Sajeesh T Alathur

മാരിശെൽവരാജ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ – മാമന്നൻ (തമിഴ്-2023) !വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, ലാൽ, അഴകം പെരുമാൾ, വിജയകുമാർ, രവീണ രവി എന്നിവർ മുഖ്യവേഷങ്ങളിൽ. തൻ്റെ മണ്ഡലത്തിൽ പത്തു വർഷത്തോളമായി MLA ആയി ഇരിക്കുന്നയാളാണ് മാമന്നൻ. ജാതീയമായി താഴ്ന്ന പട്ടികയിൽ പെട്ടയാളാണദ്ദേഹം. മൂപ്പരുടെ മോനാണ് ദേഷ്യക്കാരനായ അതിവീരൻ. പക്ഷെ അച്ഛനും മകനും 15 വർഷത്തോളമായി പരസ്പരം സംസാരിച്ചിട്ട്. അതിന് കാരണവുമുണ്ട്.

ഒരേ പാർട്ടിയിലെ സവർണമാരിൽ നിന്നും പോലും MLA ആയിട്ട് പോലും ജാതീയ വേർതിരിവ് നേരിടുന്നയാളാണ് മാമന്നൻ.പക്ഷെ മൗനമായി അയാൾ എല്ലാം സഹിച്ചു പോന്നു.അതിവീരനും സുഹൃത്തുക്കളും നേരിട്ട ഒരു ചെറിയ പ്രശ്നം പാർട്ടി സെക്രട്ടറിയായ രത്നവേലിൻ്റെ അടുത്തെത്തുന്നത് വരെ! അത് പുകഞ്ഞ് ഒരു വല്യ പ്രശ്നമാവുകയായിരുന്നു.AR റഹ്മാൻ്റെ സംഗീതത്തിൽ മികച്ച ഗാനങ്ങൾ.. നെഞ്ചേ എന്ന ഗാനവും വടിവേലു പാടിയ രാസാ എന്ന ഗാനവും ഇഷ്ടമായി.

ആദ്യം എടുത്ത് പറയേണ്ടത് ടൈറ്റിൽ കഥാപാത്രമായി വന്ന വടിവേലുവിൻ്റെ ഗംഭീര പ്രകടനമാണ്. കണ്ടാൽ തന്നെ ചിരി വരുന്ന വടിവേലുവിനെയേ നമുക്കറിയൂ. ഇത് മറ്റൊരു വടിവേലു. എന്തൊരു പരകായപ്രവേശം! അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ മൈൽ സ്റ്റോൺ മൂവി ആയിരിക്കും ഇത്.പിന്നെ നമ്മുടെ ഫഹദ് ഫാസിലിൻ്റെ അഴിഞ്ഞാട്ടം.അത് കഴിഞ്ഞേ വരുന്നുള്ളൂ ഉദയനിധി സ്റ്റാലിൻ.. നിലവിൽ ഭരണകക്ഷിയായ DMK യുടെ യുവജന വിഭാഗം നേതാവും, മന്ത്രിയും കൂടിയായ അദ്ദേഹം തന്നെ രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും ചിത്രത്തിലൂടെ പ്രസൻ്റ് ചെയ്തത് പ്രശംസനീയം.കോരിത്തരിപ്പിക്കുന്ന ഇൻ്റർവൽ സീൻ!

രണ്ടാം പകുതി സ്വൽപം ലാഗ് അനുഭവപ്പെട്ടു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ക്ലൈമാക്സ്.പരിയേരും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങളിൽ കണ്ടത് പോലുള്ള സിംബോളിക് രംഗങ്ങൾ, പെരിയോർ, ചെഗുവേര, അംബേദ്കർ ,ബുദ്ധൻ, ഗാന്ധി എന്നീ പുരോഗമന വാദികളുടെ ബിംബങ്ങൾ എന്നിവയും കാണാം. പന്നിക്കൂട്ടങ്ങളെ ആക്രമിച്ച് കൊല്ലുന്ന വേട്ടപ്പട്ടികളിലൂടെ സംവിധായകൻ പറയാൻ ശ്രമിച്ചത് എന്തെന്ന് വ്യക്തം ! സമകാലീന പ്രസക്തിയുള്ള ആ സന്ദേശം വീണ്ടും ആവർത്തിച്ച് അടിവരയിടുകയാണിവിടെ..Must Watch Movie

Leave a Reply
You May Also Like

100 ൽ അധികം മലയാളം ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം വിറ്റ് പോകാതെ കിടക്കുന്നത് ആശങ്കപ്പെടുത്തുന്നു

Ananthan Vijayan 2022 ജനുവരി മുതൽ 2023 ജൂലൈ വരെ റിലീസ് ആയ 100 ൽ…

മാരൻ ധനുഷിന്റെ ഏറ്റവും മോശം സിനിമയോ ?

ജിതിൻ ജോർജ്ജിന്റെ കുറിപ്പ് ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ ഒരുക്കിയ പുതിയ വ്യത്യസ്തമായ ചിത്രമാണ് മാരൻ.ഒരു…

രമേശൻ എന്ന കോളേജ് അധ്യാപകനും അയാളുടെ വിവാഹത്തെ ചുറ്റിപ്പറ്റി എത്തുന്ന മൂന്ന് പെൺകുട്ടികളും

Vani Jayate ഓപ്പണിങ് സീക്വൻസ് കണ്ടപ്പോൾ രമേശൻ, തളത്തിൽ ദിനേശന് പഠിക്കുകയാണോ എന്നൊരു സംശയം തോന്നാമെങ്കിലും,…

കവർച്ച പ്രമേയമായ സിനിമ എന്ന് കേൾക്കുമ്പോ നമ്മടെ മനസ്സിൽ വരുന്ന കുറച്ചു കാര്യങ്ങൾ ഉണ്ടാകും

സിനിമാപരിചയം The Score (2001) Genre – Crime / Thriller ArJun AcHu ഫ്രാങ്ക്…