Featured
വടക്കൻ വീരഗാഥ സിനിമയ്ക്ക് പിന്നിലെ സുരേഷ്ഗോപിയുടെ അസഹിഷ്ണുത എന്തായിരുന്നു ?
ഒരു വടക്കൻ വീരഗാഥ – ചരിത്രചിത്രത്തിൻ്റെ 32 വർഷങ്ങൾ – ഇന്നും തുടരുന്ന വിസ്മയ ചരിത്രം – വെള്ളിത്തിര വിട്ട് കഥയും കഥാപാത്രങ്ങളും കൂട്ടത്തോടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക്
238 total views

എം.നന്ദകുമാർ
ഒരു വടക്കൻ വീരഗാഥ – ചരിത്രചിത്രത്തിൻ്റെ 32 വർഷങ്ങൾ – ഇന്നും തുടരുന്ന വിസ്മയ ചരിത്രം – വെള്ളിത്തിര വിട്ട് കഥയും കഥാപാത്രങ്ങളും കൂട്ടത്തോടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിയ എം.ടി-ഹരിഹരൻ ചിത്രം – ഒരു തലമുറയുടെ നാവിൽ നിറഞ്ഞ പാട്ടും സംഭാഷണങ്ങളും പിന്നാലെ വന്ന സ്മാർട്ട് ഫോൺ തലമുറയും ഏറ്റെടുത്ത വീരഗാഥ ഇന്നും അദ്ഭുതമായി ത്തുടരുന്നുവെന്നതാണ് ഇതിൻ്റെ വൈശിഷ്ട്യവും.കലാമൂല്യവും പ്രദർശനവിജയവും ഒത്തൊരുമിച്ചു ചേർന്ന അത്യപൂർവ്വ ചിത്രം. വടക്കൻ പാട്ടുകളെക്കുറിച്ച് കേരളം അതുവരെ പ്രതീക്ഷിക്കാതിരുന്ന ഒരു ചിത്രനിലവറ – തുറന്നപ്പോൾ ഓരോ മലയാളിയും സ്വയം മറന്നു – എല്ലാ വടക്കൻ പാട്ടുകളിലും സ്ഥിരമായി ചിത്രീകരിക്കപ്പെട്ട വില്ലൻ കഥാപാത്രമായ ചന്തുവിലും നൻമയുടെ അംശം ഉണ്ടാകില്ലേ എന്ന ചെറിയ സംശയം ഗംഭീരമായൊരു തിരക്കഥയ്ക്ക് കാരണമായി. വടക്കൻ വീരഗാഥയുടെ പിറവി പോലും ചരിത്രമാണ്.
1980 കളുടെ മധ്യത്തിലാണ് പ്രേംനസീർ ഹരിഹരനോട് വടക്കൻപാട്ട് സിനിമയെന്തെങ്കിലും ചെയ്യണമെന്ന് നിർദ്ദേശിക്കുന്നത്.ഉദയാ സ്റ്റുഡിയോ അന്നുവരെ ചെയ്ത വടക്കൻപാട്ടു് കഥകളിൽ നിന്നും എന്തെങ്കിലും തരത്തിൽ വ്യത്യസ്ഥമായൊരു സിനിമ – നസീർ ഹരിഹരനോട് പറഞ്ഞു. തുടർന്ന് ഹരിഹരൻ ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലെത്തി വടക്കൻ ചിത്രങ്ങളെല്ലാം കണ്ടു തീർത്തു – ഒട്ടുമിക്ക കഥകളും വടക്കൻപാട്ട് ചിത്രങ്ങളായി വന്നതിനാൽ ആദ്യശ്രമം ഏതാണ്ട് വിട്ടു. പിന്നീട് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ മേൽ ചർച്ച തുടരവേ ഐ.വി.