fbpx
Connect with us

Featured

ദൈവം, ഭൂതം, പ്രേതം, ജ്യോത്സ്യം, കപട ചികിത്സ… അങ്ങനെ ശാസ്ത്രാതീതമാണെന്ന് പറയുന്ന എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 10ലക്ഷം ഡോളര്‍

ഗംഭീര ഓഫര്‍ ആണ്. ഒരു കാലത്ത് യൂറോപ്പിനെ ത്രസിപ്പിച്ച വെല്ലുവിളിയായിരുന്നു ഇത്. കണ്ണ് കൊണ്ട് നോക്കി സ്പൂണ്‍ വളയ്ക്കുമെന്ന് ആവകാശപ്പെടുന്നവര്‍ തൊട്ട് പാരാസൈക്കോളജിക്കാരും എന്തിന് ഹോമിയോപ്പതിക്കാരും

 158 total views,  1 views today

Published

on

Article by M Riju

“ദൈവം, ഭൂതം, പ്രേതം, ജ്യോത്സ്യം, കപട ചികിത്സ… അങ്ങനെ ശാസ്ത്രാതീതമാണെന്ന് പറയുന്ന എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 10ലക്ഷം ഡോളര്‍…”

ഗംഭീര ഓഫര്‍ ആണ്. ഒരു കാലത്ത് യൂറോപ്പിനെ ത്രസിപ്പിച്ച വെല്ലുവിളിയായിരുന്നു ഇത്. കണ്ണ് കൊണ്ട് നോക്കി സ്പൂണ്‍ വളയ്ക്കുമെന്ന് ആവകാശപ്പെടുന്നവര്‍ തൊട്ട് പാരാസൈക്കോളജിക്കാരും എന്തിന് ഹോമിയോപ്പതിക്കാരും വരെ ഈ മനുഷ്യനോട് വെല്ലുവിളിയായി എത്തി. ലൈവ് പരീക്ഷണങ്ങള്‍ക്കൊടുവില്‍ എല്ലാവരുടെയും കട്ടയും പടവും മടക്കി. സമ്മാനത്തുക മോഹിച്ച് എത്തിയവരുടെ കെട്ടിവെച്ച കാശുകൊണ്ടുതന്നെ അയാള്‍ കോടീശ്വരനായി. ലോകത്തിലെ ഏറ്റവും വലിയ ദിവ്യാത്ഭുത അനാവരണ വിദഗ്ദ്ധൻ കൂടിയായിരുന്നു കഴിഞ്ഞ ദിവസം 92ാം വയസ്സില്‍ അന്തരിച്ച ജെയിംസ് റാന്‍ഡി.
1964 മുതല്‍ റാന്‍ഡി ഈ വെല്ലുവിളിയുമായി രംഗത്തുണ്ട്. ഒരു വിശ്വാസിയും ഒരു ജോത്സ്യനും ആ വെല്ലുവിളി സ്വീകരിച്ച് പണം നേടിയില്ല. 2015 വരെ ഈ വെല്ലുവിളി നിലനിന്നിരുന്നു. അതിനു ശേഷം ആ പണം മറ്റു സാമൂഹിക നന്‍മക്കായി ചിലവഴിച്ചു. മെജീഷ്യന്‍, ദിവ്യാത്ഭുത അനാവരണ വിദഗ്ദ്ധൻ, ശാസ്ത്ര പ്രഭാഷകന്‍, വിദ്യാഭ്യാസ വിദഗ്ദ്ധൻ തുടങ്ങി വിവിധ നിലകളില്‍ പ്രശസ്തനായി ലോകത്തെ അമ്പരിപ്പിച്ച ഒരു മനുഷ്യനാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്.

