തേജ സജ്ജ-പ്രശാന്ത് വർമ്മ ചിത്രം ‘ഹനു-മാൻ’ ! ‘ആഞ്ജനേയ’ എന്ന ​ഗാനം പുറത്തിറങ്ങി

തേജ സജ്ജയെ നായകനാക്കി ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘ആഞ്ജനേയ’ എന്ന ​ഗാനം പുറത്തിറങ്ങി. ഹനുമാന്റെ ​ഗാംഭീര്യത്തെയും ശക്തിയെയും പാടിപുകഴ്ത്തുന്ന ഈ ​ഗാനം സിത്താര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. അരുൺ അലാട്ടിന്റെ വരികൾക്ക് അനുദീപ് ദേവ് സം​ഗീതം പകർന്നു. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്.

തേജ സജ്ജയുടെ നായികയായി അമൃത അയ്യർ എത്തുന്ന ഈ ചിത്രത്തിൽ വിനയ് റായിയാണ് വില്ലൻ. വരലക്ഷ്മി ശരത്കുമാർ സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലായി 2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.

അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവേന്ദ്ര നിർവഹിക്കും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്ന് സംഗീതം പകരുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, ചിത്രസംയോജനം: എസ് ബി രാജു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

You May Also Like

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. നാടകവേദികളിൽ നിന്നുമാണ് സിജി സിനിമയിലേയ്ക്കെത്തുന്നത്.…

മാർക്കറ്റിലെ ചക്രവർത്തി ആയിരുന്ന ബ്ലാക്ക് ബെറിയുടെ കഥയാണ് ‘ബ്ലാക്ക് ബെറി’ എന്ന സിനിമ

BlackBerry (English, 2023) ⭐⭐⭐⭐½ /5 Rakesh Manoharan Ramaswamy ബ്ളാക്ക്‌ബറി ഫോണുകളുടെ പ്രൈം ടൈമിൽ…

45 വർഷത്തോളം മലയാള സിനിമയിൽ അഭിനയിച്ച ഈ കലാകാരിക്ക് അർഹിക്കുന്ന അംഗീകാരം ഇത് വരെ ലഭിച്ചില്ല

Subin Gk ബീന കുമ്പളങ്ങി കുമ്പളങ്ങി തൈക്കൂട്ടത്തിൽ ജോസഫ്-റീത്ത ദമ്പതികളുടെ മകളായ ബീന, സ്കൂളിലും പള്ളിയുമായി…

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ ഒന്നായിരുന്നു ഗോപീസുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രം