Connect with us

Featured

പല്ലവിക്ക് സംഭവിച്ചപോലെ പാർവ്വതിയുടെ കരിയറിലും ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ

ഇന്നലെയാണ് ‘ ഉയരെ ‘ എന്ന ചിത്രം കണ്ടത്. സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നത് കൊണ്ടാണ് കാണാൻ വൈകിയത്.സിനിമയുടെ പ്രൊഡ്യൂസർസ് ഷെനുഗ, ഷെഗ്ന, ഷെർഗ എന്ന മൂന്ന് പേരുകൾ കണ്ടപ്പോൾ മനസ്സ്. നിറഞ്ഞു

 115 total views,  1 views today

Published

on

Maala Parvathi എഴുതുന്നു 

ഉയരേ…ഉയരങ്ങളിലെത്തട്ടെ…

ഇന്നലെയാണ് ‘ ഉയരെ ‘ എന്ന ചിത്രം കണ്ടത്. സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നത് കൊണ്ടാണ് കാണാൻ വൈകിയത്.സിനിമയുടെ പ്രൊഡ്യൂസർസ് ഷെനുഗ, ഷെഗ്ന, ഷെർഗ എന്ന മൂന്ന് പേരുകൾ കണ്ടപ്പോൾ മനസ്സ്. നിറഞ്ഞു. .മലയാള സിനിമയ്ക്ക് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എത്ര നല്ല സിനിമകളാണ് നൽകിയിട്ടുള്ളത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ എല്ലാമെല്ലാമായ P.V. ഗംഗാധരന്റെ 3 പെൺമക്കൾ! അവരാണ് ഉയരേ നമുക്ക് നൽകിയിരിക്കുന്നത്. നന്മയുടെ ഒരു തുടർച്ചയായാണ് എനിക്കത് അനുഭവപ്പെട്ടത്.,
Image result for parvathy thiruvothസിനിമ നിർമ്മാണത്തിലേക്ക്. കടക്കാൻ തീരുമാനിച്ചവർ തിരഞ്ഞെടുത്തതോ പല്ലവിയുടെ കഥയും. പെൺകുട്ടിയുടെ ജീവിതം ആരുടേതാണ്? ആരാണ് അവളുടെ ജീവിതത്തിനെ കുറിച്ച് തീരുമാനങ്ങൾ എടുക്കേണ്ടത്? പൂമുഖവാതില്ക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകേണ്ട പെൺകുട്ടികൾ അതൊക്കെ വിട്ട് സ്വന്തം ജീവിതം ഏറ്റെടുക്കുന്നത് ഇപ്പോഴും ഒരു അത്ഭുത കാഴ്ചയാകുന്നു എന്നതാണ് സങ്കടം. കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. പാട്ടും ഡാൻസും നാടകവും എല്ലാം അവൾക്ക് വഴങ്ങിയിരുന്നത് പോലെ ആർക്കും വഴങ്ങുമായിരുന്നില്ല. എന്നിട്ടും കാമുകന് ഇഷ്ടമാകില്ല എന്ന് പറഞ്ഞ് ഒരു മൽസരങ്ങളിലും പങ്കെടുക്കുമായിരുന്നില്ല. 48 വയസ്റ്റിൽ അവൾ അതിൽ ദു:ഖിക്കുന്നുണ്ട്. എവിടെയോ എത്താമായിരുന്നു എന്ന തിരിച്ചറിവ് ഇന്ന് അവൾക്കുണ്ട്.

കാമുകന്റെയോ കാമുകിയുടെയോ പൊസ്സെസ്സിവ്നെസ്സ് സ്നേഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവർ ധാരാളമാണ്. പ്രണയത്തിലാകുന്ന നിമിഷം മുതൽ ചിലരിലെ മാനസിക പ്രശ്നവും പുറത്ത് വരാറുണ്ട്. Related imageതന്നിലെ പാരനോയിയ അഥവാ സംശയരോഗം സ്നേഹത്തിന്റെ തീവ്രതയായി തെറ്റിദ്ധരിച്ച് ,തന്റെ എല്ലാ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കെടുത്തി കളഞ്ഞിട്ടുള്ളവർ ധാരാളമാണ്. സ്വപ്നങ്ങളെ കൊന്ന് അവർ സ്വയം പ്രണയത്തിന് മുന്നിൽ ബലി അർപ്പിക്കും.എന്നാൽ സ്വപ്നത്തെ കൊല്ലുന്നവരുടെ ചിരി എന്നെന്നേക്കുമായി അവരിൽ നിന്ന് നഷ്ടപ്പെടും എന്ന് അവർ അല്പം വൈകിയേ തിരിച്ചറിയൂ. അപ്പോഴേക്കും എല്ലാം വൈകി പോയിരിക്കും. പിന്നീട് ബന്ധങ്ങളിൽ ഉണ്ടാകുന്ന ഒരു വെറുപ്പുണ്ട്. ആ വെറുപ്പ് പരസ്പരം കണ്ടില്ല എന്ന് നടിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവർ നമുക്കിടയിൽ ധാരാളമാണ്.

