കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
460 VIEWS

M A Nazar

വിജയൻ കാരന്തൂർ നാടകത്തെയും സിനിമയെയും ഒരുപോലെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്കിടയിൽ ഏറെപ്രിയപ്പെട്ടവൻ.കേരളത്തിലെ പ്രേക്ഷകർക്കിടയിൽ ഒരു നിലയിലും ഇദ്ദേഹത്തെ പരിചയപ്പെടുത്തണമെന്നില്ല അത്രത്തോളം സുപരിചിതമായമുഖമാണ്. അദ്ദേഹംഇപ്പോൾ കരൾസംബന്ധമായ അസുഖംമൂലം ഏറെകഷ്ടത അനുഭവിക്കുന്നു. കരൾ മാറ്റിവെക്കുക എന്നുള്ളതാണ് പ്രധാനമായും എത്രയും പെട്ടെന്ന് ചെയ്യേണ്ടത്. ഭീമമായതുകചിലവ് വരുന്നതാണ്. അതിന് തയ്യാറായിമുന്നോട്ട് ആരെങ്കിലും വന്നാൽ ജീവിതത്തിലേക്ക് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുവാൻ സാധിക്കും.ഇതിനോട് അനുബന്ധമായചികിത്സക്ക് ഒട്ടേറെപണം ഈ കാലയളവിൽചിലവഴിക്കപ്പെട്ടിട്ടുണ്ട്.

വലിയസാമ്പത്തികഭദ്രതയില്ലാത്ത ഇടത്തരംകുടുംബമാണ് അദ്ദേഹത്തിന്റെത്. സിനിമയിൽനിന്നും സീരിയലിൽനിന്നും ലഭ്യമാകുന്ന കേവലമായ പ്രതിഫലമാണ് ഇത്രയുംകാലം അദേഹത്തിന്റെ ജീവിതത്തെമുന്നോട്ട് കൊണ്ടുപോയിട്ടുള്ളത്. അസുഖംഭേദമായിപൂർവ്വാധികം ശക്തിയോട്കൂടി തിരിച്ചുവരാൻ അദ്ദേഹത്തിന് സാദ്ധ്യമാകേണ്ടതുണ്ട്. അതിന് അദ്ദേഹത്തെ സഹായിക്കാൻ അദ്ദേഹത്തെ സ്നേഹിക്കുന്നവർ മനസ്സറിഞ്ഞ് മുന്നിട്ടിറങ്ങേണ്ടതുണ്ട്.ആയിരക്കണക്കിന് അനുയായികളുള്ള നിരവധിസംഘടനകൾ അദ്ദേഹംഉൾപ്പെടുന്ന കലാമേഖലയിലുണ്ട്. എല്ലാവരുംഒറ്റക്കെട്ടായി ഒരേമനസ്സോടെ ഇറങ്ങിതിരിച്ചാൽ അദ്ദേഹത്തെ നമുക്ക് രക്ഷിക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ ദൈന്യതനിറഞ്ഞ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റിടാൻ എന്നെ നിർബന്ധിതനാക്കിയിട്ടുള്ളത്.ജീവിക്കാൻ കൊതിക്കുന്ന പ്രിയപ്പെട്ട വിജയൻകാരന്തൂരിനെ നമുക്ക് ചേർത്ത്പിടിക്കാം.

വിജയേട്ടന്റെ തന്നെ വാക്കുകൾ താഴെ കൊടുക്കുന്നു

“പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. O+ve ആയ ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു …”

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.