പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ക്ഷേത്രോദ്ഘാടനത്തിന് പങ്കെടുക്കുന്നതിനെ നെഹ്റു ശക്തമായി എതിർത്തിരുന്നു, ഇന്നത്തെ പ്രധാനമന്ത്രിയോ ?

  71

  M Sudheesh Kumar ന്റെ കുറിപ്പ്

  1950ൽ പുതുക്കിപ്പണിത സോമനാഥ ക്ഷേത്രത്തിൻറെ ഉദ്ഘാടനത്തിന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പങ്കെടുക്കുന്നതിനെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ശക്തമായി എതിർത്തിരുന്നു.ഒരു മതേതര രാഷ്ട്രത്തിൽ അധികാരത്തിലിരിക്കുന്നവർ ഇത്തരം മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നത് നമ്മുടെ മതേതര സങ്കൽപങ്ങൾക്ക് വിരുദ്ധമാണ് എന്നായിരുന്നു നെഹ്റുവിൻറെ നിലപാട്.

  തന്നെ അനുനയിപ്പിക്കുവാൻ വന്ന കെ എൻ മുൻഷിയോട് നെഹ്റു പറഞ്ഞത് ;ക്ഷേത്ര പുനർനിർമ്മാണം എന്നുള്ളത് മറ്റൊരർത്ഥത്തിൽ ഹിന്ദു പുനരുത്ഥാരണമാണ്. അത് ഹിന്ദുക്കളുടെ വിഷയമാണ്. ഇന്ത്യൻ ഭരണകൂടത്തിൻ്റെതല്ല. ആയതിനാൽ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ പ്രാമുഖ്യം നൽകുന്നത് ക്ഷേത്രങ്ങൾക്കല്ല, മറിച്ച് അണക്കെട്ടുകൾക്കും പാലങ്ങളും ഒക്കെയാണ്. പിന്നീട് ആ മഹാൻ കൂട്ടി ച്ചേർക്കുന്നു.” ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ അണക്കെട്ടുകൾ ആയിരിക്കണം” എന്ന്.

  ഇന്ത്യ റിപ്പബ്ലിക്കായ ജനുവരി 26 ജ്യോതിഷപ്രകാരം നല്ല ദിവസം എല്ല എന്നും ആയതിനാൽ ദിവസം മാറ്റണമെന്നുമുള്ള കോൺഗ്രസിലെ മൃദു ഹിന്ദുത്വവാദികളെ നെഹ്റു നേരിട്ടത്,ആധുനിക ഇന്ത്യയെ നയിക്കേണ്ടത് ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ജ്യോതിഷികൾ അല്ലെന്നും മറിച്ച് ശാസ്ത്രജ്ഞരും ശാസ്ത്രബോധമുള്ള ഒരു ജനതയുമായിരിക്കണം എന്നു പറഞ്ഞുകൊണ്ടായിരുന്നു.(ഇന്ത്യ സ്വതന്ത്രമായ ആഗസ്ത് 15 നെ കുറിച്ചാണ് നെഹ്റു അങ്ങനെ പറഞ്ഞത് എന്നും കേൾക്കുന്നുണ്ട് )അങ്ങനെ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു.

  ആധുനിക ഇന്ത്യയെ സൃഷ്ടിച്ച രാഷ്ട്രശില്പി ജവഹർലാൽ നെഹ്റു.❤️അദ്ധേഹം ഇരുന്ന അതേ കസേരയിൽ ഇരുന്നുകൊണ്ടാണ് മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയെ പിറകിലോട്ട് വലിക്കുന്നത്.ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിലെ പ്രധാനമന്ത്രിയാണ് താനെന്ന വല്ല ബോധവും ഇയാൾക്കുണ്ടോ?എന്തൊരു കോമാളിത്തരങ്ങളാണ് ഇയാൾ കാട്ടി കൂട്ടുന്നത്. ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ ആത്മാർത്ഥമായും ലജ്ജ തോന്നുന്നു മിസ്റ്റർ പ്രൈംമിനിസ്റ്റർ.

  Shame