നയാഗ്രക്ക് മുകളിലൂടെ നടന്ന മജീഷ്യന്‍

1928 ഓഗസ്റ്റ് 7 ന് ടൊറന്റോയില്‍ ജനിച്ച റാന്‍ഡാല്‍ ജെയിംസ് ഹാമില്‍ട്ടണ്‍ സ്വിംഗെ, എന്ന കുടുംബപ്പേരില്‍ അറിയപ്പെടുന്ന ജെയിസ് റാന്‍ഡിക്ക് ചെറുപ്പം മുതല്‍ തന്നെ ചോദ്യം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം കിട്ടാത്തതാണ് മതം ഉപേക്ഷിക്കാനുള്ള കാരണമായി അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞത്. അക്കാദമികമായി, അദ്ദേഹത്തിന് പഠനം താല്‍പ്പര്യമുള്ളതായിരുന്നില്ല. സ്‌കൂള്‍ തനിക്ക് വിരസതയുണര്‍ത്തുന്നുവെന്നാണ് റാന്‍ഡി പറഞ്ഞത്. തന്റെ സമപ്രായക്കാരേക്കാള്‍ വളരെ മുന്നിലാണെന്നും അധ്യാപകര്‍ സമ്മതിച്ചിരുന്നെങ്കിലും അദ്ദേഹം പഠനവുമായി മുന്നോട്ട് പോയില്ല. റാന്‍ഡി കോളേജിലും പോയിട്ടില്ല, എന്നാല്‍ 1986 ല്‍ ഒരു മാക് ആര്‍തര്‍ ഫെലോഷിപ്പ് ലഭിച്ചു. ഇത് ”ജീനിയസ് ഗ്രാന്റ്” എന്നാണ് അറിയപ്പെട്ടത്. ആ പ്രതിഭക്ക് നാടിന്റെ അംഗീകാരം കൂടിയായിരുന്നു അത്.

Advertisement

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് മാജിക്കിന്റെ വഴിയിലേക്ക് നീങ്ങിയ റാന്‍ഡി അധികം താമസിയാതെ ശ്രദ്ധ നേടാന്‍ തുടങ്ങി. ഹാരി ഹൂഡിനിയെപ്പോലെ വെള്ളത്തില്‍ മുങ്ങിയ പൂട്ടിയിട്ട ശവപ്പെട്ടിയില്‍ നിന്നും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്നും അദ്ദേഹം ആയിരങ്ങളെ വിസ്മയിപ്പിച്ചു. ഏത് ആള്‍ദെവത്തിനും ആത്മീയ ആചാര്യനും ചെയ്യുന്നത് ഒക്കെയും അദ്ദേഹത്തിന് നിഷ്പ്രയാസം ചെയ്യാന്‍ കഴിയുമായിരുന്നു. അതുകൊണ്ട് അദ്ദേഹം പറയും – “ലോകത്തില്‍ ദൈവവും അഭൗതികശക്തിയും ഒന്നുമില്ല. നിങ്ങള്‍ ഇവിടെ കണ്ടതെല്ലാം തന്ത്രങ്ങളാണ്”. മാജിക്കില്‍നിന്ന് പെട്ടെന്ന് അദ്ദേഹം ടെലിവിഷന്‍ ഷോയിലേക്കും ദിവ്യാത്ഭുത അനാവരണത്തിലേക്കും മാറി.

1972ലെ ”ദി ടുനൈറ്റ് ഷോ” എപ്പിസോഡില്‍, ഇസ്രായേലി പ്രകടനക്കാരനായ യൂറി ഗെല്ലറെ പൊളിച്ചടുക്കിയതോടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. മനശക്തികൊണ്ട് സ്പൂണ്‍ വളക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തിയായിരുന്നു യൂറി ഗെല്ലര്‍. എന്നാല്‍ വളഞ്ഞ സ്പൂണുകള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഗെല്ലര്‍ നടത്തുന്ന തട്ടിപ്പായിരുന്നു ഇത്. ആങ്കര്‍ ജോണി കാര്‍സണിന്റെ സഹായിയായി ഒപ്പമുണ്ടായിരുന്നു ജെയിംസ് റാന്‍ഡിയുടെ സൂക്ഷ്മ നിരീക്ഷണം മൂലം ഗെല്ലറിന് ഒളിപ്പിച്ച സ്പൂണുകള്‍ പുറത്തെടുക്കാന്‍ ആയില്ല. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതോടെ ഗെല്ലര്‍ മുട്ടാപ്പോക്ക് പറഞ്ഞ് ഒഴിഞ്ഞു. മുന്‍ഗാമിയായ ഹാരി ഹൗഡിനിയുടെ ശ്രമങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. എല്ലാ ദിവ്യാത്ഭുതക്കാരെയും അദ്ദേഹം പൊളിച്ചടുക്കി. ഹോമിയോപ്പതി ശരിയെന്ന് തെളിയിക്കാനും റാന്‍ഡിയുടെ വെല്ലുവിളി ഉണ്ടായിരുന്നു. ഹോമിയോപ്പതിക്കാര്‍ നിര്‍ലജ്ജം പരാജയപ്പെട്ടു.

