fbpx
Connect with us

Music

ഒരു ആൽമരത്തിനു താഴെ മറ്റൊരാൽമരം വളരുകയില്ല എന്ന പ്രകൃതിനിയമം മാറ്റിമറിച്ച ഭാവഗായകൻ

ഒരു ആൽമരത്തിനു താഴെ മറ്റൊരാൽമരം വളരുകയില്ല എന്ന പ്രകൃതിനിയമം മാറ്റിമറിച്ച ഭാവഗായകൻ – പി.ജയചന്ദ്രൻ എന്ന പാലിയത്ത് ജയചന്ദ്രൻ – യേശുദാസ് എന്ന വൻ ആൽമരത്തിന്

 148 total views

Published

on

*എം.നന്ദകുമാർ 

ഒരു ആൽമരത്തിനു താഴെ മറ്റൊരാൽമരം വളരുകയില്ല എന്ന പ്രകൃതിനിയമം മാറ്റിമറിച്ച ഭാവഗായകൻ – പി.ജയചന്ദ്രൻ എന്ന പാലിയത്ത് ജയചന്ദ്രൻ – യേശുദാസ് എന്ന വൻ ആൽമരത്തിന് പിന്നാലെ പടർന്നു പന്തലിച്ച മറ്റൊരാൽമരം തന്നെയായിരുന്നു പി.ജയചന്ദ്രൻ എന്ന മലയാള ഭാവഗായകൻ – കേരളത്തിലാദ്യമായി സംസ്ഥാനതല യുവജനോൽസവം നടക്കുന്നത് 1958 ൽ തിരുവനന്തപുരം മോഡൽ സ്ക്കൂളിൽ വെച്ചായിരുന്നു – ലളിതസംഗീതത്തിൽ ഫോർട്ട് കൊച്ചിയിൽ നിന്നെത്തിയ യേശുദാസ് ഒന്നാംസ്ഥാനം നേടിയപ്പോൾ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്ക്കൂളിലെ ജയചന്ദ്രൻ രണ്ടാം സ്ഥാനം നേടി. ഈ ജയചന്ദ്രൻ തന്നെ മൃദംഗവാദനത്തിൽ ഒന്നാമനായി _ ചരിത്രം അന്നുയർത്തിയ പൊൻതിളക്കം ഇന്നും ഉജ്ജ്വല പ്രഭയോടെ നമ്മൾ കണ്ടു കൊണ്ടേയിരിക്കുന്നു –

1960കൾ മുതൽ യേശുദാസും ജയചന്ദ്രനും പാടിയ പാട്ടുകൾ ഇന്നും ശരാശരി മലയാളിയുടെ ജീവിതത്തിൽ പിന്നണി പാടുന്നു – യേശുദാസിൻ്റെ അദ്ഭുതകരമായ വളർച്ചയെപ്പറ്റി പലരും എഴുതി – തൊട്ടുപിന്നാലെ മലയാളത്തിൻ്റെ സൗഭാഗ്യമായിവന്ന ജയ ചന്ദ്രനെ ക്കുറിച്ചാരും അധികമെഴുതിയതുമില്ല – 1965 ൽ മദിരാശി നഗരത്തിൽ ജീവിതവഴി തേടിയെത്തിയ ജയചന്ദ്രൻ്റെ താമസം നുങ്കമ്പാക്കത്തുള്ള അമ്മാവൻ്റെ വസതിയിലായിരുന്നു – ആ സമയത്ത് ഇന്ത്യാ-പാക് യുദ്ധ ഫണ്ടിലേയ്ക്കുള്ള ധനശേഖരണാർത്ഥം നടത്തിയ ഗാനമേളയിൽ പാടാൻ ഒരവസരം ലഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ എം-ബി – ശ്രീനിവാസൻ്റെ നേതൃത്വത്തിലുള്ള ഈ ഗാനമേളയിൽ പങ്കെടുക്കേണ്ടിയിരുന്ന യേശുദാസിന് അവിടെ എത്താൻ കഴിഞ്ഞില്ല – അങ്ങിനെ അദ്ദേഹം പാടേണ്ടിയിരുന്ന ചൊട്ട മുതൽ ചുടല വരെ [ പഴശ്ശിരാജ എന്ന പഴയ ചിത്രത്തിലെ ] ഗാനം ജയചന്ദ്രൻ പാടി. ഗാനമേളയിലെ പാട്ടുകൾക്ക് ജയചന്ദ്രനെ എല്ലാവരും അഭിനന്ദിച്ചു.

