരിക്കുന്നത് . പലരും നിരോധനം പ്രതീക്ഷിച്ചു വെള്ളമുണ്ടു നേരത്തെ വാങ്ങി കൂട്ടാന്‍ തുണ്ടാങ്ങിയിട്ടുണ്ട് . ഏപ്രില്‍ അവസാനം ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാന്‍ വേണ്ടി അഡ്വാന്‍സ്‌ ബുകിംഗ് കോട്ടയത്തെ മാമൂട്ടില്‍ സില്‍ക്ക് ഹൌസ് തുന്ടങ്ങി കഴിഞു . ഇതിനിടെ സര്‍കാര്‍ വക ബോധവല്‍കരണ പരസ്യം പാര്‍ട്ടി ചാനെല്‍ ആയ ” ഹരിഹരപ്രിയ” തുന്ടങ്ങി കഴിഞ്ഞു .

വരും ദിവസങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രാഷ്ട്രീയ പാര്‍ടികള്‍ ഒരുക്കം കൂട്ടുന്നതിനിടെ പ്രമുഖ ചാനലുകളുടെ ടോക്ക് ഷോവില്‍ സാംസ്‌കാരിക നായകന്മാരും, നടന്മാരും ഭരണ പരത്തി പക്ഷ ഭേദമില്ലാതെ രാഷ്ത്രീയക്കാരും പങ്കെടുക്കും എന്നാണ് കരുതപെടുന്നത്..

പൊതു സ്ഥലങ്ങളില്‍ ലുങ്കി നിരോധിക്കണമോ ? ഇതാണ് ഇന്നത്തെ ചോദ്യം.

ഉത്തരം ആണ് എങ്കില്‍ y എന്നും അല്ല എങ്കില്‍ N എന്നും

എസ്സെമെസ് അയക്കണ്ട ഫോണ്‍ നമ്പര്‍ 1234