‘ട്രാന്‍സ്’ സിനിമാ മോഡല്‍ രഹസ്യങ്ങള്‍ പൊളിക്കുന്നു

ഇന്ന് ഫഹദിന്റെ ട്രാന്‍സ് സിനിമയിലൂടെ നാം കണ്ട അതേ തന്ത്രങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൊളിച്ചടക്കിയ വ്യക്തിയാണ് റാന്‍ഡി. അമേരിക്കയിലെ പ്രസിദ്ധ സുവിശേഷ ചികിത്സകന്മാരിലൊരാളായിരുന്നു പീറ്റര്‍ പോപ്പോഫ്. യോഗത്തിനു വരുന്ന ആള്‍ക്കാരെ പോപ്പോഫ് പേര് പറഞ്ഞ് സ്റ്റേജിലേക്ക് വിളിക്കും. അവരുടെ രോഗവും താമസസ്ഥലവുമൊക്കെ പറയും. ഇതൊക്കെ സാധിക്കുന്നതെങ്ങനെയെന്നത് അക്കാലത്ത് വലിയ അത്ഭുദമായിരുന്നു. (https://www.youtube.com/watch?v=p6BoV0AIPl4) ജെയിംസ് റാന്‍ഡി അദ്ദേഹത്തിന്റെ യോഗങ്ങളെ നിരീക്ഷിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പഠിക്കുകയും ചെയ്തു. അപ്പോഴാണ് കള്ളി പിടികിട്ടിയത്. പോപ്പോഫിന്റെ അനുയായികള്‍ ആള്‍ക്കാരുടെ ഇടയില്‍ ചെന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഒരു മൈക്രോഫോണിലൂടെ വിളിച്ചു പറയും. ചെവിയിലുള്ള കൊച്ച് റിസീവറിലൂടെ പോപ്പോഫിന് ഈ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. പ്രസിദ്ധ ടെലിവിഷന്‍ പരിപാടിയായ ”ജോണി കാര്‍സണ്‍ ഷോ’യിലൂടെ റിക്കോര്‍ഡ് ചെയ്ത ടേപ്പുകള്‍ സഹിതം റാന്‍ഡി ഇതു പരസ്യമാക്കി. ഇതോടെ പോപ്പോഫിന്റെ കട്ടയും പടവും മടക്കി. പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഇയാള്‍ പൊങ്ങിയത്.

Advertisement

ഡൗസിങ്ങ് എന്ന കപടശാസ്ത്രത്തെയും പൊളിച്ചടുക്കിയത് ജെയിസ് റാന്‍ഡി ആയിരുന്നു. വ്യക്തിതലത്തില്‍ ഡൗസിങ്ങിനെ നിശിതമായ പഠനങ്ങള്‍ക്കു വിധേയമാക്കിയ ആളാണ് അദ്ദേഹം. . ലോകത്തിന്റെ പല ഭാഗത്തും ചെന്ന്, പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് വാഗ്ദാനം ചെയ്തുകൊണ്ടാണ് റാന്‍ഡി മുന്നേറിയത്. ആദ്യത്തെ പ്രമുഖ പരിശോധന 1979 ല്‍ ഇറ്റലിയിലെ നാലു ഡൗസര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. വെള്ളമുള്ള പൈപ്പ്, മരപ്പലകയ്ക്കടിയില്‍ ഒളിച്ചുവെച്ച് ഡൗസിങ്ങില്‍ തെളിയുന്ന സ്ഥാനം രേഖപ്പെടുത്തലായിരുന്നു രീതി. ഇതില്‍ ആര്‍ക്കും പാസ്മാര്‍ക്ക് ലഭിച്ചില്ല. അടുത്തത് 1980 ല്‍ ആസ്‌ട്രേലിയയില്‍വെച്ചു നടന്നതാണ്. പത്തു പ്ലാസ്റ്റിക് കുഴലുകള്‍ കുഴിച്ചിട്ട് ചിലതിലൂടെമാത്രം പലപ്പോഴായി വെള്ളമൊഴുക്കി, ഏതു സമയത്ത് ഏതിലൂടെയാണ് പ്രവാഹമെന്ന് കണ്ടെത്താനാവശ്യപ്പെട്ടു. നിരവധി ഡൗസര്‍മാര്‍ അനവധി തവണ ഡൗസിങ് നടത്തി. സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനത്തില്‍ ഡൗസര്‍മാരുടെ നിഗമനങ്ങള്‍ കേവല ഊഹത്തിലും മികച്ചതല്ലെന്ന് തെളിഞ്ഞു. സമാനമായൊരു പരീക്ഷണം 1990 ല്‍ ജര്‍മനിയില്‍ നടന്നു. വിജയശതമാനം 52.3% (ഊഹസാധ്യതയിലും ഒരിത്തിരി മെച്ചം). അതു പോലെ 13 ഡൗസര്‍മാര്‍ പങ്കെടുപ്പിച്ചുകൊണ്ട് 10 പെട്ടികളില്‍ 10 തവണ വിതം ഡൗസ് ചെയ്ത് അതിലൊന്നിലൊളിപ്പിച്ചിരിക്കുന്ന നാണയം കണ്ടെത്താനും വെല്ലുവിളിയുണ്ടായി. 130 ശ്രമങ്ങളില്‍ കേവലം 14 തവണ മാത്രമേ കൃത്യമായി പെട്ടി തിരിച്ചറിയാന്‍ കഴിഞ്ഞുള്ളു.

ഒരു സത്യസന്ധനായ നുണയന്‍

ഇത്തരത്തില്‍ ആത്മീയ – കപട ചികില്‍സകര്‍ക്കെതിതിരെ ശക്തമായ വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2009 ല്‍ തന്റെ ഫൗണ്ടേഷന്റെ ദൈനംദിന പ്രവര്‍ത്തനം ഉപേക്ഷിച്ച് 2015 ല്‍ വിരമിച്ചു. എല്ലായിടത്തും ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചം നിറയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു.

2010 ല്‍ താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചു. 2013 ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം തന്റെ ദീര്‍ഘകാല പങ്കാളിയായ ഡേവി പെനയെ വിവാഹം കഴിച്ചു. 2014-ല്‍ ഹോണസ്റ്റ് ലയര്‍, അഥവാ ‘ഒരു സത്യസന്ധനായ നുണയന്‍’ എന്ന ഡോക്യുമെന്ററിയുടെ അദ്ദേഹത്തെക്കുറിച്ച് എടുത്തത് ഈ അര്‍ഥത്തില്‍ തന്നെയാണ്.

Advertisement

തട്ടിപ്പുകാര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതിലും താന്‍ എക്‌സ്‌പോസ് ചെയ്ത യൂറി ഗെല്ലറെപ്പോലുള്ള ദിവ്യാത്ഭുതക്കാര്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നതിലും അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നു. പക്ഷേ അതാണ് വിശ്വാസത്തിന്റെ സൈക്കോളജി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അസുഖക്കിടക്കയിലും തികഞ്ഞ നാസ്തികന്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അന്തിമ ആഗ്രഹങ്ങളെക്കുറിച്ചും ചിതാഭസ്മം എന്തുചെയ്യണമെന്നും ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അല്‍പ്പം തമാശയായി ചോദിച്ചപ്പോള്‍ റാന്‍ഡിയുടെ രസകരമായ മറുപടി ഇങ്ങനെയാണ് – ‘അത് യൂറി ഗെല്ലറുടെ ( താന്‍ പൊളിച്ചടുക്കിയ ദിവ്യാത്ഭുത വീരന്‍) കണ്ണില്‍ എറിയാന്‍ എന്റെ ഉറ്റ ചങ്ങാതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അയാള്‍ എന്റെ ചിതാഭസ്മം വളരെയധികം ആഗ്രഹിക്കുന്നുണ്ട്’ എന്നായിരുന്നു പൊട്ടിച്ചിരിയോടെ റാന്‍ഡി പറഞ്ഞത്.

വൽക്കഷണം: ജെയിംസ് റാന്‍ഡിയുടെ വെല്ലുവിളി അവസാനിച്ചുവെന്ന് കരുതി ദൈവത്തെയും പ്രേതത്തെയും കോക്കാച്ചിയുടെയുമൊക്കെ അസ്തിത്വം ‘ശാസ്ത്രീയമായി തെളിയിക്കാമെന്ന്’ കരുതുന്നവര്‍ വിഷമിക്കേണ്ടതില്ല. എ.ടി. കോവൂര്‍ ഫൗണ്ടേഷന്റെ വെല്ലുവിളി ഇപ്പോഴുമുണ്ട്. മുജാഹിദ് ബാലുശ്ശേരിയും എം എം അക്ബറും, ചിദാനന്ദപുരിയും, തങ്കുബ്രദറും, കെ. പി യോഹന്നനും, ഹോമിയോപ്പതിക്കാരുമൊക്കെ തങ്ങളുടെ ദിവ്യാത്ഭുതം തെളിയിച്ച് ഈ സമ്മാനത്തുക വാങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കേരളത്തില്‍ ഇത് മൊത്തം ചലഞ്ചുകളുടെ കാലം ആണെല്ലോ.

 159 total views,  2 views today

Advertisement
Advertisement
SEX6 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment7 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment7 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX8 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films8 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment8 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment9 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment10 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment11 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket11 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment12 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health13 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX6 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment11 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket11 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment16 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment3 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured6 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »