പ്രസാധകയും എഴുത്തുകാരിയുമായ എം എ ഷഹനാസ് സംവിധായകനും ചലിച്ചിത്ര അക്കാദമി ചെയര്മാനുമായ രഞ്ജിത്തിനെതിരെ രംഗത്ത്. ഒരു പൊതുപരിപാടിയിൽ കുടിച്ചു ലക്കുകെട്ട് തന്റെ സമീപത്തു വന്നിരുന്നതായും അദ്ദേഹത്തെ നാറിയിട്ടു അവിടെ ഇരിക്കാൻ പോലും സാധിച്ചില്ല എന്നും ഷഹനാസ് പറയുന്നു. ഒരിക്കൽ ഒരു അതിജീവിതയെ ഐ എഫ് എഫ് കെ വേദയില് കൊണ്ടുവന്നിരുത്തി അദരിച്ചപ്പോള് അദ്ദേഹത്തെ ബഹുമാനത്തോടെയാണ് കണ്ടിരുന്നതെന്നും പഴയൊരു കലാകരാന്റെ ഓര്മപുതുക്കുന്ന ചടങ്ങിന് ക്ഷണിതാവായി അദ്ദേഹം വേദയില് എത്തിയത് മദ്യപിച്ച് ലക്ക് കെട്ടായിരുന്നു എന്നും കഴിഞ്ഞ കാലങ്ങളിൽ ചരിത്രമെഴുതിയ എസ് എഫ് ഐ യുടെ തോളിൽ കയറി ഇരുന്നാലും കൂവി തോൽല്പിക്കുന്ന ഒരു യുവ ജനത തനിക്കൊക്കെ ശേഷം ഇവിടെ പടർന്നു പന്തലിക്കുന്നു എന്ന ഭീഷണിയാണ് ഓർത്ത് വെച്ചോളൂ… സ്ത്രീവിരുദ്ധനും മദ്യവും മറ്റു പലതും പേറുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തേ..എന്നുമാണ് എം എ ഷഹനാസ് ഫേസ്ബുക്കിൽ കുറിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം
എം എ ഷഹനാസ്
ചില കൂവലുകൾ മാത്രമേ വ്യക്തിപരമായി ആനന്ദിപ്പിക്കാറുള്ളു…അത് പണ്ടൊക്കെ സ്കൂളിൽ ഒട്ടും ഇഷ്ടമല്ലാത്ത അധ്യാപകർ, കുട്ടികളെ അത്രയേറെ ബുദ്ധിമുട്ടിക്കുന്നവർ ഒക്കെ വരുമ്പോൾ കുട്ടികൾ കൂക്കി വിളിക്കുന്ന പോലെ ഒക്കെ ഉള്ളത് …

അത്തരം ഒരു ആനന്ദ കൂവൽ ഇപ്പോൾ അടുത്ത് കേട്ടത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരെ ഉള്ള കൂവൽ ആണ്…ആ കൂവൽ വെറുമൊരു കൂവൽ ആയിരുന്നു എന്ന് തോന്നാൻ മാത്രം അയാളും ബാക്കിയുള്ളവരും വെറും വിഡ്ഢികൾ അല്ല… പിന്നീട് അവിടെ പിടിച്ചു നിൽക്കാൻ അങ്ങേര് വിളമ്പിയ എസ് എഫ് ഐ പുരാണം കേട്ട് എസ് എഫ് ഐ ക്കാർ വരെ ആർത്ത് ചിരിക്കും എന്നുള്ളത് ഉറപ്പാണ്… കാരണം യഥാർത്ഥത്തിൽ ആ കൂവൽ എസ് എഫ് ഐ ക്കാരുടേത് തന്നെയാണ്…
പണ്ട് സിനിമ മേഖലയിലെ ഒരു അതിജീവിതയെ അദ്ദേഹം ഒരു പ്രധാന വേദിയിൽ കൊണ്ടു വന്നപ്പോൾ ഞാൻ അടക്കമുള്ള പെണ്ണുങ്ങൾ വീട്ടിൽ നിന്ന് ആണെങ്കിൽ പോലും ഇരുന്നിടത്ത് നിന്ന് ഒന്ന് പൊങ്ങി അങ്ങേരെ അങ്ങ് വല്ലാതെ ബഹുമാനിച്ചിരുന്നു. അതിന് ശേഷം ഇങ്ങേരു ഉള്ള പരിപാടിയിൽ എനിക്കും ഒരു അവസരം കിട്ടി…സന്തോഷം തോന്നിയ നിമിഷങ്ങൾ. കഴിഞ്ഞ വർഷം റംസാനിൽ ആയിരുന്നു ആ ചടങ്ങ്. കോഴിക്കോട് മൺമറഞ്ഞു പോയ ഒരു കലാകാരന്റെ പേരിലുള്ള അവാർഡ്, കോഴിക്കോട് തന്നെയുള്ള മുതിർന്ന ഒരു കലാകാരന് നൽകുന്ന ചടങ്ങിൽ എം എൽ എ അടക്കം ഉള്ളവർ അതിഥി ആയിട്ടുള്ളവർ ഉണ്ട്.
