കേരളത്തിലെ ദളിതരിൽ ഭൂരിഭാഗത്തിനും സംഘപരിവാറിനോട് ആഭിമുഖ്യം ഇല്ലാത്തവരാണ്, ഒരാൾ ചെയ്ത തെറ്റിന് ദളിതരെയും കോളനിവാസികളെയും അടച്ചാക്ഷേപിക്കരുത്

0
106
M K Jayakumar 
മലയാളികളോടാണ്,
മനുഷ്യരോടാണ്,
വിശിഷ്യാ മുസ്ലിം സുഹൃത്തുക്കളോടാണ്:
കേരളത്തിൽ ഏതാണ്ട് മുപ്പത്തയ്യായിരത്തോളം ദലിത് കോളനികളുണ്ട്. കേരളത്തിലെ ദലിതരിൽ 99%-വും വസിക്കുന്നത് ഈ കോളനികളിലാണ്. അതിൽ തന്നെ 98%-ലധികവും ഹിന്ദുത്വ രാഷ്ട്രീയത്തോടും സംഘപരിവാർ പ്രസ്ഥാനങ്ങളോടും അകലം പാലിക്കുന്നവരാണ്. അവരെല്ലാം പൗരത്വ ഭേദഗതി ബില്ലിനെ ഒരു തരത്തിലും അനുകൂലിക്കുന്നവരുമല്ല.സമൂഹത്തിൻറെ വംശീയ അവഗണകൾ ഓരോ സെക്കൻഡിലും അനുഭവിക്കുന്നവരെന്ന നിലയിൽ, അവർ മുസ്ലിങ്ങളെന്നല്ല ഒരു മനുഷ്യരേയും വംശഹത്യ ചെയ്യുന്നതിനേയോ, അപഹസിക്കുന്നതിനേയോ അനുകൂലിക്കില്ല. ദലിതരിലെ വളരെ ചെറിയ ശതമാനം, അതായത് നമുക്ക് എണ്ണാൻ സാധിക്കുന്ന അത്രയും ആളുകൾ മാത്രമാണ് ബി.ജെ.പിക്ക് ഒപ്പം കേരളത്തിൽ ഉള്ളത്. ‘പട്ടികജാതി മോർച്ചറി’യിൽ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന അവരാകട്ടെ പെട്ടന്നങ്ങനെ വെളിച്ചപ്പെടാറും പ്രതികരിക്കാറുമില്ല.
.
പറയാനുള്ളത്, ഇന്നലെ പ്രകോപനപരമായ വീഡിയോ ഇറക്കിയ ശ്രീജിത്ത് രവീന്ദ്രൻ എന്ന കറുത്ത തൊലിക്കാരനെ ‘കോളനി വാണം’, ‘ഹരിജൻ കോളനി’, ‘കോളനി കഞ്ചാവ്’, ‘കോളനി വെടിയുടെ മകൻ’ എന്നൊക്കെയുള്ള വംശീയ അധിക്ഷേപം നടത്തിയ മുസ്ലിം നാമധാരികളോടും, ഇതേ ആക്ഷേപം നടത്തിയിറക്കിയ മറുപടി വീഡിയോ ആഘോഷിച്ചവരോടുമാണ്. അയാളുടെ തൊലിക്കറുപ്പ് കണ്ടു മേൽപ്പറഞ്ഞ അധിക്ഷേപങ്ങൾ നടത്തിയവർ ഒന്നോർക്കണം പൗരത്വ നിയമത്തിനെതിരേയും, മുസ്ലിം വംശഹത്യയിൽ പ്രതിക്ഷേധിച്ചും തെരുവിലിറങ്ങിയ ദലിതരിൽ 100%-വും നിങ്ങളീ അധിക്ഷേപിക്കുന്ന കോളനിവാസികൾ തന്നെയാണ്. കോളനിവാണങ്ങൾ എന്നാക്ഷേപിക്കുന്നതിനു മുന്നേ പ്രിയ മുസ്ലിം സഹോദരങ്ങൾ അതുകൂടി ചിന്തിക്കണം.
പറഞ്ഞു വരുന്നത്, ദലിതർക്കൊപ്പം തോളോട് തോൾ ചേരാൻ വരുമ്പോൾ മനസ്സിലെ സവർണ്ണ ബോധം കളഞ്ഞിട്ടു വരണമെന്നാണ്. ഇല്ലങ്കിൽ ”തോളോട് തോൾ ചേർക്കും, ദലിതരൊഴികെ” എന്ന ബോർഡ് കഴുത്തിൽ തൂക്കിയാലും മതി.
Advertisements