ഒരു രാജഗോപാൽ മനസ്സിലാക്കുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ ജവഹർലാൽ നെഹ്റു ഇങ്ങനെ എഴുതി
ഒരു രാജഗോപാൽ മനസ്സിലാക്കുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ ജവഹർലാൽ നെഹ്റു ഇങ്ങനെ എഴുതി. ” ജർമ്മനിയിലെ നാസി പ്രസ്ഥാനത്തിൻ്റെ
182 total views

M Sudheesh Kumar ന്റെ പോസ്റ്റ്
ഒരു രാജഗോപാൽ മനസ്സിലാക്കുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ ജവഹർലാൽ നെഹ്റു ഇങ്ങനെ എഴുതി. ” ജർമ്മനിയിലെ നാസി പ്രസ്ഥാനത്തിൻ്റെ വളർച്ചയെക്കുറിച്ച് ഞാൻ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആർഎസ്എസും അതേ പാത പിന്തുടരുന്നവരാണ്.സ്വതവേ ബുദ്ധി കുറഞ്ഞവരും .ആയതിനാൽ തന്നെ ജീവിതത്തിൽ കാര്യമായി ഒന്നും ചെയ്യുവാൻ പ്രാപ്തിയില്ലാത്തവരുമായ യുവാക്കളെ ഉപരിപ്ലവ മുദ്രാവാക്യങ്ങളിലൂടെയും ലളിത യുക്തിയിൽ കൂടിയും ആകർഷിക്കുവാൻ നാസികൾക്ക് കഴിഞ്ഞിട്ടുണ്ട് ” .
നെഹ്റുവിൻറെ ഈയൊരു നിരീക്ഷണം ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ ശരി തന്നെയാണ്. ചാണകം പ്ലൂട്ടോണിയത്തിൻറെ കലവറയാണെന്നും ഗോമൂത്രം കുടിച്ചാൽ കാൻസർ പോലുള്ള നിരവധി രോഗങ്ങൾ മാറിക്കിട്ടും എന്നൊക്കെ ഇവർ വിശ്വസിക്കുന്നത് ഒരു ഹിന്ദുത്വ രാഷ്ട്രീയ ബോധത്തിനപ്പുറം വളരെ സത്യസന്ധവും ആത്മാർത്ഥവുമായിട്ടാണ് എന്നുള്ളിത്താണ് ഇതിൻറെ അപകടം. അതൊരു മാറ്റാരർത്ഥത്തിലുള്ള ദയനീയമായ പിന്നോക്കാവസ്ഥയാണ്. ജ്ഞാനോദയവുമായി ബന്ധപെട്ട ശാസ്ത്രബോധം പ്രബുദ്ധത ജനാധിപത്യം തുടങ്ങിയ സങ്കല്പങ്ങൾ ആയതിനാൽ തന്നെ ഇവർക്ക് അന്യവുമാണ്.
അത്തരത്തിൽ വിദ്യാഭ്യാസം കുറഞ്ഞ നിരക്ഷര സമൂഹത്തിൽ മാത്രമേ സംഘപരിവാർ രാഷ്ട്രീയത്തിന് വേരോടാൻ കഴിയുകയുള്ളൂ. ഒരു സാക്ഷര സമൂഹത്തിൽ അത്തരം രാഷ്ട്രീയ സംഘടനകൾക്ക് വേരോടാൻ അത്ര എളുപ്പം കഴിയുകയില്ല.ആ ഒരു യാഥാർഥ്യത്തെ വളരെ വൈകിയിട്ടാണെങ്കിലും തിരിച്ചറിഞ്ഞ ഒ.രാജഗോപാലൻ്റെ തിരിച്ചറിവിനും തുറന്ന് പറച്ചലിനും മറ്റൊരർത്ഥത്തിൽ അഭിനന്ദനങ്ങൾ.
183 total views, 1 views today
