M Sudheesh Kumar ന്റെ കുറിപ്പ്

സാംസ്കാരിക സംഘടനകളുടെ ഘോഷയാത്രകളിലും അവരുടെ സ്റ്റേജ് പരിപാടികളിലും ഫ്ലെക്സ് ബോഡുകളിൽ പോലും തെയ്യം എന്ന കലാരൂപത്തെ കെട്ടിയെഴുന്നള്ളിക്കുന്നതിനെതിരെ ഏറ്റവും ശക്തമായി എതിർക്കാറുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ബിജെപി.

തെയ്യം എന്നുള്ളത് ക്ഷേത്രവും അതിൻ്റെ ആചാര വിശ്വാസങ്ങളുമൊക്കെയായി ബന്ധപെട്ട ഒരു അനുഷ്ടാനം എന്നും അതിനെ ഇത്തരത്തിൽ പൊതുവേദികളിൽ കെട്ടിയെഴുന്നള്ളിക്കുന്നതും പ്രദർശിപ്പിക്കുന്നതും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും എന്നുള്ളതായിരുന്നു അതിന് അവർ നല്കാറുള്ള ന്യായീകരണം.അപ്പോൾ ഇതോ സുരേന്ദ്രാ .അയ്യപ്പനെ ഇങ്ങനെ പൊതുവേദിയിൽ കെട്ടിയെഴുന്നള്ളിക്കുമ്പോൾ ആരുടേയും വിശ്വാസം വ്രണപെടില്ലേ ബി ജെ പിക്കാരേ ?

അതോ കാരണവർക്ക് അടുപ്പിലും ആകാം എന്ന തോന്നലോ ? ഇന്ത്യയൊട്ടുക്ക് കണ്ടുവരുന്നത് അങ്ങനെയാണ്. ബിജെപിക്കാർ ദേശീയപതാകയെ അപമാനിച്ച സംഭവങ്ങൾ എത്രയോ ഉണ്ടായിട്ടുണ്ട് എങ്കിലും കർഷകസമരത്തിൽ ദേശീയപതാകയുടെ വിശുദ്ധിക്ക് കോട്ടംതട്ടാതെ കർഷകർ കൊടി ഉയർത്തിയപ്പോൾ അഭിമാനം വ്രണപ്പെട്ടവർ ആണ് അവർ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ കാഹളം മുഴക്കി കലാപം നടത്താൻ വാനരപ്പടയെ സംഘടിപ്പിച്ചവർ ആണ് അവർ. ഇപ്പോളിതാ മലമുകളിൽ ഇരിക്കുന്ന കാനനവാസനെ പതിനെട്ടുപടി സഹിതം പൊക്കി വാഹനത്തിൽ കയറ്റി ‘യുവതികളുടെ മുന്നിലൂടെ’ ഊരുചുറ്റിക്കുന്നു. ഇതാണ് ബിജെപി. വോട്ടിനു വേണ്ടി എന്ത് നെറികെട്ട പ്രവർത്തിയും കാണിക്കും.

You May Also Like

ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്, സംഘടിത ആക്രമണം എന്തിന് ?

കഴിഞ്ഞ ദിവസം മിഷൻ സി എന്ന ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ടായി. കൈലാഷിന്റെ ഫോട്ടോ ആണ് അതിൽ ഉണ്ടായിരുന്നത്. വിഷമത്തോടെ

ജിവിതത്തിലും സിനിമയിലും ജ്യേഷ്ഠാനുജന്മാരാർ

ജിവിതത്തിൽ ജേഷ്ഠാനുജന്മാരായിരുന്ന ഈ രണ്ടുപേർ സിനിമയിലും ജേഷ്ഠാനുജന്മാരായി ഒന്നിലധികം തവണ വന്നിട്ടുണ്ട്… ശ്രീരാമപട്ടാഭിഷേകം

ഈ കീരിയുടെ ചങ്കൂറ്റം കണ്ടോ..? പാമ്പും സിംഹവും ഇവന് ഒരുപോലെയാ..!!

ഇഴ ജന്തുക്കളില്‍ ഏറ്റവും ദൈര്യശാലി കീരിയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ നാല് സിംഹങ്ങളെ നേരിടുന്ന ഈ കുഞ്ഞന്‍ കീരിയുടെ ധൈര്യം സമ്മതിച്ചു കൊടുത്തെപറ്റൂ.

ദൈവം കണ്ട ദുനിയാവ്!!!

കുഞ്ഞു ദൈവത്തിനു വലിയ പശ്ചാതാപമുണ്ടായി ..,മനുഷ്യനെയും മൃഗങ്ങളെയും ,സസ്യ ജന്തു ജാലങ്ങളെയും ഉണ്ടാക്കിയത് തീര്‍ത്തും അബദ്ധമായി എന്ന് ബോധ്യപെട്ടു . സ്‌നേഹം എന്ന ആയുധം കൊടുത്തത് ബുദ്ധിമോശമായിപ്പോയി എന്നു നിസ്സംശയം മനസ്സിലായി.കുഞ്ഞു ദൈവം വലിയ ദൈവത്തോടൊരു വരം ചോദിച്ചു .എന്തു വരമാണ് വേണ്ടതെന്ന വലിയ ദൈവത്തിന്റെ ചോദ്യത്തിന് കുഞ്ഞു ദൈവം അതീവ ദു:ഖിതനായി ഇങ്ങനെ മറുപടി നല്‍കി.’എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നായി മനുഷ്യരാശി ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു ,മനുഷ്യനെന്ന വര്‍ഗ്ഗം ഞാന്‍ സൃഷ്ടിച്ചതത്രയും നശിപ്പിക്കുമെന്ന് ബോധ്യമായതിനാല്‍ മനുഷ്യനത് ചെയ്യുന്നതിന് മുന്നേ എനിക്ക് ആ കൃത്യം നിര്‍വഹിക്കണം. മനുഷ്യന് ആ അധികാരം കൂടെ നല്‍കിയാല്‍ അതില്പരം അപമാനം വേറൊന്നിനി എനിക്ക് വരാനില്ല ‘ കുഞ്ഞു ദൈവം ബോധിപ്പിച്ചു..വലിയ ദൈവം ഒരു നിമിഷം ആലോചിച്ച ശേഷം ഇങ്ങനെ വരം നല്‍കി. ‘നീ നല്‍കിയ ഏതെങ്കിലും ഒന്ന് മാത്രം തിരിച്ചെടുത്തു കൊണ്ട് ഭൂമി ഇല്ലാതാക്കുവാന്‍ സാധിക്കുമെങ്കില്‍ നിനക്ക് നിന്റെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവാദം നല്‍കുന്നു ‘..കുഞ്ഞു ദൈവം ആകെ അങ്കലാപ്പിലായ് ,അതെങ്ങനെ സാധിക്കും