ശശിയെന്ന മറ്റൊരു വിസ്മയ ചിത്രം – 1921- ഷൂട്ടിംഗ് തുടങ്ങിയ വിവരം അറിയുന്നത്. ഇതോടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രവും ഉടൻ വേണ്ടെന്ന തിരുമാനമെടുത്തു. ഈ സമയത്താണ് എം ടി ഹരിഹരൻ കൂടിക്കാഴ്ച – വടക്കൻപാട്ടിലെ ചന്തുവിൻ്റെ കഥ വ്യത്യസ്ഥമായ രീതിയിൽ അവതരിപ്പിക്കാമെന്ന എം ടി ആശയം ഹരിഹരൻ ഏറ്റെടുത്തു. ആദ്യ ചർച്ചയിൽത്തന്നെ സിനിമയുടെ രംഗങ്ങൾ അവരിൽ തെളിഞ്ഞു വന്നു – ചതിയൻ ചന്തുവിനെ മാറ്റി പ്രതിഷ്ഠിക്കുന്ന രീതി അതിൻ്റെ ന്യായാന്യായങ്ങളെക്കുറിച്ച് ചിന്തിച്ച പുതിയ ആവിഷ്ക്കാരം നൽകുകയായിരുന്നു. തിരക്കഥയും സംഭാഷണവും തൊട്ട് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പു് ഘട്ടങ്ങളിൽ മുഴുവൻ എം- ടി – ഹരിഹരൻ ടീം സൂക്ഷ്മത പുലർത്തി. എല്ലാറ്റിനും സർവ്വ പിന്തുണയുമായി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിൻ്റെ സാരഥി പി.വി.ഗംഗാധരൻ നിന്നു. തിരക്കഥ പൂർത്തിയായതോടെ ചന്തുവിൻ്റെ ആകാരഭംഗിയെ പ്രതിഫലിപ്പിക്കാൻ മമ്മൂട്ടിയ്ക്കേ കഴിയുള്ളൂവെന്ന് എം -ടി പറഞ്ഞു. ഹരിഹരനും അതേ അഭിപ്രായം.
അടുത്ത ചർച്ച – സിനിമയിലെ ഗാനങ്ങളെ കുറിച്ചായിരുന്നു – ഒഴുക്കുള്ള കഥയ്ക്ക് പാട്ട് തടസ്സമാകില്ലേ എന്ന ശങ്ക എം ടി ഹരിഹരനോട് പങ്കിട്ടു – 1986 ൽ ഇറങ്ങിയ നഖക്ഷതങ്ങൾ – പഞ്ചാഗ്നി എന്നീ ഹരിഹരൻ എം ടി ചിത്രങ്ങളിലെ ഒ_ എൻ – വി – ബോംബെ രവി കൂട്ടിൻ്റെ ഗാനങ്ങൾ കേരളം മുഴുവൻ കൊതിയോടെ മധുരിച്ചിറക്കിയ കാലം കൂടിയാണ് – ഗാനം വേണോയെന്ന എം -ടിയുടെ സംശയത്തെ ഹരിഹരൻ ബഹുമാനം കലർന്ന മന്ദഹാസം കൊണ്ടാണ് നേരിട്ടത്.[ കാരണം ഹരിഹരനെന്ന സംവിധായകനിൽ നിന്നും ജനം നിശ്ചയമായും പാട്ട് പ്രതീക്ഷിക്കും – ] [തിരക്കഥ വായിച്ച മമ്മൂട്ടിയ്ക്കും ഗാനത്തോട് യോജിപ്പില്ലായിരുന്നു – പഴുതുകൾ ഒന്നുമില്ലാത്ത – നല്ല ഒഴുക്കുള്ള തിരക്കഥയിലെന്തിന് ഗാനങ്ങൾ? എന്ന നിലയായിരുന്നു മമ്മൂട്ടിയ്ക്ക് “പാട്ട് പൂർണ്ണമായും ഒഴിവാക്കണം” മമ്മൂട്ടി പറഞ്ഞു. കഥയുമായി ഒത്തു പോകുന്നില്ലെങ്കിൽ ഗാനങ്ങൾ ഒഴിവാക്കാമെന്ന ഗ്യാരണ്ടി എം.ടിയ്ക്ക് നൽകി ഹരിഹരൻ സംവിധാനത്തിന് അങ്കം കുറിച്ചു.അന്ന് കോഴിക്കോട് കളക്ടറായിരുന്ന കെ. ജയകുമാർ [ സംവിധായകൻ എം.കൃഷ്ണൻ നായരുടെ മകനും പിൽക്കാലത്ത് കേരളത്തിൻ്റെ ചീഫ് സെക്രട്ടറിയും തിരൂർ തുഞ്ചൻ പറമ്പ് മലയാളം സർവ്വകലാശാല ആദ്യ വൈസ് ചാൻസലറുമായ ശ്രീ.കെ.ജയകുമാർ ഐ എ എസ് ] ഔദ്യോഗിക തിരക്കുകൾക്കിടയിലും പാട്ടിന് കൂട്ടായെത്തി.
ഹരിഹരൻ്റെ സ്നേഹഭീഷണിയിൽ പിറന്ന ചന്ദനലേപ സുഗന്ധം – [ അന്നത്തെ വടക്കൻ പാട്ടുകളിലെ നായിക നീരാട്ടിന് [ കുളി] സോപ്പ് ഉപയോഗിക്കില്ല – ചന്ദനലേപം ചാർത്തും – അതു കൊണ്ട് വരികളിൽ അവ ചേർത്തു – നായിക കുളപ്പുരയിൽ നീരാട്ട് കഴിഞ്ഞ് വരുന്ന രംഗത്ത് ] എന്ന ഗാനം ഇന്നും കേൾക്കുന്നു. ഒരു സംവിധായകനെന്ന നിലയിൽ ഹരിഹരനെ ഏറ്റവും അൽഭുതപ്പെടുത്തിയ സംഭാഷണങ്ങളായിരുന്നു വീരഗാഥയിലുടനീളം. ഹരിഹരൻ തന്നെ പറയുന്നു ” എവിടെ നിന്നാണ് എം ടി അത് സൃഷ്ടിച്ചതെന്നറിയില്ല – അദ്ദേഹത്തിൻ്റെ സരസ്വതീ വിലാസം തന്നെയായിരുന്നു വടക്കൻ വീരഗാഥ – ആകാംക്ഷയോടെ കാത്തിരിക്കുന്ന സീനുകൾ തിരക്കഥയെ വേറിട്ടു നിർത്തി. സിനിമയിലുടനീളം പ്രയോഗിച്ച ഭാഷയും വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു – മമ്മൂട്ടിയും മാധവിയും അരങ്ങു വാണു – അരിങ്ങോടർ എന്ന കഥാപാത്രത്തെ ക്യാപ്റ്റൻ രാജു അവിസ്മരണീയമാക്കിക്കൊണ്ട് എം.ടി.യേയും ഹരിഹരനേയും വിസ്മയിപ്പിച്ചു – Voice Modulation – അഥവാ ശബ്ദ പരിവർത്തനങ്ങളിലൂടെ മമ്മൂട്ടിയും ചരിത്രത്തിന് വഴിയിട്ടു – കോഴിക്കോട് കളക്ടറായിരുന്ന കെ.ജയകുമാറിൻ്റെ തിരക്ക് മൂലം കൈതപ്രത്തെ ക്കൊണ്ടും ഗാനരചന നടത്തിച്ചു – അവയും ഗംഭീരം – വലിയ കണ്ണപ്പച്ചേകവരായി ബാലൻ കെ നായരും ആരോമൽചേകവരായി സുരേഷ് ഗോപിയും നിറഞ്ഞാടി – അടുത്ത കാലത്ത് മൺമറഞ്ഞ കലാസംവിധായകൻ കൃഷ്ണമൂർത്തിയും സിനിമാറ്റോഗ്രാഫർ രാമചന്ദ്രബാബുവും വസ്ത്രാലങ്കാരം – നടരാജനും തങ്ങളുടേതായ മിടുക്കുകളൊക്കെയും ഹരിഹരന് കൈമാറി – അങ്ങിനെ ഒത്തിരിപ്പേർ ഒരേ മനസ്സും ഒറ്റക്കെട്ടുമായി അധ്വാനിച്ച ചിത്രം – പഴയ കാലത്തെ വേഷം മുതൽ കെട്ടിട നിർമ്മാണ രീതി വരെ പഴമയുടെ അഴക് കാത്തു – താരങ്ങളുടെ തലമുടിക്കെട്ട് – കുടുമ -കടുക്കൻ ഇവയിലൊക്കെ ഒരു ഭംഗിയുള്ള ആർക്കിയോളജി തന്നെ സൂക്ഷിച്ചു.