ഈ ഗാനമേളയുടെ ഓർക്കെസ്ട്രയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത് ആർ.കെ.ശേഖർ എന്ന സംഗീത സംവിധായകനും [ എ – ആർ – റഹ്മാൻ്റെ പിതാവ് ] ജയചന്ദ്രൻ പാടിയ ചൊട്ട മുതൽ ചുടല വരെ എന്ന ഗാനം വയലാറിൻ്റെ രചനയിൽ ആർ കെ – ശേഖറിൻ്റെ ഈണത്തിൽ കേരളത്തിൽ റേഡിയോവഴി പടർന്ന കാലമാണ്. ഗാനമേള സദസിലുണ്ടായിരുന്ന ആർ.എസ്.പ്രഭു . സംവിധായകൻ വിൻസൻ്റ്മാസ്റ്റർ – ശോഭനാ പരമേശ്വരൻ നായർ എന്നിവർ അവരുടെ പുതിയ ചിത്രമായ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലേയ്ക്ക് പിന്നണിപാടാൻ ക്ഷണിച്ചു.1965 അവസാനം മദിരാശി രേവതി സ്റ്റുഡിയോയിൽ നടന്ന റെക്കോഡിംഗ് – ചലച്ചിത്ര സർവ്വകലാശാലയെന്ന് വിശേഷിപ്പിക്കാവുന്ന കവി പി.ഭാസ്കരൻ മാസ്റ്റർ രചിച്ച് ബി.എ.ചിദംബരനാഥ് ഈണം നൽകിയ ഒരു മുല്ലപ്പൂമാലയുമായ് എന്ന യുഗ്മഗാനം പ്രേമ എന്ന ഗായികയുമൊത്ത് പാടി. പാടി മടങ്ങി – പക്ഷെ വിൻസൻ്റ് മാസ്റ്ററും ശോഭനാ പരമേശ്വരൻ നായരും ജയചന്ദ്രനെ ചലച്ചിത്ര സംഗീതദേവസന്നിധിയായ ദേവരാജൻ മാസ്റ്ററുടെ പക്കലെത്തിച്ചു. ദേവരാജൻ മാസ്റ്റർക്ക് വെള്ളക്കള്ളിമുണ്ടും മുറിക്കൈയ്യൻ ബനിയനുമാണ് വേഷം – തല ഒരു കെയ്യിൽ താങ്ങി കട്ടിലിൽ ചെരിഞ്ഞു കിടക്കുന്ന ദേവരാജൻ മാഷ് ജയചന്ദ്രനോട് ചോദിച്ചു. ” കർണാടകസംഗീതം അഭ്യസിച്ചിട്ടുണ്ടോ?” വർഷങ്ങളോളം മൃദംഗം മാത്രം അഭ്യസിച്ച ജയചന്ദ്രൻ വായ്പാട്ട് പഠിച്ചിട്ടില്ല – ഇല്ല – മറുപടി നൽകി – ” സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല ” ദേവരാജൻ മാസ്റ്ററും പ്രഖ്യാപിച്ചു. യാതൊരു ഭാവവ്യത്യാസവും കൂടാതെ ജയചന്ദ്രൻ നിന്നു –