‘ഉയരേ’ സ്വപ്നത്തിന്റെ കഥയാണ് .പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയുടെ സ്വപ്നത്തിന്റെ കഥ. ആ സ്വപ്നത്തിന്റെ ചിറക് അരിഞ്ഞിട്ടും, ഭൂമിയിൽ തളയ്ക്കപ്പെട്ടിട്ടും ആത്മാഭിമാനത്തോടെ പറന്നുയരാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ കഥ .ഇത് പല്ലവിയുടെ മാത്രം കഥയല്ല സ്നേഹത്തിന് വേണ്ടി സ്വപ്നവും കഴിവുകളും ഹോമിച്ച് പറന്നുയരാൻ കഴിയാത്ത ആയിര കണക്കിന് പെൺ മനസ്സുകൾക്കും കൂടി Image result for uyareവേണ്ടിയാണ് ഈ ചിത്രം. ഇനി തളയ്ക്കപ്പെടാൻ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന പെൻകുട്ടികളുടെയുമാണ്. മാത്രമല്ല സ്വന്തം നിലപാടുറപ്പിച്ച് പറന്നുയരുനവരെ നിലയ്ക്ക് നിർത്തുന്ന ഒരു വലിയ ആൾക്കൂട്ടത്തോട് തന്റെ നിലപാട് ഒരിക്കൽ കൂടി അടിവരയിട്ട് ഉറക്കെ പ്രഖ്യാപിക്കകൂടിയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകൾ. പറന്നുയരാൻ ശ്രമിക്കുന്നവർക്ക് കൈത്താങ്ങായി ഒരു ചെറിയ ലോകമുണ്ട് എന്ന് ഉറക്കെ പറയാൻ ശ്രമിക്കുന്ന ചിത്രം.

ഈ ചിത്രം കാണുമ്പോൾ നമ്മുടെ മനസ്സിൽ സമകാലികമായി നടന്ന പല വിഷയങ്ങളും മനസ്സിലേക്ക് വരും .സമൂഹം കല്പിച്ച് നൽകിയിരിക്കുന്ന സ്ഥാനങ്ങളിൽ നിൽക്കാതെ സ്വന്തം ഇടങ്ങൾ കണ്ടെത്താൻ നോക്കിയാൽ ,സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ നേരിടേണ്ടി വരുന്ന കാര്യങ്ങളെ പാർവ്വതി എന്ന നടിക്ക് ഓർമ്മപ്പെടുത്തി കൊടുത്തിരുന്നു കുറച്ച് പേർ.
പാർവ്വതിയെന്ന മികച്ച നടിയുടെ വിജയത്തിളക്കങ്ങൾക്കിടയിലും അവരുടെ കരീയറിൽ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് നാം അറിയാതെ ഓർത്ത് പോകും. ഈ ചിത്രത്തിന്റെ വിജയം പലതിനും ഒരു പരിഹാരമായാണ് എനിക്ക് തോന്നിയത് .നിറഞ്ഞ സദസ്സുകളിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുമ്പോൾ ,ആ അറ്റാക്കിലെ മുറിവുകളിൽ നിന്ന് കൂടിയാണ് ഉയരേ എന്ന ചിത്രം അവരെ മോചിപ്പിക്കുന്നത്. അതിന് കാരണമായ ബോബി സഞ്ജയ്ക്കും ഷെനുഗ, ഷെഗ്ന ,ഷെർഗ, മനു അശോകനും നന്ദി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ നടൻ സിദ്ദിഖ് ,ടൊവീനോ ,ആസിഫ് അലി എന്നിവർ അവരവരുടെ വേഷം ഗംഭീരമാക്കി. ഈ ചിത്രം കൂടുതൽ ഹൃദയങ്ങൾ ഏറ്റെടുക്കട്ടെ. എല്ലാ ആശംസകളും.

 116 total views,  2 views today

Advertisement
cinema19 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement