പുരസ്ക്കാര പെരുമഴയിൽ വിജയ് സേതു പതിയുടെ ‘ മാമനിതൻ ‘ !

സി.കെ.അജയ് കുമാർ

നടൻ വിജയ് സേതുപതിയും സംവിധായകൻ സീനു രാമസമിയും ഒന്നിച്ച ചിത്രമായിരുന്നു ‘ മാമനിതൻ ‘ ( The Great Man ) . ബോക്സ് ഓഫീസിൽ വലിയ കോളിളക്കമൊന്നും സൃഷിട്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ചിത്രം നേടിയിരുന്നു.
കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വെച്ചാണ് ഷൂട്ടിംഗ് നടത്തിയത് എന്നത് പ്രത്യേകതയായിരുന്നു. കെ. പി എ. സി ലളിത അഭിനയിച്ച അവസാന ചിത്രം കൂടിയായിരുന്നു ഇത്. പ്രശസ്ത സംഗീത സംവിധായകൻ യുവൻ ഷങ്കർ രാജയാണ് ‘ മാമനിതൻ ‘ നിർമ്മിച്ചത്. ചിത്രം തിയറ്ററുകളിൽ നിന്നും പിൻവലിച്ച ശേഷം സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് പുരസ്ക്കാരങ്ങൾ നേടിക്കഴിഞ്ഞു.

ഏറ്റവും ഒടുവിലായി കഴിഞ്ഞ ഫെബ്രുവരി 26- ന് അമേരിക്കയിൽ നടന്ന 29- മത് സെഡോണ ( Sedona) ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും നോമിനേറ്റ് ചെയ്ത് ‘ മാമനിതൻ ‘ പ്രദർശിപ്പിക്കയുണ്ടായി. പ്രദർശിപ്പിച്ച സിനിമകളിൽ മികച്ച ഇൻസ്പിരേഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും ‘ മാമനിതൻ ‘ കരസ്ഥമാക്കി. സംവിധായകൻ സീനു രാമസാമി അവാർഡ് ഏറ്റ് വാങ്ങി. ഇനിയും ഏതാനും ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടത്രെ. യുവനും പിതാവ് ഇളയരാജയുമാണ് സംഗീത സംവിധാനം നിർവഹിച്ചത്.

Leave a Reply
You May Also Like

ഇപ്പോഴാണ് ചാഞ്ചാട്ടം റിലീസ് ആയതെങ്കിൽ വലിയ ചർച്ചയായേനെ

Rahul Madhavan എസ് എൻ സ്വാമിയുടെ രചനയിൽ തുളസിദാസ് സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ് ചാഞ്ചാട്ടം.…

പത്താൻ വിവാദം കത്തുന്നു, ഷാരൂഖിന്റെ കോലം കത്തിച്ചു

ബോളിവുഡിലെ മുൻനിര നടനാണ് ഷാരൂഖ് ഖാൻ. നിലവിൽ അദ്ദേഹം അഭിനയിക്കുന്ന പത്താൻ എന്ന ചിത്രം ഒരുങ്ങുകയാണ്.…

ഇത് എൻറെ ബ്രോ ഡാഡി. വൈറലായി വീണ നന്ദകുമാറിൻ്റെ അച്ഛനെ കുറിച്ചുള്ള കുറിപ്പ്.

കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് വീണ നന്ദകുമാർ. എന്നാൽ താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം ഇതായിരുന്നില്ല.

ഡെന്നിസ് ജോസഫ് ! എന്തൊരു അസാധ്യ പ്രതിഭ ആയിരുന്നു നിങ്ങൾ ! ഓർമപ്പൂക്കൾ…

ഈ മണ്ണിൽ എണ്ണിയാലൊടുങ്ങാത്തത്ര ഓർമ്മകൾ നൽകി ഡെന്നിസ് ജോസഫ് മാഞ്ഞു പോയിട്ട് ഇന്നു മൂന്നു വർഷങ്ങൾ .