അതിജീവിതയെ ഒരു പ്രധാന വേദിയിൽ കൊണ്ടുവന്ന അങ്ങേര് ഇപ്പോൾ വരുമല്ലോ ഓർത്തപ്പോൾ ‘ഹൗ കുളിരു കോരിയിരുന്നു…’ എന്നാൽ എല്ലാവരും എത്തിയിട്ടും കോഴിക്കോട് അങ്ങാടിയിൽ താമസിക്കുന്ന ഇങ്ങേരു മാത്രം വരുന്നില്ല… തുടർന്ന് കുറച്ചു കഴിഞ്ഞപ്പോൾ അങ്ങേര് എത്തി.എന്റെ തൊട്ടടുത്ത സീറ്റിലായി ഇരുന്നു…
സത്യം പറയാലോ മദ്യപിച്ചു ലക്കുകെട്ട് വന്നിരുന്ന അദ്ദേഹത്തെ നാറിയിട്ട് അവിടെ ഇരിക്കാൻ പോലും വയ്യായിരുന്നു…ഒരു വേദിയിൽ കാണിക്കേണ്ട ഒരു മര്യാദയും ഇല്ലാതെ ഇയാൾ ഇതെന്താ ഇങ്ങനെ? അന്ന് ഓർക്കുകയും ചെയ്തു…വിഷമം തോന്നി. പിന്നെ തോന്നി ഈ ബിംബങ്ങൾ ഒക്കെ ഇങ്ങനെ തന്നെയെന്ന്…തകർന്ന് വീഴാൻ ആണ് ഇവർക്കൊക്കെ യോഗം എന്നും 😂

ഒരിക്കൽ മാത്രമേ ഇയാളുടെ പേര് ഒരു പോസ്റ്റിൽ ഞാൻ വലിച്ച് ഇട്ടിട്ടുള്ളു…(എന്നിട്ട് എന്നെ എല്ലാരും കൂടെ അങ്ങ് പിടിച്ചു തിന്നു 😂)ഇന്ന് വീണ്ടും ആവർത്തിക്കാതെ പോയാൽ അത് മനസാക്ഷിക്ക് നിരക്കാത്തത് ആയി പോകും….
എനിക്ക് നേരെ നടന്ന അതിക്രമത്തിൽ ഞാൻ പരാതി കൊടുത്ത് കോഴിക്കോട് പോലിസ് അറസ്റ്റ് രേഖപെടുത്തിയ വി ആർ സുധീഷിനെ പല പ്രസാധനശാലകളും പുസ്തകം വാങ്ങി ആഘോഷമാക്കിയിരുന്നു. എന്തിന് ഏറെ പറയുന്നു എന്റെ രാപ്പലുകൾ ഞാൻ അധ്വാനിച്ച ഞാൻ മുൻപ് ജോലി ചെയ്ത സ്ഥാപനം പോലും അയാളെ നെഗറ്റീവ് മാർക്കറ്റിംഗ് ഭാഗമായി ആഘോഷിച്ചു…അത് പോലെ കോഴിക്കോട് ഉള്ള പെൺപ്രസാധകർ അടക്കം തന്നെ അയാളെ ആഘോഷിച്ചു കൊണ്ടിരിക്കുന്നു….അതൊന്നും എനിക്ക് അശേഷം വിഷമം ഉണ്ടാക്കിയിട്ടില്ല കാരണം അതൊക്കെ ഞാൻ പ്രതീക്ഷിക്കുന്നു…
ഞാനും അയാളും ഉള്ള അന്തരം ഏറെയാണ്. പാരമ്പര്യത്തിന്റെ,പണത്തിന്റെ, അധികാരത്തിന്റെ ഒക്കെ….ഇതൊക്കെ സംഭവിക്കും എന്നുള്ളതും ഉറപ്പായിരുന്നു. സത്യത്തിൽ ഇതിനു മുകളിൽ തന്നെ പ്രതീക്ഷിച്ചിരുന്നു..