മലയാളം പതിപ്പിൽ രവീണ ഠണ്ടന് ശബ്ദം നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
230 VIEWS

സിനിമാ പ്രേക്ഷകർ അത്യാവശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കെജിഎഫ് ചാപ്റ്റർ 2 . ഇതിട്നെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തിരുന്നു. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ട്രെയിലർ ആസ്വദിച്ചത്. അതി മാരകം എന്നാണു പലരും വിശേഷിപ്പിച്ചത്. ചില ട്രെയിലർ കണ്ടിട്ട് ഇതൊരു മാഡ് മാക്സ് സീരീസ് പോലെ അനുഭവപ്പെടുന്നു അത്ര സൂപ്പർ എന്നാണു വിശേഷിപ്പിച്ചത്.

കെജിഎഫിന്റെ മലയാളം വേർഷനെ കുറിച്ചാണ് ഇപ്പോൾ ചർച്ച. മലയാളം പതിപ്പില്‍ നടി മാലാ പാര്‍വതിയാണ് മാളവിക അവിനാഷിന് വേണ്ടി ശബ്ദം നൽകിയത്. ശങ്കർ രാമകൃഷ്ണനാണ് ചിത്രം മിഴിവോടെ മലയാളത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് പാർവതി പറഞ്ഞു. എന്നാൽ രവീണ ടണ്ടനു വേണ്ടി ശബ്ദം നൽകിയത് ആരെന്നും പാർവ്വതി ചോദിക്കുന്നുണ്ട്. എന്നാൽ നടി ലെനയാണ് രവീണയ്ക്കു വേണ്ടി ശബ്ദം നൽകിയത് എന്നാണ് കമന്റുകളിൽ പലരും പറയുന്നത്. ലെനയുടെ ശബ്ദം ആണെന്ന നിഗമനത്തിൽ ആണ് പലരും എത്തിച്ചേർന്നതും. മാല പാർവതിയുടെ പോസ്റ്റ് വായിക്കാം.

“പ്രിയ സുഹൃത്തുക്കളെ, കെജിഎഫ് ടുവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എന്റെ ശബ്ദം കേട്ട് പലരും മെസേജ് അയക്കുന്നുണ്ട്. എല്ലാവരോടും നന്ദി, എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ പ്രിയ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ് ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്. അതിമനോഹരമായ തിരക്കഥ കൊണ്ടും അതിന് ചേരുന്ന ശബ്ദങ്ങളുമെല്ലാം ചേര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം കെജിഎഫിനെ മികവോടെ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു. അദ്ദേഹം ഒറ്റയ്ക്ക് മലയാളം പതിപ്പിനെ മറ്റൊരു തലത്തില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും പ്രതിബദ്ധതയും എടുത്തുപറയേണ്ടതാണ്. ഉദാഹരണത്തിന് രവീണ ഠണ്ടന് ശബ്ദം നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അതിന്റെ മന്ത്രികമായ ഒരു എഫക്റ്റ് ഉണ്ടായിരുന്നു. പൊതുവെ ഒറിജിനല്‍ വേര്‍ഷന്‍ കാണാനാണ് എനിക്കിഷ്ടം എന്നാല്‍ ഇപ്പോള്‍ മലയാളം പതിപ്പിന് വേണ്ടിയും കാത്തിരിക്കുകയാണ്. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും.”

Dear friends
So many people texted and messaged me,when they heard my voice in KGF 2’s teaser.
A big thank you to everyone but I am most indebted and grateful to my dear friend @shanker ramakrishnan director, script writer and actor.
He literally remade it in Malayalam with a beautiful script that will go with the lip movements and selected voices for characters,and he single handedly took the Malayalam dubbed version to another level. The dedication and commitment he showed was remarkable.
For example Can you guess who has given voice to Raveena Tandon !!! The effect is magical.
I usually prefer to see the original version but in this case I am waiting for the Malayalam version too.
Hats off Shanker. #KGF2 will make history and your work will definitely be the feather in the hat.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