മോദി-അമിട്ട് കൂട്ടുകെട്ടിനെതിരെ കപിൽ സിബലിനെ പോലെ ഒരാളെ കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ട് വരുക

213

സംവിധായകൻ എം.ഏ. നിഷാദിന്റെ പോസ്റ്റ് 

രാജ്യത്തിന്,ഇന്ന് ആവശ്യം,ഒരു നല്ല പ്രതിപക്ഷത്തേയും,അതിന് നേതൃത്വം നൽകാൻ കെൽപുളള ഒരു പ്രതിപക്ഷ നേതാവിനേയുമാണ്. എന്റെ കോൺഗ്രസ്സ് സുഹൃത്തുക്കൾ ക്ഷമിക്കണം,രാഹുൽ ഗാന്ധിക്ക് ഇനിയും പക്വത വന്നിട്ടില്ല .അല്ലെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനനുസരിച്ച്, സമൂഹം എത്തുന്നില്ല അല്ലെങ്കിൽ മനസ്സിലാക്കുന്നില്ല (ഒരു വാദഗതിക്ക് വേണെമെങ്കിൽ അങ്ങനേയും ചിന്തിക്കാം)

രാജ്യവും ഇവിടത്തെ യുവതയും മോഡീ-അമിട്ട് കൂട്ടുകെട്ടിനെതിരെ തെരുവിൽ പ്രക്ഷാഭത്തിലായിരിക്കുമ്പോൾ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതാവ് രാഹുൽ എവിടെ എന്ന ചോദ്യം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. എന്തിന് നിങ്ങൾ ആ മനുഷ്യനെ നിർബന്ധിക്കുന്നു, അദ്ദേഹം കൊറിയയിലോ തായ്ലൻഡിലോ പോകട്ടെ. നിങ്ങൾ ചെയ്യേണ്ടത് കപിൽ സിബലിനെ പോലെ ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ട് വരുക എന്നുളളതാണ്.

കുടുംബാധിപത്യം എന്ന ആരോപണങ്ങളിൽ നിന്ന് നിങ്ങൾക്ക് രക്ഷ നേടാം,അത് മാത്രമല്ല കുറച്ചും കൂടി ക്രിയാത്മകമായി വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കാനും കപിൽ സിബലീന് കഴിയും.മൊത്തത്തിൽ ഒരു വൃത്തിയുണ്ടാകും.കാര്യങ്ങൾക്ക് ഒരു നീക്ക് പോക്കും. ഒരു കമ്യൂണിസ്റ്റുകാരാണ് എന്താണ് ഈ വീട്ടിൽ കാര്യമെന്ന ന്യായമായ ചോദ്യങ്ങൾ നിങ്ങൾക്ക് ഉന്നയിക്കാം. രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലക്കും ഇൻഡ്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു സാധാരണ ”പൗരൻ” എന്ന നിലക്കും ഈ രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ആകുലതയുളളത് കൊണ്ടും പറഞ്ഞതാണ്.