Advertisementകാരണം താൻ മദിരാശിയിലേയ്ക്ക് ബി എസ് സി ബിരുദവുമായി എത്തിയത് പാടാനല്ല എന്ന അറിവ് ജയചന്ദ്രനുണ്ടായിരുന്നു.” ഒരു കാര്യം ചെയ്യ് ” പെട്ടെന്ന് ദേവരാജൻ മാസ്റ്ററുടെ ഗംഭീര സ്വരം – “നാളെ നീ കമ്പനിയിലേയ്ക്ക് വാ – ഒന്നു പാടിച്ചു നോക്കാം ” മിഴിച്ചു നിന്ന ജയചന്ദ്രനോട് ദേവരാജൻ മാസ്റ്റർ വീണ്ടും സ്വരമുയർത്തി ” എന്താ മനസിലായില്ലേ? നാളെ കമ്പനിയിലെ റിഹേഴ്സൽ നടത്തുന്ന ഇടത്തേയ്ക്ക് വരണം – വെറുതേ ഒന്നു പാടിച്ചു നോക്കാം. ജയചന്ദ്രൻ തല കുലുക്കി മടങ്ങി – പഴശ്ശിരാജയിലെ “ഒരു മുല്ലപ്പുമാലയുമായ്” എന്ന ഗാനത്തിൻ്റെ റെക്കോഡിംഗിന് ശേഷം തൊണ്ടയിൽ നിന്നും ശബ്ദം വരുന്നില്ലായെന്ന് സ്വയം ആരോപിച്ച ജയചന്ദ്രനെ ഹൃദയാലുക്കളായ വിൻസൻ്റ്മാസ്റ്ററും ശോഭനാ പരമേശ്വരൻ നായരും വിട്ടില്ല” പുതിയൊരു പയ്യനുണ്ട്- ഭംഗിയായി അവൻ പാടണുണ്ട് ” അവർ ദേവരാജൻ മാസ്റ്ററോട് പറഞ്ഞു. പക്ഷെ അത്ര സൗമ്യതയില്ലാത്ത ദേവരാജൻ മാസ്റ്ററുടെ ആദ്യ കാഴ്ചവട്ടത്തിൻ്റെ ഘട്ടമോർത്ത് ജയചന്ദ്രൻ നാണം കെടേണ്ടതില്ലെന്നു കരുതി ഉൾവലിഞ്ഞു നിന്നു.

പക്ഷെ ഒരു കാലഘട്ടത്തിൻ്റെ നിഷ്ക്കളങ്കത ജയചന്ദ്രനെ തേടി വന്നു – ദേവരാജൻ മാസ്റ്റർ ജയചന്ദ്രനെ വിളിക്കാൻ ആളെ പറഞ്ഞു വിട്ടു.മദിരാശിയിലെ വിജയാ ഗാർഡൻസ് സ്റ്റുഡിയോയിലെ റെക്കോഡിംഗ് കമ്പനിയിലെ പാട്ടുമുറിയിലെത്തിയ ജയചന്ദ്രൻ ഭവ്യതയോടെ നിന്നു – ഇരിക്കാൻ മാസ്റ്റർ പറഞ്ഞു – ചെറുപ്പക്കാരനായ ഒരാൾ ഹാർമോണിയക്കട്ട കളിലൂടെ തലങ്ങും വിലങ്ങും കൈകൾ പായിക്കുന്നു – [ ഇത് ആർ.കെ. ശേഖറാണെന്ന് പിന്നീടാണ് ജയചന്ദ്രന് മനസിലായത് ]ആ നാദത്തിനൊപ്പം മാസ്റ്ററുടെ മധുര ശബ്ദവും – “താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ ” ഇമ്പമാർന്നൊരു പ്രേമഗാനം – ജയചന്ദ്രൻ ഏറ്റു പാടി – പിന്നെ വായിച്ചു – പഠിച്ചു – ഗുരുകുല പഠനം – കളിത്തോഴൻ എന്ന ചിത്രത്തിലെ താരുണ്യം തന്നുടെ എന്ന ഗാനവും മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു – എന്ന ഗാനവും പാടിച്ചു. മഞ്ഞലയിൽ എന്ന ഗാനം യേശുദാസാണ് പാടുകയെന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞു. മഞ്ഞലയിൽ പാടും തോറും ആ ഗാനത്തോട് ജയചന്ദ്രൻ അലിഞ്ഞു ചേരുകയായിരുന്നു. റിഹേഴ്സലിന് ശേഷം മൈക്കിൽ രണ്ടോ മൂന്നോ പ്രാവശ്യം പാടിക്കും – ഗായകൻ റെക്കോഡിംഗിന് അർഹനായി എന്നാണതിനർത്ഥം – അങ്ങിനെ താരുണ്യം തന്നുടെ താമരപ്പൂങ്കാവനത്തിൽ എന്ന ഗാനം റെക്കോഡ് ചെയ്തു.