ചലച്ചിത്ര വിദ്യാർത്ഥികൾക്കിന്നും പാഠപുസ്തകമായി തുടരുന്ന ഒരു വടക്കൻ വീരഗാഥ 1989 ഏപ്രിൽ 14 ന് റിലീസ് ചെയ്തതു മുതൽ ചരിത്രമായി – മറ്റൊരു വിസ്മയം കൂടിയുണ്ട് ഇതിനു പിന്നിൽ – ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ വേളയിൽ ജൂറിയ്ക്ക് മുൻപാകെ തിരക്കഥയുടെ യഥാർത്ഥ കൈയ്യെഴുത്തു കോപ്പി സമർപ്പിക്കണം – ആ സമയത്ത് കൈയ്യെഴുത്തുപ്രതി ഡൽഹിയിലില്ലായിരുന്നു താനും – എം -ടി യുടെ കൈയ്യിലും ടി കൈയ്യെഴുത്തുപ്രതിയില്ല – വീഡിയോ കാസറ്റ് പ്ലെയർ ഇട്ട് ചിത്രം കണ്ടു കൊണ്ട് എം -ടി തന്നെ പകർത്തി കൈയ്യെഴുത്തുപ്രതിയുണ്ടാക്കി സമർപ്പിച്ചു – ദേശീയ അവാർഡുകൾ വാരിക്കൂട്ടിയതിന് പിന്നിൽ എം-ടി- യുടെ നിരന്തരമായ കർമ്മത്തിനും പങ്കുണ്ടെന്ന വസ്തുത മറക്കരുത് – 2014ൽ എം ടിയോടുള്ള ആദരസൂചകമായി കോഴിക്കോട് ടാഗോർ സെൻ്റിനറി ഹാളിൽ ” പ്രിയപ്പെട്ട എം ടി ” എന്ന പരിപാടിയുടെ ഭാഗമായി “ഒരു വടക്കൻ വീരഗാഥ ” പ്രദർശിപ്പിച്ചു. പുത്തൻ പടം റിലീസ് ചെയ്യുന്നതിൻ്റെ ഇരട്ടി ജനസമൂഹം ഇവിടേയ്ക്ക് ഒഴുകിയെത്തി._ മലയാളത്തിൽ ഒരു സിനിമയുടെ 25 വർഷങ്ങൾ സംബന്ധിച്ച് ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതും വടക്കൻ വീരഗാഥയ്ക്ക് മാത്രം സ്വന്തം – 1987 ൽ പട്ടാമ്പിയിൽ ജനിച്ച രാജീവ് മാങ്കോട്ടിലാണ് 1989 ൽ ഇറങ്ങിയ വിസ്മയഗാഥയുടെ ചരിത്രം 2015ൽ എഴുതിയത്. വടക്കൻ വീരഗാഥ റിലീസായ സമയത്ത് രണ്ടു വയസ് മാത്രം പ്രായമുള്ള രാജീവ് മാങ്കോട്ടിൽ കേരളത്തിലെ ബിരുദ പഠനശേഷം ന്യൂഡൽഹി ജാമിയ മിലിയ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവ്വകലാശാലയിൽ നിന്നും എം ഫില്ലും നേടി.ഇപ്പോൾ ഗവേഷണങ്ങളുമായി ഡൽഹിയിൽ – ഒരു വടക്കൻ വീരഗാഥ – 25 വർഷങ്ങൾ എന്ന ചലച്ചിത്ര വൈജ്ഞാനിക ഗ്രന്ഥമെഴുതാൻ – എം ടി – ഹരിഹരൻ- മമ്മൂട്ടി- കെ- ജയകുമാർ – കൈതപ്രം- ക്യാപ്ടൻ രാജു – മാധവി – നടരാജൻ അങ്ങിനെ എല്ലാവരും രാജീവിന് അഭിമുഖം നൽകി സഹകരിച്ചു -അസ്വസ്ഥതയും അസഹിഷ്ണുതയും പ്രകടിപ്പിച്ചത് ഒരൊറ്റ വ്യക്തി മാത്രം – ആരോമൽചേകവരായി വേഷമിട്ട സുരേഷ് ഗോപി-
അഭിമുഖം സംബന്ധിച്ച ഒരുത്തരം കിട്ടിയതു തന്നെ പല പ്രാവശ്യം ബന്ധപ്പെട്ടപ്പോഴാണ് – മാത്രമല്ല തൻ്റെ ഒരു ഫോട്ടോ പോലും പുസ്തകത്തിൽ ഉണ്ടാകാൻ പാടില്ലെന്ന് സുരേഷ് ഗോപി താക്കീത് ചെയ്തു. പക്ഷെ ഗ്രന്ഥമിറങ്ങി – പടം റിലീസ് ചെയ്ത വേളയിൽ പാട്ടുകളുടെ കാര്യം കേരളമേറ്റെടുത്തതറിഞ്ഞ മമ്മൂട്ടി ഹരിഹരനോട് സമസ്താപരാധം ക്ഷമ ചോദിച്ചതും സ്നേഹ ചരിത്രം – വിസ്മയമായി തുടരുന്ന വടക്കൻ വീരഗാഥ* സമാഹരണം – എം.നന്ദകുമാർ – 9446155544
239 total views, 1 views today