“ചന്ദമ്മൻ കണ്ടതും ഞാൻ കണ്ടു; ചന്ദമ്മനേയും കണ്ടു “ഏതൊരു നാട്ടിലും ഇതുപോലെയുള്ള ചില മനുഷ്യരുണ്ടാകും. വ്യവസ്ഥ അബ്നോർമ്മലെന്നും കള്ളൻമാരുമെന്നൊക്കെ വിളിക്കുന്ന മനസാക്ഷിയെ പണയപ്പെടുത്താത്ത ചില പച്ച മനുഷ്യർ. അഭയ കേസിലെ സാക്ഷി അടയ്ക്കാ രാജുവിനോട് വല്ലാത്ത ഇഷ്ട്ടം തോന്നുന്നു.
(പാലേരി മാണിക്യം സിനിമയിൽ മാണിക്യത്തെ അർധരാത്രി കൊല്ലുന്ന രംഗം കണ്ട ചന്ദമ്മൻ ഒരു കള്ളനായിരുന്നു. അഭയയുടെ ക്രൂരമായ കൊലപാതകവും അഭയ കേസും അഭയകേസിന്റെ വിധിയും ..അങ്ങനെ കാലത്തിന്റെ യാത്രയിൽ ഇവിടെ ചന്ദമ്മൻമാരും ഭ്രാന്തൻ കുമാരന്മാരും ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. നീതിയും നിയമവും വളച്ചൊടിക്കപ്പെടുമ്പോൾ അടയ്ക്ക രാജു എന്ന അഭിനവ ചന്ദമ്മൻ സത്യത്തിനു വേണ്ടി നിലകൊള്ളുകയാണ്. )
VIDEO (പാലേരി മാണിക്യത്തിലെ സീൻ )