എന്നാൽ മറ്റൊരു കാര്യം ഇവരൊക്കെ സ്വന്തം സ്ഥാപനത്തിന്റെ “കച്ചവടത” ഒക്കെ നടത്തിയപ്പോൾ ഇങ്ങേരെ വിളിച്ചില്ല. അത് എന്നോടുള്ള മര്യാദയല്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. അത് മുഴുവൻ സ്ത്രീകളോട് ഉള്ള മര്യാദയാണ്…. പറഞ്ഞു വരുന്നത് അതിനും മീതെ മദ്യവും മദിരാശിയും നൽകുന്ന ബന്ധങ്ങളുടെ തീവ്രതയെ കുറിച്ചാണ്… മീ ടു പരാതി നിലനിൽക്കുന്ന പലരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ മാറ്റി നിർത്തിയപ്പോൾ വി ആർ സുധീഷ് അവിടെ ഒക്കെയും എങ്ങനെ പരിഗണിക്കപെട്ടു? അത് മദ്യവും മറ്റു പലതും പേറുന്നവർക്ക് ഈ സർക്കാറും നൽകുന്ന വലിയ സപ്പോർട്ട് ഇത്തരത്തിലുള്ള വേട്ടനായ്ക്കൾക്ക് ആണ് എന്നുള്ള മറുപടി തന്നെയാണ് ….
ഈ കൂവൽ താങ്കൾ ഏത് ചിരിയിൽ ഒതുക്കി ജാള്യത മറച്ചാലും, അതല്ല കഴിഞ്ഞ കാലങ്ങളിൽ ചരിത്രമെഴുതിയ എസ് എഫ് ഐ യുടെ തോളിൽ കയറി ഇരുന്നാലും കൂവി തോൽല്പിക്കുന്ന ഒരു യുവ ജനത തനിക്കൊക്കെ ശേഷം ഇവിടെ പടർന്നു പന്തലിക്കുന്നു എന്ന ഭീഷണിയാണ് ഓർത്ത് വെച്ചോളൂ… സ്ത്രീവിരുദ്ധനും മദ്യവും മറ്റു പലതും പേറുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തേ………
8 Responses
A publicity campaign…
Truth remains truth always,
Truthful can never run away from response
Truly genuine souls captions,
Trusts, even beyond being all venturesome!
Congratulations
അയാളെ കുറ്റം പറയുകയോ ഇത്തരം ഭാഷയിൽ വിമർശിക്കുവാനോ ഉള്ള ധാർമ്മീകമായ ഒരവകാശവും ഈ ഡയലോഗ് ഡെലിവറി ചെയ്ത വ്യക്തിക്കില്ല.അതേകുറിച്ച് കൂടുതൽ പറയുന്നില്ല.കാരണം അതിൻറെ പേരിൽ കെട്ടുകഥകളും അവഹേളനവും ഇതൊപ്നും പോരാഞ്ഞിട്ട് കേസും കൊടുക്കുന്നതിൽ ഉഗ്രയാണ് ഈ വിശിഷ്ടവ്യക്തി.
There is no known incidents where I know Ranjith has misbehaved with any women
അയാൾ മദ്യപിച്ചു കാണും.. നിന്നെ കയറി പിടിച്ചില്ലല്ലോ… മദ്യം ഒക്കെ ഇവിടെ സർക്കാർ വിൽക്കുന്നത് ആണ്. വേറേ വിശേഷം ഒന്നും ഇല്ലല്ലോ.. അല്ലേ… 😄😄
എന്റെ നാട്ടിൽ കുറുക്കന്മാരാണ് സ്വന്തം വർഗ്ഗക്കാരെ കാണുമ്പോൾ ഓരിയിടാറ്.
നാടൻ പട്ടികൾ തന്നെ കാണുമ്പോൾ കുരക്കാറുണ്ടെന്ന് ഒരുത്തൻ പറഞ്ഞതായറിഞ്ഞു!!!!!!!!!
നായകളുടെ ഒരു ബുദ്ധിയേ 😂
Madiyam manathathinu >ithrem veno. Atho mattenthengilum sambhavicho.