കുറച്ചു കഴിഞ്ഞ് മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം മൈക്കിലൂടെ പാടാൻ ദേവരാജൻ മാസ്റ്റർ ജയചന്ദ്രനോട് ആവശ്യപ്പെട്ടു. പല തവണ പാടി നടന്ന പാട്ടായതു കൊണ്ട് ജയചന്ദ്രൻ മടികൂടാതങ്ങു പാടുകയും ചെയ്തു. എന്നിട്ടും ഉളളിൽ സംശയം “യേശുദാസ് പാടേണ്ട പാട്ട് എന്നെ കൊണ്ടെന്തിന്?” ഈ ഗാനത്തിന് ഫ്ലൂട്ട് പാടിയത് പ്രസിദ്ധ സംഗീതജ്ഞൻ എൻ.രമണി_ തബലയാവട്ടെ തബലയിൽ കവിത ചൊല്ലുന്ന തബല ലക്ഷ്മണനും _ ജയചന്ദ്രൻ്റെ സംശയവും മാറുന്നില്ല. പക്ഷെ ആ പാട്ട് പാടിയപ്പോൾ മനസിലൂടെ നിലാവൊഴുകുകയായിരുന്നുവെന്ന് ജയചന്ദ്രൻ ആത്മകഥയിലെഴുതി. പാടിയ ശേഷം സംവിധായകൻ എം.കൃഷ്ണൻനായരെ [ മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ ശ്രീ.കെ.ജയകുമാറിൻ്റെ പിതാവ് ] കണ്ട ജയചന്ദ്രൻ ദാസേട്ടൻ ഈ പാട്ട് പാടാനെപ്പോൾ വരുമെന്ന് ചോദിച്ചു. ചിരിയോടെ അദ്ദേഹം പറഞ്ഞു – എടാ ആ പാട്ട് നീ പാടി ക്കഴിഞ്ഞു- അതാണ് ദേവരാജൻ മാസ്റ്റർ – ഇനി എന്തെല്ലാം വിദ്യകൾ കാണാനിരിക്കുന്നു – മാസ്റ്ററുടേതായി ” ജയചന്ദ്രൻ ജീവിതത്തിലേറ്റവും കൂടുതലായി ആശ്ചര്യപ്പെട്ട നിമിഷം – മലയാളത്തിൻ്റെ പുണ്യം – മല്ലികപ്പൂവിൻ്റെ മധുരഗന്ധം പടർന്നു – 1944 മാർച്ച് 3ന് എറണാകുളം രവിപുരത്ത് തൃപ്പൂണിത്തുറ കോവിലകത്ത് രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ – പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി പ്പിറന്ന ജയചന്ദ്രൻ ഇന്നും നമുക്ക് പിന്നണി പാടുന്നു.

ദേവരാജൻ മാസ്റ്ററെന്ന സംഗീതജ്ഞനേയും വിൻസൻ്റ്മാസ്റ്ററെയും ശോഭനാ പരമേശ്വരൻ നായരേയും പ്രണമിക്കുന്നു – ഒരു കാലം കൂട്ടുകൂടിയവരെല്ലാം പ്രതിഭകളായിരുന്നു – പ്രതിഭകളെല്ലാം കൂട്ടുകൂടിയിരുന്നു – ഒരു കാലഘട്ടത്തിൻ്റെ നിഷ്ക്കളങ്കത – പുണ്യം* * ജയചന്ദ്രൻ 1966-67 ഘട്ടത്തിൽ ചലച്ചിത്ര പിന്നണി സംഗീതയാത്ര തുടങ്ങിയ ശേഷം 1985-86 ൽ വന്ന നടൻമാർ വരെ പത്മശ്രീയ്ക്ക് അർഹരായി – അധികമെഴുതപ്പെടാതെ പോയതു കൊണ്ടാവാം പി.ജയചന്ദ്രന്ഇന്നും പത്മ പുരസ്കാരം അന്യമായിരിക്കുന്നത്.ഇതേപ്പറ്റി ചോദിച്ചാൽ അദ്ദേഹം ചിരിയോടെ മാത്രം നേരിടും സമാഹരണം

Advertisementഎം.നന്ദകുമാർ – 9446155544

 149 total views,  1 views today

Advertisement
Entertainment7 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International7 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment7 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching7 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment8 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment9 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment9 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment9 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment10 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football11 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment11 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

Entertainment17 hours ago

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment18 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement