അയ്യപ്പനെ തെരുവിൽ കൊണ്ടിരുത്തുമ്പോൾ ആരുടേയും വിശ്വാസം വ്രണപെടില്ലേ ബി ജെ പിക്കാരേ ?

242

M Sudheesh Kumar ന്റെ കുറിപ്പ്

സാംസ്കാരിക സംഘടനകളുടെ ഘോഷയാത്രകളിലും അവരുടെ സ്റ്റേജ് പരിപാടികളിലും ഫ്ലെക്സ് ബോഡുകളിൽ പോലും തെയ്യം എന്ന കലാരൂപത്തെ കെട്ടിയെഴുന്നള്ളിക്കുന്നതിനെതിരെ ഏറ്റവും ശക്തമായി എതിർക്കാറുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ബിജെപി.

തെയ്യം എന്നുള്ളത് ക്ഷേത്രവും അതിൻ്റെ ആചാര വിശ്വാസങ്ങളുമൊക്കെയായി ബന്ധപെട്ട ഒരു അനുഷ്ടാനം എന്നും അതിനെ ഇത്തരത്തിൽ പൊതുവേദികളിൽ കെട്ടിയെഴുന്നള്ളിക്കുന്നതും പ്രദർശിപ്പിക്കുന്നതും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും എന്നുള്ളതായിരുന്നു അതിന് അവർ നല്കാറുള്ള ന്യായീകരണം.അപ്പോൾ ഇതോ സുരേന്ദ്രാ .അയ്യപ്പനെ ഇങ്ങനെ പൊതുവേദിയിൽ കെട്ടിയെഴുന്നള്ളിക്കുമ്പോൾ ആരുടേയും വിശ്വാസം വ്രണപെടില്ലേ ബി ജെ പിക്കാരേ ?

അതോ കാരണവർക്ക് അടുപ്പിലും ആകാം എന്ന തോന്നലോ ? ഇന്ത്യയൊട്ടുക്ക് കണ്ടുവരുന്നത് അങ്ങനെയാണ്. ബിജെപിക്കാർ ദേശീയപതാകയെ അപമാനിച്ച സംഭവങ്ങൾ എത്രയോ ഉണ്ടായിട്ടുണ്ട് എങ്കിലും കർഷകസമരത്തിൽ ദേശീയപതാകയുടെ വിശുദ്ധിക്ക് കോട്ടംതട്ടാതെ കർഷകർ കൊടി ഉയർത്തിയപ്പോൾ അഭിമാനം വ്രണപ്പെട്ടവർ ആണ് അവർ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ കാഹളം മുഴക്കി കലാപം നടത്താൻ വാനരപ്പടയെ സംഘടിപ്പിച്ചവർ ആണ് അവർ. ഇപ്പോളിതാ മലമുകളിൽ ഇരിക്കുന്ന കാനനവാസനെ പതിനെട്ടുപടി സഹിതം പൊക്കി വാഹനത്തിൽ കയറ്റി ‘യുവതികളുടെ മുന്നിലൂടെ’ ഊരുചുറ്റിക്കുന്നു. ഇതാണ് ബിജെപി. വോട്ടിനു വേണ്ടി എന്ത് നെറികെട്ട പ്രവർത്തിയും കാണിക്കും.